ബ്യൂട്ടൈൽ റബ്ബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐസോബ്യൂട്ടിലീനോടൊപ്പം (98%) വളരെ ചെറിയ തോതിൽ ഐസോപ്രീനും(2%) കലർത്തി കാറ്റയോണിക് വിധി പ്രകാരം, പോളിമറീകരിച്ചെടുക്കുന്ന ഉത്പന്നമാണ് ബ്യൂട്ടൈൽ റബ്ബർ [1]

Butyl rubber formula.png


പ്രത്യേകതകൾ[തിരുത്തുക]

ഐസോപ്രീൻ ഘടകങ്ങളിലെ അപൂരിത ബോണ്ടുകൾ ശൃംഖലകൾ തമ്മിൽ കുരുക്കുകളിടാൻ ( വൾക്കനൈസിംഗ്) സഹായകമാവുന്നു. ഈ നിലയിൽ ബ്യൂട്ടൈൽ റബ്ബർ വളരെ നല്ല തോതിൽ രാസപ്രതിരോധശേഷി പ്രകടിപ്പിക്കുന്നു. പലതരം വാതകങ്ങളെ തടുത്തു നിറുത്താനുളള കഴിവും ബ്യൂട്ടൈൽ റബ്ബറിനുണ്ട്. അതുകൊണ്ട് വാതകങ്ങൾ നിറക്കാനുളള എല്ലാ സംവിധാനങ്ങളിലും ആന്തരികക്കുഴൽ (inner tube) ബ്യൂട്ടൈൽ റബ്ബർ കൊണ്ടാണ് ഉണ്ടാക്കാറുളളത്.[2]


അവലംബം[തിരുത്തുക]

  1. Butyl Rubber
  2. F.W. Billmeyer (1962). Textbook of Polymer Chemistry. John Wiley @Sons Inc. 
"http://ml.wikipedia.org/w/index.php?title=ബ്യൂട്ടൈൽ_റബ്ബർ&oldid=1697937" എന്ന താളിൽനിന്നു ശേഖരിച്ചത്