ബൈകാല്‍ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Lake Baikal
Lake Baikal - Shaman-Stone of the Olkhon Island
Shaman-Stone of the Olkhon Island
Lake Baikal -
Coordinates 53.5° N 108.2° ECoordinates: 53.5° N 108.2° E
Lake type Continental rift lake
Primary sources Selenga, Chikoy, Khilokh, Uda, Barguzin, Upper Angara
Primary outflows Angara
Catchment area 560,000 km² (216,000 sq mi)
Basin countries Russia
പരമാവധി നീളം 636 കി.മീ. (395 മൈ.)
പരമാവധി വീതി 79 കി.മീ. (49 മൈ.)
ഉപരിതല വിസ്തീര്‍ണ്ണം 31,494 km² (12,159.9 sq mi)
ശരാശരി ആഴം 758 m (2,487 ft)
പരമാവധി ആഴം 1,637 m (5,371 ft)
ജലത്തിന്റെ വ്യാപ്തം 23,600 km3 (5,700 cu mi)
Residence time (of lake water) 350 years[അവലംബം ആവശ്യമാണ്]
Shore length1 2,100 കി.മീ. (1,300 മൈ.)
Surface elevation 456 m (1,496 ft)
Frozen January–May
Islands 22 (Olkhon)
Settlements Irkutsk
1 Shore length is not a well-defined measure.

റഷ്യയിലെ തെക്കന്‍ സൈബീരിയയിലെ ഒരു തടാകമാണ് ബൈകാല്‍. വടക്ക് പടിഞ്ഞാറ് ദിശയില്‍ ഇര്‍കുട്സ്ക് ഒബ്ലാസ്റ്റിനും തെക്ക് കിഴക്ക് ദിശയില്‍ ബുറിയാറ്റ് റിപ്പബ്ലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഇര്‍കുട്സ്ക് നഗരം തടാകത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. "സൈബീരിയയുടെ നീല കണ്ണ്" എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. വടക്കേ അമേരിക്കയിലെ മഹാ തടാകങ്ങളിലെല്ലാം (Great Lakes) കൂടി ഉള്ളതിനേക്കാള്‍ ജലം ബൈകാലിലുണ്ട്.

ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് ബൈകാല്‍. 1,637 മീറ്റര്‍ (5,371 അടി) ആണ് ഇതിന്റെ ആഴം. വ്യാപ്തത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം എന്ന പദവിയും ഇതിനുതന്നെ.[അവലംബം ആവശ്യമാണ്] ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം ഈ തടാകത്തിലാണ്. 1,700-ഓളം ജന്തു-സസ്യ സ്പീഷിസുകള്‍ ബൈകാലില്‍ വസിക്കുന്നു. ഇവയില്‍ മൂന്നില്‍ രണ്ട് ഭാഗത്തേയും ലോകത്തില്‍ മറ്റെവിടെയും കാണാനാവില്ല. 1996-ല്‍ ഇത് യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം