ബൗദ്ധികസ്വത്തവകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആശയപരമോ കലാപരമോ, കച്ചവടപരമോ ആശയങ്ങളുടെ മേലുള്ള വിവിധതരത്തിലുള്ള നിയമപരമായ കുത്തകയെയാണു് ബൌദ്ധികസ്വത്തവകാശം(Intellectual Property Right) എന്നുവിളിക്കുന്നതു്. ഇതു സംബന്ധിക്കുന്ന നിയമങ്ങളെയും ഈ പേരില്‍ വിളിക്കാറുണ്ടു്. ട്രേഡ്മാര്‍ക്ക്, പേറ്റന്റ്, പകര്‍പ്പവകാശം, വ്യാപാരരഹസ്യങ്ങള്‍ എന്നിവയെ എല്ലാം പൊതുവില്‍ പറയുന്ന പേരാണു് ബൌദ്ധികസ്വത്തവകാശം എന്നതു്. ഈ നിയമങ്ങളുടെ കീഴില്‍ ഉടമസ്ഥനു്, സംഗീതം, സാഹിത്യം, കല, ആശയങ്ങള്‍, രൂപകല്പനങ്ങള്‍ തുടങ്ങിയ അഭൌതികമായ വസ്തുക്കള്‍ക്കുമേല്‍ അവകാശങ്ങള്‍ ലഭിക്കുന്നു. ഈ നിയമങ്ങള്‍ പരസ്പരബന്ധമില്ലാത്ത വെവ്വേറെ ആവശ്യങ്ങള്‍ക്കുള്ളതാണെങ്കിലും, ഒറ്റയ്ക്കൊറ്റയ്ക്കു് അവയെ വിശദീകരിക്കാതെ ബൌദ്ധികസ്വത്തവകാശം എന്ന പേരില്‍ ഉപയോഗിക്കുന്നതു് സര്‍വ്വസാധാരണമായിരിക്കുകയാണു്.

[തിരുത്തുക] അവലംബം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം