ബീന പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീന പോൾ
ജനനം1961
സജീവ കാലം1982–തുടരുന്നു
ജീവിതപങ്കാളി(കൾ)വേണു (ഛായാഗ്രാഹകൻ)
കുട്ടികൾമാളവിക

മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു ചിത്രസംയോജകയാണ് ബീന പോൾ. എം.പി. പോൾ, ശാരദ എന്നിവരുടെ മകളായി 1961-ൽ ജനിച്ചു. പഠിച്ചതും വളർന്നതും ദില്ലിയിലാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചിത്രസംയോജനം പഠിച്ചു. അവിടെ വച്ചാണ് ബീന പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായി തീർന്ന വേണുവിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി. മാളവിക എന്നു പേരുള്ള ഒരു മകളുണ്ട്.[1]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സിനിമകൾ വർഷം
പത്താം നിലയിലെ തീവണ്ടി 2009
ബയോസ്കോപ്പ് 2008
വിലാപങ്ങൾക്കപ്പുറം 2008
കൈയ്യൊപ്പ് 2007
ചൗരാഹേ 2007
മാർഗ്ഗം 2003
ഇൻ ഒഥല്ലോ 2003
മിത്ര്, മൈ ഫ്രണ്ട് 2002
മഴ 2000
സായാഹ്നം 2000
ഒരു ചെറുപുഞ്ചിരി 2000
അങ്ങനെ ഒരു അവധിക്കാലത്ത് 1999
ജന്മദിനം 1999
ദയ 1998
അമ്മ അറിയാൻ 1986

പുരസ്കാരങ്ങൾ[തിരുത്തുക]

ബീന പോൾ
ദേശീയ ചലച്ചിത്രപുരസ്കാരം
  • 2002: മിത്ര്, മൈ ഫ്രണ്ട്
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  • 2008: ബയോസ്കോപ്പ്[2]
  • 2000: സായാഹ്നം[2]
  • 1998: ദയ[3]
ബീന പോൾ

അവലംബം[തിരുത്തുക]

  1. "എന്റെ രാഷ്ട്രീയം സർഗ്ഗാത്മകമാണ്" പി.കെ. ശ്രീകുമാർ ബീനാപോളുമായി നടത്തിയ അഭിമുഖസംഭാഷണം: 2010 ഡിസംബർ 12-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ് (പുറങ്ങൾ 8-21)
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2011-05-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-05-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബീന_പോൾ&oldid=3706861" എന്ന താളിൽനിന്ന് ശേഖരിച്ചത്