ബ്രിട്ട്നി സ്പിയേര്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്രിട്ട്നി സ്പിയേര്‍സ് | |
|---|---|
| വിവരങ്ങള്‍ | |
| ജനനനാമം | ബ്രിട്ട്നി ജീന്‍ സ്പിയേര്‍സ് |
| ജനനം | ഡിസംബര്‍ 2 1981 മകോമ്പ്, മിസിസിപ്പി, യുണൈറ്റഡ് സ്റ്റേറ്റ്സ് |
| Origin | കെന്റ്വുഡ്, ലൂസിയാന, യുണൈറ്റഡ് സ്റ്റേറ്റ്സ് |
| ഗാന ശാഖകള്‍ | പോപ്പ് |
| ജോലി(കള്‍) | ഗായിക, നര്‍ത്തകി, ഗാനരചയിതഅവ്, നടി, രചയിതാവ്, പിയാനിസ്റ്റ്, സംവിധായകന്‍ |
| Instrument(s) | പാടല്‍, പിയാനോ |
| സജീവമായിരുന്ന വര്‍ഷങ്ങള്‍ |
1993-ഇപ്പോള്‍ |
| Label(s) | സോണി (1997–1998) ജൈവ് / Zomba (1998–present) |
| Associated acts | The New Mickey Mouse Club ഇന്നസെന്‍സ് |
| വെബ്ബ്‌സൈറ്റ് | www.britneyspears.com www.britney.com |
ഒരു അമേരിക്കന്‍ പോപ്പ് ഗായികയാണ് ബ്രിട്ട്നി സ്പിയേര്‍സ് എന്നറിയപ്പെടുന്ന ബ്രിട്ട്നി ജീന്‍ സ്പിയേര്‍സ് (ജനനം ഡിസംബര്‍ 2, 1981).
ലൂസിയാനയിലെ കെന്റ്വുഡിലാണ് സ്പിയേര്‍സ് വളര്‍ന്നത്. 1992-ല്‍ നാഷണല്‍ ടെലിവിഷനിലെ സ്റ്റാര്‍ സേര്‍ച്ച് പരിപാടിയില്‍ മത്സരാര്‍ത്ഥിയായി സ്പിയേര്‍സ് പ്രത്യക്ഷപ്പെട്ടു. 1993 മുതല്‍ 1994 വരെ ഡിസ്നി ചാനലിലെ ദ ന്യൂ മിക്കി മൗസ് ക്ലബ് എന്ന പരമ്പരയില്‍ അഭിനയിച്ചു. 1997-ല്‍ ജൈവുമായി റെക്കോര്‍ഡിങ് കരാറിലേര്‍പ്പെട്ടു. ആദ്യ ആല്‍ബമായ ബേബി വണ്‍ മോര്‍ ടൈം 1999-ല്‍ പുറത്തിറങ്ങി. ഈ ആല്‍ബം ബ്രിട്ട്നിക്ക് പോപ്പ് താര പദവി നേടിക്കൊടുത്തു. മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെ പല വിവാദങ്ങളിലും സ്പിയേര്‍സ് അകപ്പെട്ടിരുന്നു. 2008 ഡിസംബറില്‍ തന്റെ 27-ആം ജന്മദിനത്തില്‍ സര്‍ക്കസ് എന്ന ആല്‍ബം പുറത്തിറക്കി.
യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഏറ്റവുമധികം ആല്‍ബങ്ങള്‍ വിറ്റഴിച്ച കലാകാരികളില്‍ എട്ടാം സ്ഥാനത്താണ് സ്പിയേര്‍സ്. റെക്കോര്‍ഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണക്കുകള്‍ പ്രകാരം ഇവരുടെ 3.2 കോടി ആല്‍ബങ്ങളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി സ്പിയേര്‍സിന്റെ ആല്‍ബങ്ങളുടെ വില്പന 8.5 കോടിയാണ്.