ബ്രോക്കൊളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
ബ്രോക്കൊളി
ബ്രോക്കൊളിയുടെ പൂത്തല
ബ്രോക്കൊളിയുടെ പൂത്തല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: സസ്യം
കുടുംബം: ബ്രസിക്കേസിയേ

ബ്രസിക്കേസിയേ എന്ന കാബേജ് കുടുംബത്തില്‍പ്പെട്ട സസ്യമാണ് ബ്രോക്കൊളി. പച്ചനിറത്തില്‍ ഇടതൂര്‍ന്നു സ‌മൃദ്ധമായി ചെറുമരങ്ങളെന്നു തോന്നുംവിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. ഇതേ സസ്യകുടുംബത്തില്‍പ്പെട്ട കോളീഫ്ലവറുമായി ബ്രോക്കൊളിക്ക് സാമ്യമുണ്ട്. എന്നാല്‍ കോളീഫ്ലവറിന്റെ തലഭാഗം വെള്ളനിറത്തിലാണ്. ബ്രോക്കൊളിയും കോളീഫ്ലവറും ഇടകലര്‍ത്തിയ ബ്രോക്കീഫ്ലവര്‍ എന്ന സങ്കരസസ്യവും നിലവിലുണ്ട്.

ബ്രോക്കൊളി പ്രധാനമായും ഇറ്റാലിയന്‍ സസ്യമാണ്. ഇതിന്റെ പൂത്തലകള്‍ ഭക്ഷ്യയോഗ്യമാണെന്ന് ആദ്യം തിരിച്ചറിഞ്ഞതും അവരാണെന്നു കരുതപ്പെടുന്നു. ശൈത്യ കാലാവസ്ഥയില്‍ വളരുന്ന സസ്യമാണ് ബ്രോക്കൊളി. ഉഷ്ണമേഖലയില്‍ ഇവ വളരുക പ്രയാസമാണ്.

പാശ്ചാത്യര്‍ക്ക് ഏറെ പ്രിയപ്പെട്ട സസ്യാഹാരമാണിത്. ഇവയുടെ പൂത്തലകള്‍ വേവിച്ചോ വേവിക്കാതെയോ ഭക്ഷിക്കുന്നു. അര്‍ബുദത്തെ ചെറുക്കാന്‍ സഹയാകമാകുന്ന സള്‍ഫറാഫെയ്ന്‍, ഇന്‍ഡോള്‍സ് എന്നീ പോഷകങ്ങള്‍ ബ്രോക്കൊളിയിലുണ്ട്. ബ്രോക്കൊളിയും തക്കാളിയും ഇടകലര്‍ത്തിയ ഭക്ഷണം ശീലമാക്കുന്നത് സ്തനാര്‍ബുദത്തെ ചെറുക്കുന്നതിനു സഹായകമാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട് [1].

[തിരുത്തുക] അവലംബം

  1. http://www.whfoods.com/genpage.php?tname=foodspice&dbid=9
"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം