ബൂഗിമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോയയുടെ ക്വേ വിയെന്നെ എൽ കൊകോ ("ബൂഗിമാൻ ഇതാ വരുന്നു") ഉദ്ദേശം 1797

യൂറോപ്യൻ ഐതിഹ്യങ്ങളിലെ ഒരു ഭീകരജീവിയാണ് ബൂഗിമാൻ. ബൂഗിമാന് പ്രത്യേകിച്ച് ഒരു രൂപമില്ല. ഒരു പ്രദേശത്തിൽത്തന്നെ വിവിധ ഭവനങ്ങളിൽ ബൂഗിമാനേക്കുറിച്ച് വ്യത്യസ്തമായ സങ്കല്പങ്ങളാകാം ഉണ്ടാവുക. കുട്ടികൾ വികൃതി കാണിക്കുമ്പോൾ അവരെ മര്യാദ പഠിപ്പിക്കാനായി മാതാപിതാക്കൾ ബൂഗിമാൻ പിടിക്കാൻ വരുമെന്ന് പറഞ്ഞ് പേടിപ്പിക്കാറുണ്ട്. ബൂഗിമാൻ ഐതിഹ്യം ആരംഭിച്ചത് സ്കോട്ട്‌ലന്റിലാകാം. ബോഗാർട്ട് എന്ന മറ്റൊരു ഐതിഹ്യ ജീവിയിൽ നിന്നാണ് ബൂഗിമാൻ സങ്കല്പം രൂപംകൊണ്ടതെന്നും കരുതപ്പെടുന്നു.

കേരളത്തിലെ ഉമ്മാക്കി ബൂഗിമാന് സമാനമായ ഒരു സങ്കല്പമാണ്.

"https://ml.wikipedia.org/w/index.php?title=ബൂഗിമാൻ&oldid=1842959" എന്ന താളിൽനിന്ന് ശേഖരിച്ചത്