ബൈച്ചുങ് ബൂട്ടിയ
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | ബൈച്ചുങ് ബൂട്ടിയ[1] | ||
| ജനനം | 15 ഡിസംബർ 1976 | ||
| സ്ഥലം | Tinkitam, സിക്കിം, India[2] | ||
| ഉയരം | 1.73 m (5)[2] | ||
| സ്ഥാനം | സ്ട്രൈക്കർ | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | യുണൈറ്റഡ് സിക്കിം | ||
| നമ്പർ | 15 | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 1993–1995 | East Bengal Club | 9 | (4) |
| 1995–1997 | JCT Mills | 12 | (5) |
| 1997–1999 | ഈസ്റ്റ് ബംഗാൾ ക്ലബ് | 31 | (15) |
| 1999–2002 | Bury | 37 | (3) |
| 2002–2003 | Mohun Bagan | 11 | (6) |
| 2003–2006 | East Bengal Club | 54 | (33) |
| 2006 | → Perak FA (loan) | 8 | (4) |
| 2006–2009 | Mohun Bagan | 44 | (24) |
| 2009–2011 | East Bengal Club | 3 | (0) |
| 2011-present | യുണൈറ്റഡ് സിക്കിം | 0 | (0) |
| ദേശീയ ടീം‡ | |||
| 1995–2011 | ഇന്ത്യ | 109 | (43) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 14 October 2009. † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). and goals correct as of 24 August 2009 |
|||
ബൈച്ചുങ് ബൂട്ടിയ (ഹിന്ദി: बाईचुंग भुटिया; നേപ്പാളി:बाईचुंग भुटिया) (ജനനം 15 ഡിസംബർ 1976) ഒരു മുൻ ഇന്ത്യൻ ഫുട്ബോളർ ആണ്. ഇന്ത്യൻ കായികരംഗത്തു് 16 വർഷത്തോളം തിളങ്ങി നിന്ന ബൂട്ടിയ 2011 ആഗസ്തിൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു. ഇപ്പോൾ കൂട്ടുടമസ്ഥതയിലുള്ള യുണൈറ്റഡ് സിക്കിം ക്ലബ്ബിന്റെ കളിക്കാരനും സാങ്കേതിക ഉപദേശകനുമായി തുടരുന്നു. സിക്കിമിലെ നമാച്ചി ഗ്രാമത്തിൽ കർഷകകുടുംബത്തിൽ ജനിച്ച ബൂട്ടിയ ചെറുപ്രായത്തിൽത്തന്നെ കാൽപന്ത് കളിക്കാൻ തുടങ്ങി [3].ഒരു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം അലങ്കരിച്ച ബൂട്ടിയ 107 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയിട്ടുണ്ട്.മൂന്നു തവണ മികച്ച കളികാരനുള്ള പുരസ്ക്കാരം ലഭിച്ച ഐ.എം. വിജയൻ ഇന്ത്യൻ ഫുട്ബോളിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമായാണ് ബൈച്ചുങ് ബൂട്ടിയയെ വിശേഷിപ്പിച്ചത്.[4]1999-ൽ ഇംഗ്ലണ്ടിലെ ബറി ക്ലബ്ബിന് വേണ്ടി കളിച്ച ബൂട്ടിയ, യൂറോപ്പിൽ പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ്.
അവലബം [തിരുത്തുക]
- ↑ Hugman, Barry J. (2005). The PFA Premier & Football League Players' Records 1946-2005. Queen Anne Press. p. 59. ISBN 1852916656.
- ↑ 2.0 2.1 "IndianFootball.com Profile". IndianFootball.com. ശേഖരിച്ചത് 2009-06-24.
- ↑ http://www.deshabhimani.com/newscontent.php?id=52700
- ↑ "'Bhutia is God's gift to Indian football'". Rediff. 2009-08-23. ശേഖരിച്ചത് 2009-08-24.