ഭക്ര നങ്കൽ അണക്കെട്ട്
| ഭക്ര നങ്കൽ അണക്കെട്ട് | |
ഭക്രാ നങ്കൽ അണക്കെട്ട് |
|
| ഔദ്യോഗിക നാമം | ഭക്രാ അണക്കെട്ട് |
|---|---|
| നദി | സത്‌ലജ് നദി |
| Creates | ഗോപിനാഥ് സാഗർ |
| സ്ഥിതി ചെയ്യുന്നത് | പഞ്ചാബ് ഇന്ത്യ |
| നീളം | 1,700 ft (520 m) |
| ഉയരം | 741 ft (226 m) |
| വീതി (at base) | 625 ft (191 m) |
| നിർമ്മാണം തുടങ്ങിയത് | 1948[1] |
| തുറന്നു കൊടുത്ത തീയതി | 1963 |
| ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
| Coordinates | 31°24′39″N 76°26′00″E / 31.41083°N 76.43333°Eസ്ഥാനം: 31°24′39″N 76°26′00″E / 31.41083°N 76.43333°E |
ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്. 1963ൽ നിർമ്മാണം പൂർത്തിയായ ഈ ഡാം ഭക്ര എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. 740 അടി ഉയരവും 518.25 മീറ്റർ നീളവുമുള്ള ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം ഗോപിനാഥ് സാഗർ എന്നറിയപ്പെടുന്നു. 9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു. ജലസംഭരണ ശേഷിയിൽ ഇത് ഭാരതത്തിലെ രൺടാമത്തെ അണക്കെട്ടാണ്. മദ്ധ്യപ്രദേശിലെ ഇന്ദിരാ സാഗർ അണക്കെട്ടിന് 12220 മില്യൺ ക്യുബിക് മീറ്റർ ജലം സംഭരിക്കാനാവും.
50 മൈൽ നീണ്ടു കിടക്കുന്ന റിസർവോയറും, 650 മൈൽ നീളമുള്ള പ്രധാന കനാലുകളും 2000 മൈൽ നീളമുള്ള വിതരണകനാലുകളും ഒക്കെയായി വിശാലമായ ഒരു ചിലന്തിവലപോലെ ഈ പദ്ധതി പരന്നു കിടക്കുന്നു[2].
നിർമ്മാണം [തിരുത്തുക]
പഞ്ചാബിലേയും രാജസ്ഥാനിലേയും 35 ലക്ഷം ഏക്കർ പ്രദേശത്തെ ജലസേചനത്തിനായി 1946-ലാണ് ഭക്രാം നംഗൽ പദ്ധതിയുടെ പണിയാരംഭിച്ചത്. പദ്ധതികാവശ്യമായ ഈ തോടുകളെല്ലാം ആയിരക്കണക്കിന് തോഴിലാളികൾ ചേർന്ന് യന്ത്രസഹായങ്ങളൊന്നുമില്ലാതെ നിർമ്മിച്ചതാണ്. തോടുകളുടെ പണിയിൽ നിന്ന് വ്യത്യസ്തമായി അണക്കെട്ടിന്റെ പണിക്ക് അക്കാലത്തെ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ അവിദഗ്ദ്ധത്തൊഴിലാളികളുടെ പങ്കാളിത്തം വളരെക്കുറവായിരുന്നു[2].
അവലംബം [തിരുത്തുക]
- ↑ http://bbmb.gov.in/english/history_nangal_dam.asp
- ↑ 2.0 2.1 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 159-160.