ബീർബൽ സാഹ്‌നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യ, ഭൗമ ശാസ്ത്രജ്ഞനായ ബീർബൽ സാഹ്‌നി 1891 നംവംബർ 14 ന് ജനിച്ചു. ഫോസിലുകളെപ്പറ്റി ഏറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ലാഹോറിൽ നിന്നും ബിരുദം നേടിയ അദ്ദേഹം കേബ്രിഡ്ജ്, മ്യൂണിക്ക് സർവ്വകലാശാലകളിൽ ഉപരിപഠനം നടത്തി. റോയൽ സൊസൈറ്റി ഫെലോ ആയി തിരഞ്ഞെ‌ടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ ആദ്യ ബോട്ടണി ഇൻസ്റ്റിറ്റൂട്ടായ ലക്‌നോവിലെ ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റൂട്ട് ഓഫ് പാലിയോബോട്ടണിയുടെ സ്ഥാപകൻ കൂടിയാണ്. ഭാരതീയ ഉപഭൂഖണ്ഡത്തിലെ ഫോസിലുകളേപ്പറ്റി ഇദ്ദേഹം ഒട്ടേറെ പഠനം നടത്തി. 1947 ഏപ്രിൽ 10 ന് അദ്ദേഹം അന്തരിച്ചു.[1]
അവലംബം[തിരുത്തുക]

  1. http://www.bsip.res.in/Parental_background.html
"http://ml.wikipedia.org/w/index.php?title=ബീർബൽ_സാഹ്‌നി&oldid=1694183" എന്ന താളിൽനിന്നു ശേഖരിച്ചത്