ബോൾട്ട്-117
ലോകത്തെ ആദ്യത്തെ ലേസർ നിയന്ത്രിത ബോംബാണ് പിൽക്കാലത്ത് ജിബിയു-1/ബി (ഗൈഡഡ് ബോംബ് യൂണിറ്റ്)[1] എന്നു പുനഃനാമകരണം ചെയ്യപ്പെട്ട ടെക്സസ് ഇൻസ്ട്രുമെന്റ്സ് ബോൾട്ട്-117. ഒരു എം.117 750പൗണ്ട് പെട്ടിയും കെ.എം.യു-342 ലേസർ നിയന്ത്രണസംവിധാനവും ഉൾപ്പെട്ടതായിരുന്നു ബോംബ്. ബോംബിന്റെ മുൻഭാഗത്തായി ലേസർ രശ്മിയെ പിന്തുടരാനുള്ള ഉപകരണവും പിൻഭാഗത്ത് പറക്കൽ നിയന്ത്രിക്കാനാവശ്യമായ വാൽച്ചിറകുകളും ഘടിപ്പിച്ചിരുന്നു.
അവലംബം[തിരുത്തുക]
BOLT-117 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.