ബോസ്കോ പുത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഷപ് 
മാർ ബോസ്കോ പുത്തൂർ
സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മെത്രാൻ
See സീറോ മലബാർ കത്തോലിക്കാ സഭ
എറണാകുളം-അങ്കമാലി അതിരൂപത
പട്ടത്ത്വം 27 March 1971
അഭിഷേകം 13 February 2010
വ്യക്തി വിവരങ്ങൾ
ജനനം 1946 മേയ് 28(1946-05-28)[1]
Parappur, Thrissur, Kerala
വിഭാഗം Syro-Malabar Catholic Church
മാതാപിതാക്കൾ Anthony Puthur
Alma mater St Johns' High School Parappur

സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മെത്രാനാണ് മോൺ ബോസ്കോ പുത്തൂർ.[2] സഭയുടെ ചരിത്രത്തിൽ ആദ്യമായി നിയമിതനായ കൂരിയ മെത്രാനുമായിരുന്നു ഇദ്ദേഹം[3][4][5]. ഇദ്ദേഹം മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാർ വർക്കി വിതയത്തിലിന്റെ മരണാന്തരം അതിരൂപതയുടെ ഭരണചുമതല ഇദ്ദേഹത്തിനായിരുന്നു [6].

ജീവിതരേഖ[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ തൃശൂർ അതിരൂപതയിലെ പറപ്പൂർ ഇടവകയിൽ 1946 മേയ് 28-ന് ജനിച്ചു. 1971 മാർച്ച് 27-ന് പൗരോഹിത്യം സ്വീകരിച്ച് ബോസ്കോ ആലുവയിലും റോമിലുമായി പഠനം പൂർത്തിയാക്കി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ആലുവ മംഗലപ്പുഴ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. തൃശൂർ അതിരൂപത വികാരി ജനറൽ, മൗണ്ട് സെന്റ് തോമസിൽ ലിറ്റർജിക്കൽ റിസേർച്ച് സെന്റർ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു.

അവലംബം[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=ബോസ്കോ_പുത്തൂർ&oldid=1933294" എന്ന താളിൽനിന്നു ശേഖരിച്ചത്