ബി.പി.പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബി.പി.പാൽ
ജനനം(1906-05-26)26 മേയ് 1906
മരണം14 സെപ്റ്റംബർ 1989(1989-09-14) (പ്രായം 83)
കലാലയം
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPlant breedin
സ്ഥാപനങ്ങൾIndian Council of Agricultural Research

ഭാരതത്തിലെ പ്രസിദ്ധ കൃഷിശാസ്ത്രജ്ഞനായിരുന്ന ബെഞ്ചമിൻ പിയറി പാൽ 1906 മെയ് 26 ന് പഞ്ചാബിലെ മുകന്ദ്പൂറിൽ ജനിച്ചു. ബി പി പാൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. [2] ബർമ്മയിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നല്ലൊരു ചിത്രകാരൻ കൂടിയായ അദ്ദേഹം 1929-ൽ സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. റംഗൂൺ സർവകലാശാലയിൽ നിന്ന് മാത്യൂ ഹണ്ടർ പുരസ്കാരത്തോടെ ആയിരുന്നു അദ്ദേഹത്തിൻറെ വിജയം. 1933 ൽ കേംബ്രിജ് സർവകലാശാലാ പ്ളാൻറ് ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ സർ റോളാൻഡ് ബിഫൻ, സർ ഫ്രാങ്ക് എങ്കിൾഡോ എന്നിവരുടെ കീഴിൽ തയ്യാറാക്കിയ ഗവേഷണ പ്രബന്ധം ഈ മേഖലയിലെ ക്ളാസിക്കാണ്.[അവലംബം ആവശ്യമാണ്]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1933 ൽ ബിഹാറിലെ പൂസയിലുള്ള ഭാരതീയ കാർഷിക കൗൺസിൽ അംഗമായി. 1950 മുതൽ 1965 വരെ ഇവിടെ ഡയറക്ടറായും 1965 മുതൽ 1972 വരെ ഡയറക്ടർ ജനറലായും സേവനമനുഷ്ടിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. ഗോതമ്പ്‌, നെല്ല് , ചോളം, മക്കചോളം എന്നിവയുടെ അത്യുത്പാതനശേഷിയു ഇനങ്ങൾ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്തു.[അവലംബം ആവശ്യമാണ്] ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ ശിൽപ്പി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. വിരമിച്ചശേഷം നാഷനൽ കമ്മറ്റി ഓൺ എന്വിരൊന്മെന്റൽ പ്രൊട്ടെക്ഷൻ ആൻഡ്‌ കോ ഓർടിനേഷന്റെ ആദ്യ ചെയർമാനായി. 1989 സെപ്തംബർ 14 ന് അന്തരിച്ചു.[അവലംബം ആവശ്യമാണ്]

വിദ്യാഭ്യാസം[തിരുത്തുക]

ബിരുദാനന്തര ബിരുദം റംഗൂൺ സർവ്വകലാശാലയിൽ നിന്നു കരസ്ഥമാക്കിയ പാൽ കേംബ്രിഡ്ജിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.

ഗവേഷണരംഗത്ത്[തിരുത്തുക]

ചില ഗോതമ്പ് വിത്തിനങ്ങൾ പാൽ വികസിപ്പിച്ചെടുക്കുകയുണ്ടായി.[3] എൻ.പി 700.എൻ.പി 800.എൻ.പി.809 എന്നിവ അതിൽപ്പെടും.[4] ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നു പാലിനെ വിശേഷിപ്പിച്ചുവരുന്നുണ്ട്.[5]

ബഹുമതികൾ[തിരുത്തുക]

റോയൽ സൊസൈറ്റിയിൽ 1972 ൽ അദ്ദേഹത്തിനു അംഗത്വം നൽകപ്പെട്ടിരുന്നു.1987 രാഷ്ട്രം പാലിനു പത്മവിഭൂഷൺ നൽകിയുംആദരിയ്ക്കുകയുണ്ടായി..[6]

പുസ്തകങ്ങൾ[തിരുത്തുക]

  • ദ് റോസ് ഇൻ ഇന്ത്യ
  • ബ്യൂട്ടിഫുൾ ക്ളെെമ്പേഴ്സ് ഓഫ് ഇന്ത്യ
  • ബൊഗെെൻ വില്ലാസ്
  • ഫ്ളവറിങ് ഷ്രബ്സ്
  • വീറ്റ്

അവലംബം[തിരുത്തുക]

  1. Swaminathan, M. S. (1996). "Benjamin Peary Pal 26 May 1906 – 14 September 1989". Biographical Memoirs of Fellows of the Royal Society. 42: 266–274. doi:10.1098/rsbm.1996.0017.
  2. Pal was born at Mukundpur, Punjab, on May 26, 1906. he spent his early life in Burma, where during his school and college days he won many prizes and scholarships. In 1929 he went to Cambridge to do research on wheat and he returned to Burma with a Ph.D. five years later. In 1933 he got a research job with what is now known as the Indian Agricultural Research Institute in New Delhi.
  3. He developed NP (New Pusa) 700 and NP 800 series, which should combat a particular type of rust. But the real breakthrough came only in 1954 when he developed the NP 809 after 18 years of painstaking research.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-21. Retrieved 2014-09-02.
  5. മലയാള മനോരമ-പഠിപ്പുര.ലക്കം 3-ജൂൺ 6-2014 പേജ് 8
  6. Benjamin Peary Pal A Tribute:M.S.Swaminathan
"https://ml.wikipedia.org/w/index.php?title=ബി.പി.പാൽ&oldid=3639035" എന്ന താളിൽനിന്ന് ശേഖരിച്ചത്