ബോബ് ഹോസ്‌കിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോബ് ഹോസ്‌കിൻസ്
ബോബ് ഹോസ്‌കിൻസ് 2007 ൽ.
ജനനം
Robert William Hoskins, Jr.

(1942-10-26)26 ഒക്ടോബർ 1942
Bury St Edmunds, West Suffolk, ഇംഗ്ലണ്ട്
മരണം29 ഏപ്രിൽ 2014(2014-04-29) (പ്രായം 71)
മരണ കാരണംന്യൂമോണിയ
തൊഴിൽസിനിമാനടൻ
സജീവ കാലം1969–2012
ജീവിതപങ്കാളി(കൾ)
  • Jane Livesey
  • (m. 1967–1978; divorced)
  • Linda Banwell
  • (m. 1982–2014; his death)

ബ്രിട്ടീഷ് സിനിമാനടനായിരുന്നു ബോബ് ഹോസ്‌കിൻസ് (26 ഒക്ടോബർ 1942 – 29 ഏപ്രിൽ 2014). ഗോൾഡൻ ഗ്ലോബ് പുരസ്‌കാരജേതാവായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1942 ഒക്ടോബർ 26ന് ബ്രിട്ടനിലെ സഫോൽക്കയിലാണ് അദ്ദേഹം ജനിച്ചത്. 1970കളിലാണ് അദ്ദേഹം ടെലിവിഷൻ-സിനിമ അഭിനയ രംഗത്തേക്ക് വരുന്നത്. 1986ൽ പുറത്തിറങ്ങിയ 'മൊണാലിസ" അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായാണ് വിലയിരുത്തപ്പെടുന്നത്.[1] 'ഹൂ ഫ്രേമ്ഡ് റോജർ റാബിറ്റ്' (1988) എന്ന ചിത്രത്തിലെ അഭിനയമാണ് ഹോസ്‌കിൻസിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. 1986-ൽ മൊണാലിസ എന്ന ചിത്രത്തിലെ അഭിനയം ഇംഗ്ലീഷ് നടന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിക്കൊടുത്തു. ചിത്രം ഓസ്‌കറിനും ശുപാർശചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ക്രൈം സിനിമകളിൽ അഭിനയിച്ചുതുടങ്ങിയ ഹോസ്‌കിൻസ് പിന്നീട് ഹോളിവുഡിലും നിരവധി സിനിമകളിൽ അഭിനയിച്ചു.[2]2012ൽ പുറത്തിറങ്ങിയ 'സ്നോ വൈറ്റ് ആൻഡ് ദ ഹണ്ട്സ് മാൻ" ആണ് അവസാന ചിത്രം.

പ്രശസ്ത ചിത്രങ്ങൾ[തിരുത്തുക]

  • മൊണാലിസ (1986)
  • 8മെർമെയ്ഡ്‌സ് (1990)
  • ഹൂക്ക് (1991)
  • നിക്‌സൺ (1995)
  • എ ക്രിസ്മസ് കരോൾ (2009)
  • നെവർലാൻഡ് (2011)

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. "ഹോളിവുഡ് നടൻ ബോബ് ഹോസ്‌കിൻസ് അന്തരിച്ചു". news.keralakaumudi.com. Retrieved 2 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  2. "ഇംഗ്ലീഷ് നടൻ ബോബ് ഹോസ്‌കിൻസ് അന്തരിച്ചു". www.mathrubhumi.com. Archived from the original on 2014-05-02. Retrieved 2 മെയ് 2014. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Hoskins, Bob
ALTERNATIVE NAMES Hoskins, Robert William
SHORT DESCRIPTION actor
DATE OF BIRTH 26 October 1942
PLACE OF BIRTH Bury St Edmunds, Suffolk, England, UK
DATE OF DEATH 30 April 2014
PLACE OF DEATH UK
"https://ml.wikipedia.org/w/index.php?title=ബോബ്_ഹോസ്‌കിൻസ്&oldid=3639401" എന്ന താളിൽനിന്ന് ശേഖരിച്ചത്