ഭാഭാ ആണവ ഗവേഷണ കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ദേശീയ ആണവ ഗവേഷണ കേന്ദ്രമായ ഈ സ്ഥാപനം മുംബൈയിൽ ട്രോംബേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. ബി.എ.ആർ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ റിയാക്റ്ററായ അപ്സര അടക്കം എട്ടോളം ഗവേഷണ റിയാക്റ്ററുകൾ ഇവിടെ നിലവിലുണ്ട്. ശാസ്ത്രത്തിന്റെ ഏതാണ്ട് എല്ലാ തുറകളിലും ഇവിടെ ഗവേഷണ സംരംഭങ്ങൾ നടക്കുന്നു.

[തിരുത്തുക] ചരിത്രം

1944-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ ഹോമി ജഹാംഗീർ ഭാഭാ ഇന്ത്യയിൽ ആണവ ഗവേഷണം ആരംഭിക്കുവാൻ താല്പര്യപ്പെട്ട് സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിന് കത്തെഴുതുകയുണ്ടായി. തുടർന്ന് 1945-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിക്കപ്പെട്ടു. 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്, ട്രോംബേ സ്ഥാപിതമായി.1957-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഈ സ്ഥാപനത്തെ രാജ്യത്തിനു സമർപ്പിച്ചു. 1966-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.

[തിരുത്തുക] ഘടന

ഡയറക്ടർ ആണ് സ്ഥാപനത്തിന്റെ തലവൻ. ഭരണകാര്യങ്ങളുടെ മേൽനോട്ടം കൺട്രോളർ വഹിക്കുന്നു. പതിനെട്ട് ഗ്രൂപ്പ് ഡയറക്ടർമാർ, പത്ത് അസോസിയേറ്റ് ഡയറക്ടർമാർ എന്നിവർക്കു കീഴിലായി 90-ഓളം വിഭാഗങ്ങളിലായി 4500-ൽ പരം ശാസ്ത്രജ്ഞരും 10000-ൽ പരം മറ്റ് ഉദ്യോഗസ്ഥരും ഇവിടെ പ്രവർത്തിക്കുന്നു.

[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഭാഭാ_ആണവ_ഗവേഷണ_കേന്ദ്രം&oldid=1138666" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ