ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brahma Kumaris World Spiritual University
രൂപീകരണം1930s
തരംMillenarianist New Religious Movement
ആസ്ഥാനംMount Abu, Rajasthan, India, Nepal
ഔദ്യോഗിക ഭാഷ
Hindi, English
Founder
Lekhraj Kripalani (1884–1969), known as "Brahma Baba" to the followers
പ്രധാന വ്യക്തികൾ
Janki Kripalani, Hirdaya Mohini
വെബ്സൈറ്റ്International, India

ബ്രഹ്മാകുമാരിസ് ഒരു ആധ്യാത്മിക വിദ്യാലയമാണ്. 1937-ൽ ദാദാ ലേഖരാജ് ആണ് ഈ വിദ്യാലയം തുടങ്ങിയത്. വളരെ സങ്കീർണമായ ആധ്യാത്മികതത്വങ്ങളെ ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ച് സാധാരണ ജനങ്ങളെ ഉയർന്ന മൂല്യങ്ങളോട് കൂടി ജീവിക്കാൻ സഹായിക്കുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ഉദ്ദേശ്യലക്ഷ്യം. 140 ഓളം രാജ്യങളിൽ ഈ വിദ്യലയത്തിന്റെ പ്രവർത്തനം വ്യാപിച്ചു കിടക്കുന്നു.[അവലംബം ആവശ്യമാണ്] സ്ത്രീകളാണ് ഈ സംഘടനയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് എന്നതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത. ഐക്യരാഷ്ട്രസഭയിൽ എൻ ജി ഒ പദവിയുള്ള ഈ വിദ്യാലയതിന് യുനിസെഫിലും യുനെസ്കോയിലും ഉപദേശക പദവിയുണ്ട്. കേരളത്തില് 250ല് അധികം ശാഖകളുണ്ട്.

ബ്രഹ്മാകുമാരീസ് അതിൻറെ ആരംഭ കാലം മുതൽ തന്നെ ആത്മ പരിവർത്തനത്തിൻറെ പരിശീലനത്തിലാണ് ഊന്നൽ കൊടുത്തിരുന്നത്. ഇന്നും ആ ഉദ്ദേശലക്ഷ്യത്തെ കൈവിടാതെ നിലനിർത്തി പോരുന്നു. ഓം മണ്ഡലി എന്ന നാമത്തിലാണ് വിദ്യാലയം ആരംഭംകുറിച്ചത്. അന്നത്തെ കൊളോണിയൻ ഇന്ത്യയുടെ ഭാഗമായിരുന്ന, ഇന്ന പാകിസ്താനിലുള്ള സിന്ധ്പ്രവിശ്യയിലാണ് പ്രസ്ഥാനം ആരംഭിച്ചത്

1936ൽ അക്കാലത്തെ വലിയ സമ്പന്നനും കുലീനനും സമൂഹത്തിൽ ആദരണീയനുമായിരുന്ന ദാദാ ലേഖരാജ് എന്ന വജ്രവ്യാപാരിയായിരുന്ന ഗൃഹസ്ഥന് ലഭിച്ച ഈശ്വര ദർശനങ്ങളുടെ പ്രചോദനത്തിലൂടെയാണ് വിദ്യാലയം ആരംഭിച്ചത്. ഈ ദർശനങ്ങൾ അദ്ദേഹത്തിൻറെയും അദ്ദേഹത്തിൻറെ സമീപ സമ്പർക്കത്തിൽ വരുന്നവരുടെയും ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറച്ചു. 1950ൽ ഭാരതത്തിൻറെ പുരാതന പൈതൃകം നിലനിൽക്കുന്ന രാജസ്ഥാനിലെ ആബുപർവതത്തിലേക്ക് ഓം മണ്ഢലി പുനർസ്ഥാപിക്കപ്പെട്ടു. മധുബൻ എന്ന നാമത്തിൽ ആസ്ഥാനമന്ദിരവും പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം എന്ന നാമത്തിൽ സത്സംഗത്തിൻറെ പ്രവർത്തനങ്ങളും തുടർന്നു. 1952 ഡൽഹി, ബോബെ, എന്നിവിടങ്ങളിൽ സേവാകേന്ദ്രങ്ങൾ ആരംഭിച്ച് പ്രവർത്തനങ്ങൾ വ്യാപിപിച്ചു.1971ൽ U.K.യിലും ഹോങ്കോങ്ങിലും സ്ഥിരമായ കേന്ദ്രങ്ങൾ തുറന്നു. ഇന്ന് ഭാരതത്തിൽ എല്ലാ നഗരങ്ങളിലും 140 വിദേശ രാജ്യങ്ങളിലും പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു മഹാവൃക്ഷമായി വിദ്യാലയം മാറിയിരിക്കുന്നു.

ആഗോള ആസ്ഥാനപ്രവർത്തനങ്ങൾ രാജസ്ഥാനിലെ പാണ്ഡവ ഭവനം, ജ്ഞാന സരോവരം, ശാന്തിവനം എന്നീ മൂന്നു സ്ഥലങ്ങളിലായി നടന്നു വരുന്നു. ഓരോ വർഷവും വ്യത്യസ്ത പാരമ്പര്യങ്ങളിൽപ്പെട്ട 2.5 ദശലക്ഷത്തോളം ജിജ്ഞാസുക്കൾ ഈ മൂന്ന് ആസ്ഥാന മന്ദിരങ്ങളിലും സന്ദർശനം നടകത്താറുണ്ട്. സ്ഥാപക പിതാവായ ബ്രഹ്മാബാബയുടെ കാലശേഷം 1969മുതൽ 2007വരെ ദാദി പ്രകാശമണിജി വിദ്യാലയത്തെ നയിച്ചു. 2007മുതൽ ദാദി ജാനകിജിയാണ് മുഖ്യ സഞ്ചാലിക. എന്നാൽ വിശ്വവിദ്യാലയത്തിൻറെ ഗുരുവും സ്ഥാപകനും വാസ്തവത്തിൽ സർവ്വേശ്വരൻ തന്നെയാണ്.

ബ്രഹ്മാബാബ (സ്ഥാപകൻ)

1876ൽ ഒരു സ്കൂൾ അദ്ധ്യാപകൻറെ പുത്രനായി ലേഖരാജ് കൃപലാനി ജന്മമെടുത്തു. ഹിന്ദു പാരമ്പര്യമനുസരിച്ച് വളർന്നു വന്നു. അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് വജ്രവ്യാപാരത്തിലായിരുന്നു. അന്നത്തെ ഭാരതത്തിലെ ഏറ്റവും വലിയ ധനാഢ്യൻമാരിൽ ഒരാളായിരുന്നെങ്കിലും ലേഖരാജ് ലളിത ജീവിതം നയിക്കുന്നവനും ധർമ്മിഷ്ഠനും വിഷ്ണുഭക്തനും സർവ്വോപരി ഒരു ഭഗവദ് ഗീതാ പ്രേമിയുമായിരുന്നു. 60 വയസായ സമയത്തു പോഴും അദ്ദേഹം ബിസിനസ്സിൽ അതീവ തൽപരനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന് വലിയ മനംമാറ്റമുണ്ടായി. പെട്ടെന്നു തന്നെ അദ്ദേഹത്തിൻറെ മനസ്സ് രത്നങ്ങളോട് വിരക്തി കാണിക്കുകയും ധ്യാനത്തിലേക്ക് സ്വാഭാവികമായും മുഴുകുകയും ചെയ്യാൻ തുടങ്ങി. ഈ അവസ്ഥയിൽ അദ്ദേഹത്തിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഈശ്വരീയ ദർശനങ്ങളും ജ്ഞാനവും ലഭിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന് യാതൊരു അറിവുമില്ലാത്ത തലങ്ങളിലേക്ക് മനസ്സിനെ ഈശ്വൻ ഉയർത്തി. ദിവ്യ ജ്ഞാനവും ദിവ്യ ദൃഷ്ടിയും ലഭിച്ച അദ്ദേഹം തനിക്കു ലഭിക്കുന്ന ഉദ്ബോധനങ്ങളെ കുടുംബത്തിലുള്ളവർക്കും അയൽക്കാർക്കും പഠിപ്പിച്ചുകൊടുക്കുവാൻ തുടങ്ങി. അദ്ദേഹത്തിൻറെ സാന്നിദ്ധ്യത്തിൽ വരുന്നവർക്ക് സമാനമായ ദർശനങ്ങളുണ്ടാകാൻ തുടങ്ങി. ക്രമേണ ജ്ഞാനവും രാജയോഗവും പരിശീലിക്കുന്ന ഒരു സത്സംഗം ഉടലെടുത്തു. അതിന് ഓം മണ്ഡലി (ആത്മാക്കളുടെ കൂട്ടം) എന്ന് നാമകരണം ചെയ്തു.

ദാദാ ലേഖരാജിലൂടെ വെളിപ്പെടുന്ന ഈ ജ്ഞാനം അതിസരളവും എന്നാൽ ഗഹനമായ അർത്ഥങ്ങളെ വഹിക്കുന്നവയുമായിരുന്നു. ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും കർമ്മരഹസ്യങ്ങളെക്കുറിച്ചും കാലപരിവർത്തനങ്ങളെക്കുറിച്ചുമുള്ള രഹസ്യങ്ങളെ ഈശ്വരൻ അദ്ദേഹത്തിലൂടെ വെളിപ്പെടുത്തി. ആരംഭകാലത്ത് 14 വർഷം 400ൽ പരം രാജയോഗികൾ ധ്യാനത്തിനും ജ്ഞാനശ്രവണത്തിനും മാത്രം പ്രാധാന്യംകൊടുത്തുകൊണ്ട് തീവ്രതപസ്സനിഷ്ടിച്ചു.

മാതേശ്വരീ ജഗദംബ സരസ്വതിയായരിരുന്നു ബ്രഹ്മാകുമാരീസിൻറെ ആദ്യത്തെ സഞ്ചാലിക. ബ്രഹ്മാബാബ സ്വയം പിറകിൽ നിന്നുകൊണ്ട് ജഗദംബ സരസ്വതിയെയും മറ്റു കന്യകമാരെയും മാതാക്കളെയും മുഖ്യധാരയിൽ നിർത്തിയാണ് ഈ ജ്ഞാനയജ്ഞത്തെ നയിച്ചിരുന്നത്.  അദ്ദേഹം ദേഹം ഉപേക്ഷിക്കും മുമ്പു തന്നെ വലിയൊരു ആദ്ധ്യാത്മിക സൈന്യത്തെ തയ്യാറാക്കിയിരുന്നു. 1969ൽ ജനുവരി 18ന് രാത്രിയിൽ ബ്രഹ്മാബാബ തൻറെ 94ലാം വയസ്സിൽ ദേഹം ത്യാഗം ചെയ്തു.

അദ്ദേഹത്തിൻറെ ജീവിതത്തിലൂടെ അദ്ദേഹം പകർന്നുനൽകിയ സാത്വികതയും ഈശ്വരനിൽ നിന്ന് ലഭിച്ച പ്രചോദനങ്ങളും കൈമുതലാക്കി ദാദി പ്രകാശ്മണിജിയുടെ നേതൃത്വത്തിൽ ഈ വിശ്വപരിവർത്തനയജ്ഞം തുടർന്നു.

ഇന്നത്തെ പ്രവർത്തനശൈലി

വിശ്വവിദ്യാലയത്തിൽ വന്നെത്തുന്ന ഓരോരുത്തർക്കും 7 ദിവസത്തെ ഒരു മണിക്കൂർ ദൈർഘ്യമുള്ള രാജയോഗ പ്രാഥമിക കോഴ്സ് നൽകുന്നു.

തുടർന്ന് ജീവിതാന്ത്യം വരെയും പരിശീലിക്കാവുന്ന രാജയോഗമെന്ന മഹത്തായ വിദ്യയെ അടുത്തറിയുവാൻ നിത്യസത്സംഗത്തിൽ പങ്കെടുക്കാം.

Rajayoga Education and Research Foundation എന്ന സഹോദരസ്ഥാപനത്തിൻറെ കീഴിൽ സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവർക്ക് രാജയോഗവിദ്യയെ എത്തിക്കുവാൻ 18 വിംഗുകൾ പ്രവർത്തിക്കുന്നു.സ്കൂളുകൾ കോളേജുകൾ കമ്പനികൾ, ക്ലബുകൾ, NGOകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട്StressFree Living, self esteem, overcoming anger, Positive thinking, spirituality in daily life, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സെമിനാറുകൾ സൌജന്യമായി നൽകി വരുന്നു.

50 വർഷങ്ങൾക്കുമുമ്പ് കേരളത്തിൽ ബ്രഹ്മാകുമാരീസിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും, നഗരങ്ങളിലും രാജയോഗ കേന്ദ്രങ്ങൾ പകൽ മുഴുവൻ പ്രവർത്തിക്കുന്നു. അവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്.

രാജയോഗ ധ്യാനം

എല്ലാ മനുഷ്യരും ശാന്തിക്കും സന്തോഷത്തിനും വേണ്ടി പരിശ്രമിക്കുന്നുണ്ട്. ചില ചെറിയതും വലിയതുമായ നേട്ടങ്ങളുണ്ടാകുന്ന സമയത്ത് ഈ രണ്ട് മാനസികാവസ്ഥകളെ നമ്മൾ ചെറിയതോതിലെങ്കിലും അനുഭവിക്കുന്നുമുണ്ട്. എന്നാൽ ആ അനുഭവത്തെ സ്ഥായിയായി നിലനിർത്തുവാൻ എന്തുകൊണ്ട് സാധിക്കുന്നില്ല? മിന്നിമറയുന്ന അനുഭവങ്ങൾ മാത്രമാണോ ഇവയെല്ലാം? പരിശ്രമിച്ചാൽ ഇവയെ സ്ഥിരപ്പെടുത്തുവാൻ സാധിക്കില്ലേ? തീർച്ചയായും സാധിക്കും. എന്നാൽ അതിന് ഗഹനമായ ആത്മീയ അവബോധത്തോടെയുള്ള ധ്യാന പരിശീലനം ആവശ്യമാണ്. ഒരു തവണയെങ്കിലും ഈ അതീന്ദ്രിയമായ അനുഭവം സാധ്യമായ വ്യക്തി പിന്നീട് ഒരിക്കലും ക്ഷണികമായ സുഖവും ദീർഘകാലത്തെ അസ്വസ്ഥതയും ഉണ്ടാക്കുന്ന സുഖങ്ങളുടെ പിറകിലലഞ്ഞ് ജീവിതം നഷ്ടപ്പെടുത്തുകയില്ല. മാത്രമല്ല ആ വ്യക്തി എല്ലാ വിധ ആസക്തികളും ദുശ്ശീലങ്ങളും പരിത്യജിച്ച് ശ്രേഷ്ഠനായിത്തീരുന്നതാണ്. രാജയോഗ ധ്യാനം നമുക്ക് അവാച്യമായ സുഖാനുഭൂതിയും ആന്തരിക വിശ്രമവും നേടിത്തരുന്ന മാനസിക അഭ്യാസമാണ്. ഈ ധ്യാനം പരിശീലിക്കുന്നവരുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും അവരൊരു പുഞ്ചിരിയോടെ വിഷമമില്ലാതെ തരണം ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ അവരുടെ മാനസിക ശക്തി ബാഹ്യമായ പരിതഃസ്ഥിതികളേക്കാളും എപ്പോഴും ഉയർന്നിരിക്കും. ചെറിയ പ്രശ്നങ്ങളെ ചിന്തിച്ചു വലുതാക്കി ആശയക്കുഴപ്പമുണ്ടാക്കുന്ന ശീലത്തിൽ നിന്നും മുക്തമാകുന്നതിനാൽ അവരുടെ ജീവിതത്തിൽ സമയം അധികം പാഴാകാത്തതിനാൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെടുവാനും അവർക്ക് സാധിക്കുന്നതാണ്. ധ്യാനം പരിശീലിക്കുന്നതിലൂടെ കപടമായ മോഹങ്ങളിലുള്ള ഭ്രമം ശുദ്ധമായ സ്നേഹമായി പരിണമിക്കും, അഹങ്കാരം ആത്മാഭിമാനമായി മാറും, ഈശ്വരനിൽ നിന്നുള്ള ദിവ്യമായ സ്നേഹം അനുഭവും ചെയ്യുന്നതിനാൽ രാജയോഗി ഒരിക്കലും സ്നേഹത്തിനും പരിഗണനക്കും വേണ്ടി ആരോടും യാചിക്കുകയുമില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ഒരു രാജയോഗി തൻറെ ജീവിതം ശാന്തവും ധീരവുമായി ജീവിക്കുന്നവനായിരിക്കുമെന്ന് സാരം. ശരീരമെന്ന ഉപകരണത്തിനെയും ഞാനെന്ന ആത്മാവിനെയും വേറെ വേറെ മനസ്സിലാക്കിയശേഷം ആത്മബോധത്തിൽ  സ്ഥിതിചെയ്തുകൊണ്ട് ജ്യോതി സ്വരൂപനായ പരമാത്മാവിലേക്ക് മനസും ബുദ്ധിയും ഏകാഗ്രമാക്കുന്ന പ്രക്രിയയാണ് രാജയോഗ ധ്യാനത്തിലുള്ളത്. നിത്യവും ഈ പരിശീലനം ചെയ്യുന്നവരുടെ ജീവിതം ഈശ്വരീയമായ ഗുണമൂല്ല്യങ്ങളാലും ആന്തരീകശക്തിയാലും നിറയുന്നതായി അനേകരുടെ അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ള കാര്യമാണ്.  എന്നാൽ ഇത്തരത്തിൽ ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിന് ഒരു രാജയോഗ കേന്ദ്രത്തിലെ ശിക്ഷണപ്രക്രിയയിൽ പങ്കുകൊണ്ട് അവിടെ നിന്ന് ലഭിക്കുന്ന മാർഗ്ഗദർശ്ശനങ്ങളുടെ അടിസ്ഥാനത്തിൽ പുതിയൊരു ചിന്താഗതിയോടെയുള്ള ജീവിതശൈലി പരിശീലിക്കേണ്ടതാണ്.

രാജയോഗ ധ്യാനം ചിന്തകളെ ഇല്ലാതെയാക്കുവാനുള്ള പരിശീലനം പ്രോത്സാഹീപ്പിക്കുന്നില്ല. ചിന്തകളെ സകാരാത്മകമായ മാർഗ്ഗത്തിൽ സഞ്ചരിപ്പിക്കുവാനുള്ള പ്രയത്നമാണ് ഇതിലെ പരിശീലനത്തിൻറെ പ്രത്യേകത. അതുകൊണ്ടുതന്നെ ധ്യാനം നമ്മെ കാര്യശേഷിയില്ലാത്ത കേവല ശാന്തിമാത്രം താത്പര്യമുള്ള ഒരു വ്യക്തിയാക്കിത്തീർക്കുമോ എന്ന പൊതുവേയുള്ള ധാരണക്ക് ഇവിടെ സ്ഥാനമില്ല. കാരണം, ഇവിടെ ധ്യാനം ശാന്തിയുടെ കാരണമായിരിക്കുന്നതു പോലത്തന്നെ ശാന്തി ക്രിയാത്മകതയുടെയും ശക്തിയുടെയും ആധാരവുമാണെന്ന ബോധം നമ്മളിൽ വളർത്തുവാനുള്ള സത്സംഗങ്ങളും സമാന്തരമായി നമുക്ക് സഹായകരമായിട്ടുണ്ട്.

ഈ ലോകത്തിലെ നമ്മുടെ ജീവിതം നമുക്ക് തന്നെ ഒരു ഭാരമാകുന്നത് ജീവിത്തോടുള്ള നമ്മുടെ വീക്ഷണത്തിലുള്ള അപാകതകൾ കൊണ്ട് മാത്രമാണ്. ജീവിക്കുവാനുള്ള ശാസ്ത്രം അഥവാ കല നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അതിനാലാണ് ഭൌതികമായി എല്ലാം നിറഞ്ഞു കവിഞ്ഞിട്ടും മാനസികമായി ഭൂരിഭാഗം പേരും തളർന്നിരിക്കുന്നത്. ശാന്തി നഷ്ടമായിരിക്കുന്നത് ഉള്ളിലാണ്. പക്ഷേ എല്ലാവരും പുറത്താണ്  അതിനെ തിരയുന്നത്. അതുകൊണ്ടുതന്നെയാണ് ശാന്തി അന്വേഷിക്കുന്തോറും അകന്നുപോയിക്കൊണ്ടിരിക്കുന്നത്.  ഏതാനും സമയം തൻറെ വാസ്തവീകമായ ആത്മസ്വരൂപത്തെ നിരീക്ഷിച്ചുകൊണ്ടും വിശ്വപിതാവായ പരമാത്മതേജസ്സിലേക്ക് ദൃഷ്ടിയുറപ്പിച്ചുകൊണ്ടും, രാജയോഗ ധ്യാനത്തിലുടെ ശാശ്വതവും അളവറ്റതുമായ ശാന്തിയും മറ്റെല്ലാ ഗുണങ്ങളും അനുഭവിക്കുവാൻ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുന്നതാണ്. ഇപ്പോഴില്ലെങ്കിലും എന്നെങ്കിലും ഒരിക്കലങ്കിലും നിങ്ങളി വിദ്യ സ്വായത്തമാക്കേണ്ടതു തന്നെയാണ്.