ബോസ്റ്റൺ, മാസച്ച്യൂസെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Boston
—  City  —

Flag

Seal
Nickname(s): Beantown,[1] The Hub (of the Solar System),1[1] The Cradle of Liberty, Title Town,[2] The Cradle of Modern America,[1] City on a Hill, Athens of America,[1] The Walking City[1]
Location in Suffolk County in Massachusetts, USA
സ്ഥാനം: ഫലകം:StateAbbr 42°21′28″N 71°03′42″W / 42.35778°N 71.06167°W / 42.35778; -71.06167
Country United States
State Massachusetts
County Suffolk
Settled 1630
Incorporated (city) 1822
ഭരണം
 • Mayor Thomas M. Menino (D)
വിസ്തീർണ്ണം
 • City 89.6 sq mi (232.1 km2)
 • Land 48.4 sq mi (125.4 km2)
 • Water 41.2 sq mi (106.7 km2)
 • മെട്രോ 4,511.5 sq mi (11,684.7 km2)
Elevation 141 ft (43 m)
ജനസംഖ്യ (2006)[3][4]
 • City 5,90,763
 • സാന്ദ്രത 12,327/sq mi (4,815/km2)
 • Urban 43,13,000
 • മെട്രോ 44,55,217
 • Demonym
സമയമേഖല Eastern (യു.ടി.സി.-5)
 • (വേനൽക്കാലസമയം) Eastern (യു.ടി.സി.-4)
Area code(s) 617 / 857
FIPS code 25-07000
GNIS feature ID 0617565
വെബ്സൈറ്റ് www.cityofboston.gov
1 The State House, according to Oliver Wendell Holmes, is the hub of the Solar System

അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബോസ്റ്റൺ നഗരം. ഇംഗ്ലീഷുകാർ 1630-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. [5] 1770-കളിൽ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ചില സുപ്രധാന സംഭവങ്ങൾ അരങ്ങേറിയത്‌ ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണു. “ബോസ്റ്റൺ റ്റീ പാർട്ടി“ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു സുപ്രധാന അദ്ധ്യായമായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ സബ്‌ വേ(1897) , പബ്ലിക്‌ സ്കൂൾ (1635-ൽ തുടങ്ങിയ ബോസ്റ്റൺ ലാറ്റിൻ സ്ക്കൂൾ) എന്നിവ ബോസ്റ്റണിലാണു.

[തിരുത്തുക] പേരിനു പിന്നിൽ

ഇവിടത്തെ പല പ്രമുഖ കുടിയേറ്റക്കാരുടെയും സ്വദേശമായിരുന്ന ലിങ്കൺഷയറിലെ (ഇംഗ്ലണ്ട്)ബോസ്റ്റൺ നഗരത്തിന്റെ പേരിൽ നിന്നാണു ബോസ്റ്റൺ എന്ന പേർ വന്നതു.

[തിരുത്തുക] ഗതാഗതം

അറ്റ്‌ലാന്റിക് സമുദ്രതീരത്തിലെ പ്രധാന തുറമുഖമാണു ബോസ്റ്റൺ.

ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വ. അമേരിക്കയിലെ പ്രധാന നഗരങ്ങൾ, യൂറോപ്പ്‌, ജപ്പാൻ, തെ. കൊറിയ, തെ. അമേരിക്ക എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടു.

ആംട്രാക്‌ ബോസ്റ്റൺ സൗത്ത്‌ സ്റ്റേഷനിൽ നിന്നും ന്യൂയോർക്ക്‌, ഷിക്കാഗോ, വാഷിങ്ടൺ, ഡി.സി. എന്നീ നഗരങ്ങലിലേക്കും ബോസ്റ്റൺ നോർത്ത്‌ സ്റ്റേഷനിൽ നിന്നും പോർട്ട്‌ ലാൻഡ്‌ (മെയ്ൻ) നഗരത്തിലേക്കും റെയിൽ സർവീസുകൾ നടത്തുന്നു.

എം ബി ടി എ : ബോസ്റ്റൺ നഗരത്തിലെ സബ്‌ വേ, പരിസരപ്രദേശങ്ങളിലെ ബസ്സ്‌ ഗതാഗതം, സംസ്ഥാന മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള കമ്മ്യൂട്ടർ റെയിൽ ഗതാഗതം എന്നിവ എം ബി ടി എ ആണു നടത്തുന്നത്.

അന്തർസംസ്ഥാന റോഡുകൾ : ബോസ്റ്റണിൽ തുടങ്ങി വ.അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള വാഷിങ്ങ്ടൺ സംസ്ഥാനത്തിലെ സിയാറ്റിലുമായി ബന്ധിപ്പിക്കുന്ന ഐ 90 (5000 കി മീ വ. അമേരിക്കയിലെ എറ്റവും ദൈർഘ്യമുള്ള ദേശീയപാത ), തെക്ക്ഭാഗത്ത്‌ ഐ 95 ദേശീയപാതയിൽ തുടങ്ങി വെർമോണ്ട്‌ സംസ്ഥാനത്തിൽ ഐ 91 ദേശീയപാതയിൽ അവസാനിക്കുന്ന ഐ 93 എന്നിവയാണു ഈ നഗരത്തിൽക്കൂടി കടന്നു പോകുന്ന പ്രധാനദേശീയപാതകൾ. ഗതാഗതക്കുരുക്ക്‌ ഒഴിവാക്കൻ വേണ്ടി ഐ 93 ദേശീയപാതയെ 5.6 കിമീ ദൈർഘ്യമുള്ള തുരങ്കത്തിലെക്കൂടി തിരിച്ചുവിട്ട ബിഗ്‌ ഡിഗ്‌ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ചെലവേറിയ (1460 കോടി ഡോളർ)ഹൈവേ പ്രൊജക്റ്റാണ്‌.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 Norman Dalager. "What's in a nickname?". The Boston Globe. http://www.boston.com/travel/boston/boston_nicknames/, ശേഖരിച്ചത്: 2008-06-12. 
  2. "'Title Town' rolling out big rally to honor Celtics". Philly.com. http://www.philly.com/dailynews/sports/20080619__Title_Town__rolling_out_big_rally_to_honor_Celtics.html, ശേഖരിച്ചത്: 2008-06-21. 
  3. "Annual Estimates of the Population of Metropolitan and Micropolitan Statistical Areas: April 1, 2000 to July 1, 2006". U.S. Census Bureau. 2006. http://www.census.gov/population/www/estimates/metro_general/2006/CBSA-EST2006-01.csv, ശേഖരിച്ചത്: 2007-03-20. 
  4. "2007 Census Estimates". U.S. Census Bureau. 2006. http://www.census.gov/popest/cities/tables/SUB-EST2006-01.csv, ശേഖരിച്ചത്: 2007-03-25. 
  5. http://www.searchboston.com/history.html


Boston പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ