ബുധന്‍ (ഗ്രഹം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Orbital characteristics (Epoch J2000) | |||||||
|---|---|---|---|---|---|---|---|
| Avg. distance from Sun | 57,909,176 km 0.387 098 93 AU |
||||||
| Orbital circumference | 360,000,000 km (2.406 AU) |
||||||
| Eccentricity | 0.205 630 69 | ||||||
| Perihelion | 46,001,272 km 0.307 499 51 AU |
||||||
| Aphelion | 69,817,079 km 0.466 698 35 AU |
||||||
| Orbital period | 87.969 34 d (0.240 846 9 a) |
||||||
| Synodic period | 115.8776 d | ||||||
| Avg. Orbital Speed | 47.36 km/s | ||||||
| Max. Orbital Speed | 58.98 km/s | ||||||
| Min. Orbital Speed | 38.86 km/s | ||||||
| Inclination | 7.004 87° (3.38° to Sun's equator) |
||||||
| Longitude of the ascending node |
48.331 67° | ||||||
| Argument of the perihelion |
29.124 78° | ||||||
| Number of satellites | 0 | ||||||
| Physical characteristics | |||||||
| Equatorial diameter | 4879.4 km (0.383 Earths) |
||||||
| Surface area | 7.5×107
km² |
||||||
| Volume | 6.083×1010
km³ |
||||||
| ഭാരം | 3.302×1023
kg |
||||||
| Mean സാന്ദ്രത | 5.427 g/cm³ | ||||||
| Equatorial ഗുരുത്വം | 3.701 m/s² (0.377 gee) |
||||||
| വിടുതല്‍ പ്രവേഗം | 4.435 km/s | ||||||
| Rotation period | 58.6462 d (58 d 15.5088 h) | ||||||
| Rotation velocity | 10.892 km/h (at the equator) | ||||||
| Axial tilt | ~0.01° | ||||||
| Right ascension of North pole |
281.01° (18 h 44 min 2 s) 1 | ||||||
| Declination | 61.45° | ||||||
| Albedo | 0.10-0.12 | ||||||
| Surface temp. |
|
||||||
| Avg. Surface temp.: Day | 623 K | ||||||
| Avg. Surface temp.: Night | 103 K | ||||||
| Adjective | Mercurian | ||||||
| Atmospheric characteristics | |||||||
| Atmospheric pressure | trace | ||||||
| Potassium | 31.7% | ||||||
| Sodium | 24.9% | ||||||
| Atomic Oxygen | 9.5% | ||||||
| Argon | 7.0% | ||||||
| Helium | 5.9% | ||||||
| Molecular Oxygen | 5.6% | ||||||
| Nitrogen | 5.2% | ||||||
| Carbon dioxide | 3.6% | ||||||
| Water | 3.4% | ||||||
| Hydrogen | 3.2% | ||||||
സൗരയൂഥത്തിലെ ഏറ്റവും ചെറിയതും സൂര്യനോട് ഏറ്റവും അടുത്തു കിടക്കുന്ന ഗ്രഹവുമാണു ബുധന്‍ (Mercury). റോമന്‍ വാണിജ്യ-വാഗ് ദേവനായ മെര്‍ക്കുറിയുടെ പേരാണ് ഇംഗ്ലീഷുകാര്‍ ഇതിന് കൊടുത്തിരിക്കുന്നത്.
88 ദിവസം കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കുന്ന ബുധന് അതിന്റെ അച്ചുതണ്ടില്‍ ഒരു പ്രാവശ്യം തിരിയാന്‍ 58 ദിവസം വേണം. ബുധന്റെ ദൃശ്യ കാന്തി മാനം -2.0 മുതല്‍ +5.5 വരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ബുധന് സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ല.
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്നതിനാല്‍ ബുധനെ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കാന്‍ വിഷമമാണ്. സൂര്യന്‍ ഉദിക്കുന്നതിന് തൊട്ട് മുന്‍പോ അസ്തമിച്ചതിനു തൊട്ട് ശേഷമോ ആണ് ബുധനെ നിരീക്ഷിക്കാന്‍ അനുയോജ്യം.
വളരെ കുറച്ച് മാത്രമേ ഈ ഗ്രഹത്തെ കുറിച്ച് അറിയപെട്ടിട്ടുള്ളൂ. മാരിനര്‍ 10 എന്ന ബഹിരാകാശ വാഹനം മാത്രമാണ് ബുധനെ സമീപിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ളത്.
വളരെ കുറച്ച് മാത്രമേ ഈ ഗ്രഹത്തെ കുറിച്ച് അറിയപ്പെട്ടിട്ടുള്ളൂ. മാരിനര്‍ 10 എന്ന ബഹിരാകാശ വാഹനം 1974 മുതല്‍ 1976 വരെ ബുധനെ സമീപിച്ച് പഠനങ്ങള്‍ നടത്തുകയും ഈ ഗ്രഹത്തിന്റെ 45% ത്തോളം പ്രദേശം മാപ്പു ചെയ്യുകയും ചെയ്തു.
ഉപരിതലം ഉല്‍ക്കാ പതനം മൂലമുള്ള ഗര്‍ത്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ ഭൗതീകമായി ചന്ദ്രനോടാണ് ബുധന് സാദൃശ്യം. ഈ ഗ്രഹത്തിനു സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ല. ബുധന്റെ കാമ്പിലുള്ള ഉരുക്കു ഗോളം ആ ഗ്രഹത്തിനു ഭൂമിയുടെ 1% മാത്രമുള്ള ഒരു കാന്തിക മണ്ഡലം സമ്മാനിക്കുന്നു. ബുധന്റെ ഉപരിതല താപനില -180 മുതല്‍ +430 വരെ വ്യത്യാസപ്പെട്ടിരിക്കും.
ഭാരതീയര്‍ ഇതിനു ചന്ദ്രന്റെ പുത്രന്റെ പേരായ ബുധന്റെ പേരാണ് കൊടുത്തിരിക്കുന്നത്. റോമാക്കാര്‍ വാണിജ്യ-വാഗ് ദേവനായ മെര്‍ക്കുറിയുടെ പേരും. ഈ ഗ്രഹത്തിന്റെ ജ്യോതിശാസ്ത്ര ചിഹ്നം ലേഖനത്തിന്റെ ഇന്‍ഫോ ബോക്സില്‍ കാണാം. ബി. സി അഞ്ചാം നൂറ്റാണ്ടിനു മുന്‍പ് ഗ്രീക്കുകാര്‍ ഈ ഗ്രഹത്തെ രണ്ടു വ്യത്യസ്ത ഖഗോള വസ്തുക്കളായാണ് കണ്ടത്. ഒരെണ്ണത്തെ സൂര്യോദയ സമയത്തു മാത്രം ദൃശ്യമാകുമ്പോള്‍ മറ്റേതിനെ സൂര്യാസ്തമയ സമയത്തു മാത്രം ദൃശ്യമാകും. ചൈന, കൊറിയ, ജപ്പാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ ജല നക്ഷത്രം (ജലം അഞ്ച് മൂകകങ്ങളില്‍ ഒന്നായിരുന്നല്ലോ) എന്നായിരുന്നു ഈ ഗ്രഹം അറിയപ്പെട്ടിരുന്നത്. എബ്രായര്‍ ഇതിനെ Kokhav Hamah (כוכב חמה) (ചൂടുള്ളതിന്റെ നക്ഷത്രം (ഇവിടെ ചൂടുള്ളത് സൂര്യന്‍)) എന്നായിരുന്നു വിളിച്ചിരുന്നത്.
[തിരുത്തുക] ഘടന
ബുധന്‍ ഭൗമ ഗ്രഹങ്ങളിലെ (ഘടനയില്‍ ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങള്‍) പെട്ട ഒരു അംഗമാണു. ഭൌമ ഗ്രഹങ്ങളിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ വ്യാസം 4897 km ആണ്. ബുധന്റെ 70 % ലേഹങ്ങളാലും 30 % അലോഹങ്ങളാലും നിര്‍മ്മിതമാണ്. സൌരയൂഥത്തിലെ രണ്ടാമത്തെ സാന്ദ്രത കൂടിയ ഗ്രഹം ബുധനാണ്. 5430 kg/m³ സാന്ദ്രത ഉള്ള ബുധസാന്ദ്രത ഭൌമസാന്ദ്രതയേക്കാള്‍ അല്പം മാത്രം കുറവാണ്.
[തിരുത്തുക] ആന്തരിക ഘടന
ബുധന്റെ ഉയര്‍ന്ന സാന്ദ്രത അതിന്റെ ആന്തരിക ഘടനയെകുറിച്ച് പഠിക്കാന്‍ ഉപയോഗിക്കാം. ഭൂമിയുടെ ഉയര്‍ന്ന സാന്ദ്രതയുടെ ഒരു പങ്ക് അതിന്റെ കാമ്പിന്റെ (core) ഞെരുങ്ങല്‍ മൂലമാണ്. പക്ഷെ ബുധന്‍ ചെറിയ ഗ്രഹം ആയതുകൊണ്ട് അതിന്റെ ആന്തരിക ഭാഗങ്ങള്‍ അത്ര അധികം ഞെരുങ്ങിയിട്ടില്ല. അതിനാല്‍ അതിന്റെ കാമ്പ് വലിയതും കാമ്പിലെ ഇരുമ്പിന്റെ അംശം കൂടുതല്‍ ആണെങ്കിലും മാത്രമേ ഇത്ര അധികം സാന്ദ്രത ഉണ്ടാകൂ. ഭൌമശാസ്ത്രജ്ഞര്‍ ബുധന്റെ കാമ്പ് അതിന്റെ മൊത്തം വ്യാപ്തത്തിന്റെ 42% വരും (ഭൂമിയുടേത് 17% മേ വരൂ) എന്നു കണക്കു കൂട്ടുന്നു. കാമ്പിന്റെ വ്യാസം 1800 km ആണ്.
കാമ്പിനെ ചുറ്റി 600 km കട്ടിയുള്ള ഉള്ള ബഹിരാവരണം (mantle) ബുധനു ഉണ്ട്. ബുധഗ്രഹത്തിന്റെ ആദ്യകാലത്ത് നൂറുകണക്കിനു കിലോമീറ്റര്‍ വ്യാസമുള്ള ഒരു സൌരയൂഥ വസ്തുവുമായുള്ള കൂട്ടിയിടി മൂലം അതിന്റെ ബഹിരാവരണത്തിലെ ഒരു സിംഹഭാഗം അതില്‍ നിന്നു അടര്‍ന്നു പോയി എന്നും അതിനാലാണ് ബുധനു കാമ്പുമായി താരതമ്യ പെടുത്തുമ്പോള്‍ ചെറിയ ഒരു ബഹിരാവരണം ഉള്ളത് ചില ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
ബുധന്റെ പുറന്തോടിനു (crust) ഏതാണ്ട് 100–200 km കട്ടി ഉണ്ട്. നൂറുകണക്കിനു കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പര്‍വ്വത ശിഖരങ്ങളാണ് ബുധന്റെ ഉപരിതലത്തിലെ മറ്റൊരു പ്രത്യേകത. ബുധന്റെ പുറന്തോട് സാന്ദ്രീകൃതമായപ്പോള്‍ കാമ്പും ബഹിരാവരണവും തണുത്ത് സങ്കോചിച്ചപ്പോഴാണ് ഈ പര്‍വ്വത ശിഖരങ്ങള്‍ രൂപപ്പെട്ടതെന്നു കരുതുന്നു.
സൌരയൂഥത്തില്‍ ഇരുമ്പിന്റെ അംശം ഏറ്റവും കൂടുതലുള്ള ഗ്രഹം ബുധനാണ്. ഇതു വിശദീകരിക്കാന്‍ പല സിദ്ധാന്തങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം താഴെ പറയുന്നതാണ്. ബുധന് ആദ്യം ഇന്നത്തേതിന്റെ 2.5 ഇരട്ടി ദ്രവ്യമാനം ഉണ്ടായിരുന്നു. മാത്രമല്ല അതിന്റെ ലോഹ-അലോഹ അനുപാതം സാധാരണ ഉല്‍ക്കളില്‍ ഉള്ളതു പോലെ ആയിരുന്നിരുന്നു. പക്ഷെ സൌരയൂഥത്തിന്റെ രൂപീകരണ ഘട്ടത്തില്‍ ബുധന്റെ ആറില്‍ ഒന്നു ദ്രവ്യമാനമുള്ള ഒരു പ്രാഗ് ഗ്രഹം ബുധനുമായി കൂട്ടിയിടിച്ചു. ഈ കൂട്ടിയിടി ബുധന്റെ പുറന്തോടിന്റേയും ബഹിരാവരണത്തിന്റേയും സിംഹഭാഗത്തേയും അതില്‍ നിന്നു തെറിപ്പിച്ചു കളഞ്ഞ് കാമ്പിനെ അവശേഷിപ്പിച്ചു. ഇതിനു സമാനമായ ഒരു സിദ്ധാന്തമാണ് ചന്ദ്രന്റെ ഉത്ഭവം വിശദീകരിക്കാനും ഉപയോഗിക്കുന്നത്.
വേറൊരു സിദ്ധാന്ത പ്രകാരം സൂര്യന്റെ ഊര്‍ജ്ജപ്രക്രിയ സ്ഥിരമാകുന്നതിനു മുന്‍പ് സൌര നെബുലയില്‍ നിന്നാണ് ബുധന്‍ ജനിക്കുന്നത്. ഇതു പ്രകാരം ഈ ഗ്രഹത്തിനു ഇന്നുള്ളതിന്റെ ഇരട്ടി ഭാരം ഉണ്ടായിരുന്നു. പക്ഷെ പ്രാഗ് നക്ഷത്രം സങ്കോചിച്ചപ്പോള്‍ ബുധനു സമീപമുള്ള താപനില 10,000 K വരെ ഉയര്‍ന്നിരിക്കാം. ഇത്രയും ഉയര്‍ന്ന താപനില ബുധന്റെ ഉപരിതലത്തിലെ പാറകളേയും മറ്റും ബാഷ്പീകരിച്ചു കളഞ്ഞിരിക്കാം.
മൂന്നാമത്തെ സിദ്ധാന്ത പ്രകാരം ബുധന്റെ രൂപീകരണസമയത്ത് അടിഞ്ഞുകൂടുന്ന പദാര്‍ത്ഥങ്ങളുടെ മേല്‍ സമയത്ത് സൌര നെബുലയുടെ വലിവാണ് ചെറിയ മൂലകങ്ങളെ ബുധനില്‍ നിന്നു നഷടപ്പെടുത്തിയത്.
മുകളില്‍ പറഞ്ഞ എല്ലാ സിദ്ധാന്തങ്ങളും പലതരത്തിലുള്ള ഉപരിതല രാസസംയോഗം ആണ് പ്രവചിക്കുന്നത്. ഭാവിയില്‍ വിക്ഷേപിക്കുവാന്‍ ഉദ്ദേശിക്കുന്ന രണ്ട് ബഹിരാകാശ പഠന വാഹനങ്ങളായ MESSENGERയും BepiColomboയും നിരീക്ഷണങ്ങള്‍ നടത്തുവാനും ഈ സിദ്ധാന്തങ്ങളെ പരീക്ഷിച്ചറിയുവാനും നമ്മളെ സഹായിക്കും.
[തിരുത്തുക] ഉപരിതലം
ഭൌമ ഗ്രഹങ്ങളില്‍ നമുക്ക് ഏറ്റവും കുറച്ച് അറിയാവുന്നത് ഈ ഗ്രഹത്തെകുറിച്ചാണ്. ഉപരിതലത്തിലെ വിവിധ സവിശേഷലക്ഷണങ്ങള്‍ക്ക് താഴെ പറയുന്ന പേരുകള്‍ കൊടുത്തിരിക്കുന്നു.
- Albedo
- Dorsa
- Montes
- Planitiae
- Rupes
- Valles
ബുധന്‍ രൂപീകൃതമാകുന്ന സമയത്തോ അതിനു തൊട്ടു ശേഷമോ (380 കോടി വര്‍ഷം മുന്‍പ്) ആ ഗ്രഹത്തില്‍ ഉല്‍ക്കകളും വാല്‍നക്ഷത്രങ്ങളും ധാരാളമായി വന്നിടിച്ചു. അന്തരീക്ഷം ഇല്ലാത്തതിന്റെ ഫലമായി ഇങ്ങനെ വ്യാപകമായി ഉണ്ടായ ഈ കൂട്ടിയിടി മൂലം ഗ്രഹത്തിന്റെ ഉപരിതലത്തില്‍ കുഴികള്‍ രൂപപ്പെട്ടു. ഈ സമയത്ത് ഗ്രഹത്തിലെ അഗ്നിപര്‍വ്വതങ്ങള്‍ സജീവമായിരുന്നു. കാളോറിസ് ബേസിന്‍ തുടങ്ങിയ തടങ്ങളില്‍ ഗ്രഹത്തിന്റെ അന്തര്‍ഭാഗത്തുനിന്നുള്ള മാഗ്മയാല്‍ നിറഞ്ഞിരുന്നു. ഇത് ചന്ദ്രന്റെ മറിയ പ്രദേശത്തുള്ളതുമാതിരി തടങ്ങള്‍ ബുധനില്‍ ഉണ്ടാക്കി. ബുധോപരിതലത്തിലുള്ള കുഴികളുടെ വ്യാസം ഏതാനും മീറ്റര്‍ മുതല്‍ നൂറുകണക്കിനു കിലോമീറ്റര്‍ വരെയാണ്. 1300 km വ്യാസം ഉള്ള കളോരിസ് ബേസിന്‍ ആണ് ഇതില്‍ ഏറ്റവും വലിയത്. കളോരിസ് ബേസിന്‍ ഉണ്ടാക്കിയ കൂട്ടിയിടി വളരെയധികം തീവ്രമായിരുന്നു.
| സൗരയൂഥം |
|---|
|
|
| നക്ഷത്രം: സൂര്യന്‍ |
| ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന്‍ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
| കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ് |
| മറ്റുള്ളവ: ചന്ദ്രന്‍ - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം |


