ബോധി ധർമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Bodhidharma, woodblock print by Yoshitoshi, 1887.
Names (details)
Known in English as: Bodhidharma
Tamil: போதிதர்மன்
Known in Malayalam as: ബോധി ധർമ്മൻ
Telugu: భోధిధర్మా
Sanskrit: बोधिधर्म
Persian: بودی‌دارما
Simplified Chinese: 菩提达摩
Traditional Chinese: 菩提達摩
Chinese abbreviation: 達摩
Hanyu Pinyin: Pútídámó
Wade–Giles: P'u-t'i-ta-mo
Tibetan: Dharmottāra
Korean: 달마 Dalma
Japanese: 達磨 Daruma
Malay: Dharuma
Thai: ตั๊กม๊อ Takmor
Vietnamese: Bồ-đề-đạt-ma

അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന ഒരു ബുദ്ധ സന്യാസിയായിരുന്നു ബോധിധർമ്മൻ. ചൈനയിൽ സെൻ മതം ആരംഭിച്ചതും പ്രചരിപ്പിച്ചതും ഇദ്ദേഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. പല്ലവ രാജവംശത്തിലെ മൂന്നാമത്തെ രാജകുമാരനായിരുന്നു ഇദ്ദേഹം.[1][2] ചൈനീസ് വിശ്വാസപ്രകാരം ഷാഓലിൻ കുങ് ഫൂ ആരംഭിച്ചതും പ്രചരിപ്പിച്ചതും ബോധി ധർമ്മനാണ്.

ഇദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ച് വിരുദ്ധസ്വഭാവമുള്ള നിരവധി വിവരങ്ങൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ഇദ്ദേഹം തെക്കേ ഇന്ത്യയിലെ രാജവംശത്തിൽ പെടുന്ന ഒരു ബ്രാഹ്മണനായിരുന്നുവെന്നതാണ്.[3] [4] പക്ഷേ, ബ്രൗട്ടൻ (1999:2) രേഖപ്പെടുത്തുന്നത് രാജകുടുംബത്തിലായിരിന്നതു കൊണ്ടു തന്നെ, ഇന്ത്യൻ ജാതി വ്യവസ്ഥ പ്രകാരം ബ്രാഹ്മണനാകാൻ സാദ്ധ്യതയില്ലെന്നും ക്ഷത്രിയനാകാനാണു സാദ്ധ്യതയെന്നുമാണ്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലത്തെക്കുറിച്ചും വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം തമിഴ്‌നാട്ടിലെ കാഞ്ചീപുരമാണെന്നതാണ് ഇതിൽ പ്രബലമായൊരു വാദം.[5][6][7][8][9][10][11] ഇതോടൊപ്പം തന്നെ ബോധിധർമ്മനെ കേരളവുമായി ബന്ധപ്പെടുത്തിയുള്ള വാദങ്ങളും നിലവിലുണ്ട്. ഒരു കാലത്ത് കേരളത്തിൽ ബുദ്ധമതത്തിന് ഉണ്ടായിരുന്ന സ്വാധീനവും ഇവിടുത്തെ തനതു ആയോധനകലയായ കളരിപ്പയറ്റിലെയും ഇദ്ദേഹം സ്ഥാപിച്ചതായി കരുതപ്പെടുന്ന ഷാഓലിൻ കുങ് ഫൂവിലെയും ആയോധനാ സമ്പ്രദായങ്ങൾ തമ്മിലുള്ള സാദൃശ്യങ്ങളും ഈ വാദങ്ങൾക്ക് ഉപോദ്‌ബലങ്ങളാകുന്നു.[12][13]

അവലംബം[തിരുത്തുക]

  1. Broughton 1999:2
  2. Dumoulin 2005:90
  3. Dumoulin 2005:90
  4. Dumoulin, Heinrich; Heisig, James; Knitter, Paul (2005), Zen Buddhism : a History: India and China, World Wisdom, Inc, p. 86, ISBN 9780941532891
  5. Dumoulin 2005:90
  6. Addiss 2008:9
  7. Faure 1996:45
  8. Hoover 1999:1(Chapter One)
  9. Dumoulin 1988:89
  10. Chung 1998:188
  11. Jørgensen 2005:111
  12. East Asian literatures: Japanese,Chinese and Korean : an interface with India, P. A. George, Jawaharlal Nehru University
  13. Kalarippayat, Dick Luijendijk, ISBN-13: 978 -1-4092-2626-0

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ബോധി ധർമ്മൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബോധി_ധർമ്മൻ&oldid=3925714" എന്ന താളിൽനിന്ന് ശേഖരിച്ചത്