ബ്രാഹ്മണകണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ബ്രാഹ്മണകണ്ട
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Lepidopygopsis
Raj, 1941
വർഗ്ഗം: L. typus
ശാസ്ത്രീയ നാമം
Lepidopygopsis typus
Raj, 1941

കേരളത്തിന്റെ ഒരു തനതു (endemic) മത്സ്യമാണ് ബ്രാഹ്മണകണ്ട (Peninsular hilltrout). (ശാസ്ത്രീയനാമം: Lepidopygopsis typus).ആകർഷകമായ രൂപഭംഗിയുള്ള മത്സ്യമാണിത്. പെരിയാറിൽ മാത്രം കണ്ടുവരുന്ന ഈ മത്സ്യം ഇന്ന് വംശനാശത്തിന്റെ വക്കിലാണ്[1]. ഈ ജെനുസിൽ പെട്ട ഏക മത്സ്യവും ഇവയാണ്.

നാമകരണം[തിരുത്തുക]

ദിവാൻ ബഹദൂർ സുന്ദരരാജ്, 1941ൽ തേക്കടി തടാകത്തിൽ നിന്നാണ് ഇതിനെ കണ്ടെത്തി ശാസ്ത്രനാമം കൊടുത്തത്(Raj, 1941a). പുതിയ ഒരു ജനുസായിരുന്നു ഇത്.

തേക്കടിയിലെ ആദിവാസികൾ ഇതിനെ വിളിയ്ക്കുന്ന പേരാണ് ബ്രാഹ്മണകണ്ട. പാർശ്വങ്ങളിലൂടെയുള്ള ചിതമ്പലുകളുടെ വിന്യാസം പൂണൂൽ ധരിച്ച ബ്രാഹ്മണനെപ്പോലെ തോന്നിപ്പിക്കുന്നതാണ് ഈ പേരുവിളിയ്ക്കാൻ കാരണം (കണ്ട= പരൽ). തേക്കടിയിലെ തടാകത്തിലും പോഷകനദിയായ മുല്ലപെരിയാറിലും പെരിയാറിലും മാത്രമേ ഈ മത്സ്യത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കടുവാ സംരക്ഷണത്തിനു കീഴിലുള്ള പ്രദേശത്താകയാൽ ഇവ സംരക്ഷിക്കപ്പെട്ടുവരുന്നു.

ശരീരപ്രകൃതി[തിരുത്തുക]

തലയും കഴുത്തും ഒലീവ് നിറമാണ്. പരമാവധി വലുപ്പം 25 സെന്റിമീറ്റർ. ഇതിന്റെ ചെതുമ്പലുകളുടെ വിന്യാസം പ്രത്യേകതയുള്ളതാണ്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ബ്രാഹ്മണകണ്ട&oldid=1851986" എന്ന താളിൽനിന്നു ശേഖരിച്ചത്