ബ്ലൂടൂത്ത്
റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ വിവരസംവേദനത്തിനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യക്ക് ബ്ലൂടൂത്ത് എന്ന് പറയുന്നു. മൊബൈൽ ഫോൺ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങളെയെല്ലാം ബന്ധിപ്പിക്കാൻ ഇതുപയോഗിക്കുന്നു. തോഷിബ, എറിക്സൺ, നോക്കിയ മുതലായ കമ്പനികളാണ് ഇത് സൃഷ്ടിച്ചത്. ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള വിവരസംവേദനം ചെലവു കുറഞ്ഞതായിരിക്കും. എന്നാൽ 100 മീറ്റർ അകലം മാത്രമേ പിന്തുണയ്ക്കുന്നുള്ളു.
ഉള്ളടക്കം |
[തിരുത്തുക] ഉപയോഗങ്ങൾ
ബ്ലൂടൂത്ത് ഒരു സ്റ്റാൻഡേർഡും പ്രോട്ടോക്കോളും കൂടിയാണ്. പരിധിയിൽ വരുമ്പോൾ ഉപകരണങ്ങളുമായി വിവരസംവേദനം നടത്താൻ ബ്ലൂടൂത്ത് സാധ്യമാക്കുന്നു. ബ്ലൂടൂത്ത് ഉപകരണങ്ങൾക്കുവേണ്ടി തിരച്ചിൽ നടത്തുമ്പോൾ തന്നെ കണ്ടു പിടിച്ച ഉപകരണങ്ങൾ പിന്തുണയ്ക്കുന്ന സേവനങ്ങളും ബ്ലൂടൂത്ത് ഐ.ഡി.യും കാണിക്കുന്നു.
| Class | Maximum Permitted Power mW(dBm) |
Range (approximate) |
|---|---|---|
| Class 1 | 100 mW (20 dBm) | ~100 meters |
| Class 2 | 2.5 mW (4 dBm) | ~10 meters |
| Class 3 | 1 mW (0 dBm) | ~1 meter |
ഒട്ടു മിക്ക കേസുകളിലും ക്ലാസ്സ് 2 ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
| Version | Data Rate |
|---|---|
| Version 1.2 | 1 Mbit/s |
| Version 2.0 + EDR | 3 Mbit/s |
| WiMedia Alliance (proposed) |
53 - 480 Mbit/s |
[തിരുത്തുക] ബ്ലൂടൂത്ത് പ്രൊഫൈലുകൾ
ബ്ലൂടൂത്ത് ഉപയോഗിക്കണമെങ്കിൽ ഉപകരണം ഏതാനും പ്രൊഫൈലുകൾക്ക് വിധേയമായരിക്കണം. ഇവയാണ് ഏതൊക്ക ആപ്ലിക്കേഷനുകൾ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്.
[തിരുത്തുക] ആപ്ലിക്കേഷൻ പട്ടിക
- മൊബൈൽ ഫോണും ഹാൻഡ്സ് ഫ്രീ ഹെഡ്സെറ്റുമായി വയർലെസ്സ് സംവേദനം നടത്തുക.
- കമ്പ്യൂട്ടറുകൾ തമ്മിൽ വയർലെസ്സ് സംവേദനം നടത്തുക.
- കമ്പ്യൂട്ടറും ഇൻപുട്ട്, ഔട്ട്പുട്ട് ഉപകരണങ്ങളുമായി വയർലെസ്സ് സംവേദനം നടത്തുക.
- ഉപകരണങ്ങൾ തമ്മിൽ OBEX മുഖേന ഫയലുകൾ കൈമാറുക.
[തിരുത്തുക] ഇതും കാണുക
|
||||||||