ബ്രഹ്മഗുപ്തന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാന്‍ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നെങ്കില്‍ ദയവായി സംവാദം താള് കാണുക. |
പൂജ്യമുപയോഗിച്ചുള്ള ക്രിയകള്‍ക്ക് ആദ്യമായി നിയമങ്ങളുണ്ടാക്കിയ ഗണിതശാസ്‌ത്രജ്ഞനാണ് ബ്രഹ്മഗുപ്‌തന്‍. ന്യൂമറിക്കല്‍ അനാലിസിസ് എന്നറിയപ്പെടുന്ന ഗണിതശാസ്‌ത്രശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനില്‍ നിന്നാണെന്നു കരുതപ്പെടുന്നു. ഗണകചക്രചൂഢാമണി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. ഗുജറാത്തിലെ ഭില്ലാമലയില്‍ എ.ഡി. 598-ല്‍ ബ്രഹ്മഗുപ്‌തന്‍ ജനിച്ചു. ചാപരാജവംശത്തില്‍ പെട്ട വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ ജ്യോതിഷിയായിരുന്നു അദ്ദേഹം.
ഉള്ളടക്കം |
[തിരുത്തുക] ജനനം
എ.ഡി. 598 ല്‍. ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യയില്‍ തെക്കന്‍ മാര്‍വാഡിലെ മൗണ്ട് ആബുവിനു 65 കി.മീ. മാറി ലൂണി നദിയുടെ തീരത്തുള്ള ഭില്ലമാലയില്‍.
[തിരുത്തുക] മരണം
എ.ഡി.668 ല്‍
[തിരുത്തുക] പിതാവ്
പണ്ഡിതനായ ജിഷ്ണു.
[തിരുത്തുക] വിദ്യാഭ്യാസം
ഭാരതത്തിന്റെ സാംസ്കാരിക കേന്ദ്രമായ ഉജ്ജയിനി.
[തിരുത്തുക] രചനകള്‍
ബ്രഹ്മസ്ഫുട സിദ്ധാന്തം ( എ.ഡി.628 ല്‍) ഖണ്ഡഖാദ്യകം. പ്രുഥൂദകസ്വാമി,ശ്രീദത,ഭട്ടോദ്പലന്‍,ആത്മരാജ തുടങ്ങിയവര്‍ ബ്രഹ്മസ്ഫുടസിദ്ധാന്തതിനു വ്യാഖ്യാനങ്ങള്‍ എഴുതി.ഇതില്‍ എ.ഡി. 860 ലെ പ്രുഥൂദകസ്വാമിയുടെ വ്യാഖ്യാനതില്‍ ഗണിതതിലെ ഒരു ശാഖയ്ക്ക് ബീജഗണിതം എന്ന പേര് ആദ്യമായി നല്‍കി. അക്കാലംവരെ ബീജഗണിതം അറിയപ്പെട്ടിരുന്നത് കുട്ടകം എന്ന പേരിലായിരുന്നു
എ.ഡി.712-775 കാലഘട്ടത്തില്‍ ബാഗ്ദാദിലെ ഖലീഫയായിരുന്ന അബ്ബാസിദ് അല്‍-മന്‍സൂര്‍ ഭാരതീയഗണിത ശാസ്ത്രജ്ഞനായ കങ്കനെ ബഗ്ദാദിലേയ്ക്ക് ക്ഷണിചു. കങ്കന്റെ കൈവശമുണ്ടായിരുന്ന ബ്രഹ്മസ്ഫുടസിദ്ധാന്തം ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം 770ല്‍ അല്‍ഫസാരി സിന്ദ്-ഹിന്ദ് എന്ന പേരില്‍ അറബിയിലേയ്ക്ക് തര്‍ജ്ജമ ചെയ്തു.
20 പരികര്‍മ്മങ്ങളും 8 വ്യവഹാരങ്ങളും അറിയുന്നവനാണു ഗണകന്‍ എന്നാണു ബ്രഹ്മഗുപ്തന്റെ മതം.
[തിരുത്തുക] പൂജ്യം
പൂജ്യം ഒരു അളവിനോട് (അത് നെഗററീവോ പോസിറ്റീവോ ആകട്ടെ) കൂട്ടിച്ചേര്‍ക്കുകയോ കിഴിക്കുകയോ ചെയ്‌തതുകൊണ്ട് ആ അളവിന് മാറ്റമൊന്നും സംഭവിക്കില്ലെന്ന് ബ്രഹ്മഗുപ്‌തന്‍ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും അദ്ദേഹം കണ്ടെത്തി. പൂജ്യം കൊണ്ട് ഏത് സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്ന് ബ്രഹ്മഗുപ്‌തന്‍ കരുതി. അതേപോലെ പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാല്‍ പൂജ്യമായിരിക്കും എന്നും അദ്ദേഹം ധരിച്ചു.
[തിരുത്തുക] ബ്രഹ്മഗുപ്തന്റെ കൃതികള്‍
ബ്രഹ്മസ്‌ഫുടസിദ്ധാന്തമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ കൃതി. ബ്രഹ്മസിദ്ധാന്തമെന്ന പഴയ ജ്യോതിഷകൃതിയുടെ തെറ്റുതിരുത്തി പരിഷ്‌ക്കരിച്ച രൂപമായിരുന്നു ബ്രഹ്മഗുപ്‌തന്റെ കൃതി. അറബിയുള്‍പ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മസ്ഫുട സിദ്ധാന്തത്തിനു പൃഥുകസ്വാമി എഴുതിയ വ്യാഖ്യാനത്തിലാണ് കുട്ടകം എന്ന പദത്തിനുപരിയായി ബീജഗണിതം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.
[തിരുത്തുക] 20 പരികര്മ്മങ്ങള്‍
- സങ്കലനം
- വ്യവകലനം
- ഗുണനം
- ഹരണം
- വര്‍ഗം
- വര്‍ഗമൂലം
- ഘനം
- ഘനമൂലം
- മുതല്‍ 14 വരെ. ഭിന്നസംഖ്യയുമായി ബന്ധപ്പെട്ട 6 നിയമങള്‍.
- -
- -
- -
- -
- -
- ത്രൈരാശികം
- പഞ്ച രാശികം
- സപ്തരാശികം
- നവരാശികം
- ഏകാദശ രാശികം
- ഭാണ്ട പ്രതിഭാണ്ടകം
[തിരുത്തുക] 8 വ്യവഹാരങള്‍
- മിശ്രം
- ശ്രേണി
- സമതലരൂപങള്‍
- ഖാതം
- ക്രകചം
- ചിതി
- രാശി
- ഛായ
[തിരുത്തുക] സംഭാവനകള്‍
- ഗോളത്തിന്റെ വ്യാപ്തം കണ്ടു പിടിയ്ക്കുന്നതിനുള്ള സമവാക്യം കണ്ടെത്തി.
- ഒരു ശ്രേണിയിലെ ആദ്യ 'n' പദങ്ങളുടെ തുക കണ്ടെത്തുന്നതിനുള്ള സമവാക്യം കണ്ടെത്തി.
- വശങ്ങളുടെ നീളങ്ങളുമായി ബന്ധപ്പെടുത്തി സമത്രിഭുജം, സമദ്വിഭുജം, വിഷമത്രിഭുജം എന്നിങ്ങനെ ത്രികോണങളെ വര്‍ഗീകരിച്ചു. രണ്ടു വശങ്ങളും അവ കൂടിചേരുന്ന ബിന്ദുവിലൂടെ എതിര്‍ വശത്തേയ്ക്കുള്ള ലംബവും പരിമേയ സംഖ്യകള്‍ ആണെങ്കില്‍ അത്തരം ത്രികോണങ്ങള്‍ വരയ്ക്കേണ്ട രീതി ആദ്യമായി വിശദീകരിച്ചത് ബ്രഹ്മഗുപ്തനാണ്. (എന്നാല്‍ 17-ം നൂറ്റാണ്ടില്‍ ജീവിചിരുന്ന ബാചറ്റ്, കണ്‍ലീഫേ എന്നിവരുടെ പേരിലാണ് ഇത് അറിയപ്പെടുന്നത് !)
- വശങ്ങളുടെ നീളങ്ങള്‍ a,b,c,ആയിട്ടുള്ള ത്രികോണങ്ങളുടെ വിസ്തീര്‍ണം കാണാനുള്ള
, 2s=a+b+c എന്ന സമവാക്യം രൂപീകരിച്ചതും ബ്രഹ്മഗുപ്തനാണ്. (ഇത് ഹെറോയുടെ പേരില്‍ അറിയപ്പെടുന്നു) - പൂജ്യം കൊണ്ടുള്ള ഹരണം നിര്‍വചിയ്ക്കപ്പെട്ടിട്ടില്ല എന്ന ആശയം ആദ്യമായവതരിപ്പിച്ചതും ബ്രഹ്മഗുപ്തന്‍.
- ' പൈ' യുടെ മൂല്യം 22/7 ആണെന്നും പ്രായോഗികമായി 3 എന്നെടുക്കാമെന്നും അദ്ദേഹം പറഞു.
- രണ്ടാം ഘാത അവ്യവസ്ഥിത സമവാക്യങളുടെ നിര്‍ദ്ധാരണത്തിനു മാര്‍ഗം കണ്ടെത്തി
- ഗണിതശാസ്ത്രത്തില്‍ ആദ്യമായി ഇന്റെര്‍പൊളേഷന്‍ സമ്പ്രദായം അവതരിപ്പിചു (ഖണ്ഡഖാദ്യകം, അധ്യായം9)
- പൂജ്യം എന്ന സംഖ്യയെ പറ്റി ആദ്യമായി പഠനം നടത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
- അനന്തം എന്ന ആശയത്തെ ഖച്ഛേദം എന്ന വാക്കു കൊണ്ടാണ് ഇദ്ദേഹം സൂചിപ്പിച്ചിരുന്നത്.
- കരണികളെ (surds)പറ്റി പഠനം നടത്തി.
- 1x2+m2=y2 എന്ന രീതീലുള്ള അനിര്‍ദ്ധാര്യ സമീകരണങ്ങളുടെ മൂല്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

