ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി | |
| സ്ഥാപിതം | മാർച്ച് 1, 2002 |
|---|---|
| തരം | സ്വയംഭരണ സർക്കാർ ഏജൻസി |
| ആസ്ഥാനം | സേവാ ഭവൻ |
| സ്ഥാനം | ആർ.കെ. പുരം, ന്യൂ ഡെൽഹി - 110066 |
| ഔദ്യോഗിക ഭാഷ | ഹിന്ദി ഇംഗ്ലീഷ് |
| വെബ്സൈറ്റ് | http://www.bee-india.nic.in/ |
ഭാരതസർക്കാറിന്റെ ഊർജ്ജവകുപ്പിന്റെ കീഴിലുള്ള ഒരു സ്വയംഭരണസ്ഥാപനമാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി. ഊർജ്ജസംരക്ഷണം, കാര്യക്ഷമമായ ഊർജ്ജോപയോഗം എന്നിവയുടെ പ്രോൽസാഹനമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[1] 2001-ലെ ഊർജ്ജസംരക്ഷണനിയമത്തിൽ വിഭാവനം ചെയ്തപ്രകാരം, 2002 മാർച്ച് മാസത്തിലാണ് ഈ ഏജൻസി രൂപീകരിച്ചത്. കാര്യക്ഷമമായ ഊർജ്ജോപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങൾക്ക് നക്ഷത്രവില (സ്റ്റാർ റേറ്റിങ്) നൽകി തരംതിരിക്കുന്നത് ഈ ഏജൻസിയുടെ ശ്രദ്ദേയമായ കർമ്മപരിപാടികളിലൊന്നാണ്.
അവലംബം [തിരുത്തുക]
- ↑ "The Action plan for Energy efficiency". The Day After. 1 August 2009. ശേഖരിച്ചത് 2009-08-17.[പ്രവർത്തിക്കാത്ത കണ്ണി]