ബില്‍ ഗേറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വില്യം ഹെന്‍‌റി ഗേറ്റ്സ് III
Bill Gates in Poland cropped.jpg
ജനനം ഒക്ടോബര്‍ 28 1955 (1955-10-28) (പ്രായം 54)
സിയാറ്റില്‍, വാഷിങ്ടണ്‍, യു.എസ്.ഏ
ഉദ്യോഗം മൈക്രോസോഫ്റ്റ് ചെയര്‍മാന്‍
ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ കോ-ചെയര്‍മാന്‍
ആസ്തി US$59 billion (2007)[1]
ജീവിത പങ്കാളി മെലിന്‍ഡ ഗേറ്റ്സ് (1994-ഇതുവരെ)
മക്കള്‍ മൂന്ന്
വെബ് വിലാസം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍
ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍

ബില്‍ ഗേറ്റ്സ് എന്നറിയപ്പെടുന്ന വില്യം ഹെന്‍‌റി ഗേറ്റ്സ് III (William Henry Gates III) (ജനനം: 28 ഒക്ടോബര്‍ 1955) പേഴ്സണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന് തുടക്കം കുറിക്കുകയും അതിന്‍റെ വളര്‍ച്ചയില്‍ അവിഭാജ്യഘടകമാകുകയും ചെയത മൈക്രോസോഫ്റ്റ് എന്ന വിഖ്യാത സോഫ്റ്റ്വെയര്‍ കമ്പനിയുടെ സ്ഥാപകനാണ്. ഗേറ്റ്സും പോള്‍ അല്ലനും കൂടി സ്ഥാപിച്ച മൈക്രോസോഫ്റ്റ് എന്ന കമ്പനി ആള്‍ട്ടയര്‍ 8800 കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയും ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയും ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുകയുണ്ടായി.വിന്‍ഡോസിലൂടെ മൈക്രോ സോഫ്റ്റും ബില്‍ ഗേറ്റ്സും പ്രശസ്തിയാര്‍ജിച്ചു.

ഉള്ളടക്കം

[തിരുത്തുക] ചെറുപ്പകാലം

അമേരിക്കയിലെ സിയാറ്റിലില്‍ ഹെന്‍‌റി ഗേറ്റ്സ് സീനിയര്‍, മേരി മാക്സ്‌വെല്‍ എന്നിവര്‍ക്കു ജനിച്ചു. പിതാവ് ഒരു വക്കീല്‍ ആയിരുന്നു. മാതാവ് , ഫസ്റ്റ് ഇന്റര്‍സ്റ്റേറ്റ് ബാങ്ക് സിസ്റ്റം, യുണൈറ്റെഡ് വേ എന്നിവയില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗം ആയിരുന്നു. മേരിയുടെ പിതാവ് ജെ.ഡബ്ല്യു മാക്സ്‌വെല്‍ ഒരു നാഷനല്‍ ബാങ്കിന്റെ പ്രസിഡറ്റ് ആയിരുന്നു. ബില്‍ ഗേറ്റ്സിനെ ഒരു വക്കീല്‍ ആക്കുവാന്‍ ആയിരുന്നു അവര്‍ക്ക് ആഗ്രഹം.

13- വയസില്‍ അദ്ദേഹം ലേക്‌സൈഡ് സ്കൂളില്‍ ചേര്‍ന്നു. ഗ്രേഡ് 8-ല്‍ ആയിരുന്നപ്പോള്‍ സ്കൂളിലെ മദേഴ്സ് ക്ലബ് ഒരു എ.എസ്.ആര്‍ ടെലിടൈപ് ടെര്‍മിനലും ഒരു ജി.ഇ കംപ്യൂട്ടര്‍ ഉപയോഗിക്കാനുള്ള ടൈം സ്ലോട്ടും വാങ്ങി. ഗേറ്റ്സ് പ്രോഗ്രാമിങ്ങില്‍ താല്പര്യം കാണിക്കയും ജീ. ഈ. സിസ്റ്റത്തില്‍ ബേസിക് നന്നായി ചെയ്യുകയും ചെയ്തു. ആയതിനാല്‍ ഗണിതശാസ്ത്രം ക്ലാസുകളില്‍ നിന്നും ഒഴിവാക്കിയിരുന്നു, അദ്ദേഹത്തിന്റെ താല്പര്യം മാനിച്ച്,കൃത്യമായി ജോലി ചെയ്തിരുന്ന ആ യന്ത്രം അദ്ദേഹത്തിന് ഒരത്ഭുതം തന്നെ ആയിരുന്നു.


മദേഴ്സ് ക്ലബ് സംഭാവനകള്‍ മുഴുവന്‍ തീര്‍ന്നപ്പോള്‍ ‌ഗേറ്റ്സ്, പോള്‍ അലന്‍, റിക് വീലന്ദ്, കെന്റ് ഇവാന്‍സ് എന്നിവര്‍ ഡി.ഇ.സി. കമ്പനിയുടെ പി.ഡി.പി മിനി കമ്പ്യൂട്ടര്‍ പോലെയുള്ള കമ്പ്യൂട്ടര്‍ തേടുകയും ചെയ്തു. കമ്പ്യൂട്ടര്‍ സെന്റര്‍ കോര്‍പ്പറേഷന്റെ ഒരു പി.ഡി.പി-10 കമ്പ്യൂട്ടറിലെ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ തകരാറുകള്‍ മുതലെടുത്ത്, അനുവദിച്ചതിലും കൂടുതല്‍ കമ്പ്യൂട്ടര്‍ സമയം ചിലവഴിച്ചതിനാല്‍, ഒരു വേനല്‍ കാലം മുഴുവന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി.


വിലക്ക് ഒഴിവാക്കപ്പെട്ടപ്പോള്‍ നാലു വിദ്യാര്‍ത്ഥികളും സി.സി.സി യുടെ സോഫ്റ്റ്വയറിലെ തകരാരുകള്‍ കണ്ടുപിടിച്ചു തരാം എന്നു ഒരു ഓഫര്‍ കൊടുത്തു. ഗേറ്റ്സ് നേരിട്ട് സി.സി.സി. ആഫീസില്‍ പോകുകയും അവിടെ ഉപയോഗിക്കുന്ന സോഫ്റ്റ്വയര്‍ സോഴ്സ് കോഡ് എല്ലം പഠിക്കുകയും ചെയ്തു. ഇതു 1970 വരെയും തുടര്‍ന്നു. അടുത്ത വര്‍ഷം ഇന്‍ഫൊര്‍മെഷന്‍ സയന്‍സ് ഇന്‍‍കോര്‍പ്പറേറ്റഡ് ഈ നാലു വിദ്യര്‍ത്ഥികളെയും കോബൊള്‍ ഭാഷയില്‍, ഒരു പേ-റോള്‍ പ്രോഗ്രം എഴുതുവാന്‍ സമീപീച്ചു. പ്രതിഫലം ആയി കമ്പൂട്ടര്‍ സമയം, റോയല്‍റ്റി എന്നിവ വാഗ്ദാനം ചെയ്തു. സ്കൂള്‍ ജീവനക്കാര്‍ക്ക് ഗേറ്റ്സിന്റെ പ്രൊഗ്രാമിങ് കഴിവുകള്‍ മനസിലായി. അദ്ദേഹം ക്ലാസില്‍ വിദ്യാര്‍ത്ഥി‍കളെ ഷെഡ്യൂള്‍ ചെയ്യാന്‍ ഒരു പ്രോഗ്രാം എഴുതി. തന്നെ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്ള ക്ലാസില്‍ ഉള്‍പ്പെടുത്തുന്ന രീതിയില്‍ അദ്ദേഹം പ്രൊഗ്രാമില്‍ വ്യതിയാനങ്ങള്‍ വരുത്തി. 17- ആം വയസില്‍ അദ്ദേഹം പോള്‍ അലനുമായി ചേര്‍ന്ന്, ഇന്റല്‍ 8000 പ്രോസ്സസര്‍ കേന്ദ്രികരിച്ചു ട്രാഫ്-ഒ- ഡാറ്റ എന്ന പേരില്‍ ഒരു ട്രാഫിക് കൗണ്ടര്‍‍ സിസ്റ്റം ആവിഷ്കരിച്ചു. 1973-ല്‍ അദ്ദേഹം യു.എസ്. ഹൗസ് ഒഫ് റെപ്രസെന്റാറ്റീവിന്റെ കോണ്‍ഗ്രെഷനല്‍ പേജ് ആയി സേവിച്ചു.

1973-ല്‍ അദ്ദേഹം ലേക്‌സൈഡ് സ്കൂളില്‍ നിന്നും ബിരുദം നേടി. അദ്ദേഹം സാറ്റ് പരീക്ഷയില്‍(SAT), 1600-ല്‍ 1590 മാര്‍ക്ക് നേടി ; തുടര്‍ന്ന് ഹാര്‍വാര്‍ഡ് കോളജില്‍ ചേര്‍ന്നു. ഹാര്‍വാര്‍ഡില്‍ അദ്ദേഹം ഭാവി ബിസിനസ് പാര്‍ട്ടനര്‍ സ്റ്റീവ് ബാമരെ കണ്ടുമുട്ടി (പിന്നീട് ഗേറ്റ്സ് ഇദ്ദേഹത്തെ മൈക്രോസോഫ്ട് സി.ഇ.ഒ ആയി നിയമിച്ചു). കമ്പ്യൂട്ടര്‍ ശാസ്ത്രജനയ ക്രിസ്റ്റോസ് പാപാദിമിത്രെയൊയെയും ഹാര്‍വാര്‍ഡില്‍ വച്ചാണ്‌ ഗേറ്റ്സ് പരിചയപ്പെട്ടത്. പ്രത്യേക ലക്ഷ്യം ഒന്നും അദ്ദേഹത്തിനു ഇല്ലായിരുന്നു. അധികസമയവും അദ്ദേഹം സ്കൂളിന്റെ കമ്പ്യൂട്ടറില്‍ ചിലവഴിച്ചു.

ബില്‍ ഗേറ്റ്സ് അപ്പോളും പോള്‍ അലനുമായി ഉള്ള സുഹൃത്‌ബന്ധം നില നിര്‍ത്തിയിരുന്നു. ഇവര്‍ പിന്നീട് ഹണിവെല്ലില്‍ വച്ചു 1974-ല്‍ കണ്ടുമുട്ടി. അടുത്ത വര്‍ഷം,ഇന്റല്‍ 8080 സി.പി.യു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറ്റ്സ് (മൈക്രോ ഇന്‍സ്റ്റ്റുമെന്റേഷന്‍ ഏന്‍ഡ് ടെലിമെട്രി സിസ്റ്റംസ് )ആള്‍ട്ടെയര്‍ 8800 പുറത്തു വന്നു. ഗേറ്റ്സും അലനും ഇത് ഒരു സൊഫ്റ്റ്വയര്‍ കമ്പനി തുടങ്ങാനുള്ള അവസരമായി കണ്ടു. ഈ തീരുമാനം മാതാപിതാക്കളെ അദ്ദേഹം അറിയിച്ചു, അവരും ഇതിനു അനുകൂലം ആയിരുന്നു.

[തിരുത്തുക] മൈക്രൊസോഫ്റ്റ്

പ്രധാന ലേഖനം: മൈക്രോസോഫ്റ്റ്

[തിരുത്തുക] ബേസിക്

പോപുലര്‍ ഇലക്ട്രോണിക്സിന്റെ ജനുവരി 1975-ലെ‍ ലക്കത്തില്‍ ഗേറ്റ്സ് ആള്‍ട്ടെയര്‍ 8800-നെ പറ്റി ഒരു ലേഖനം കണ്ടു. അദ്ദേഹം കമ്പ്യൂട്ടര്‍ നിര്‍മാതക്കളായ മിറ്റ്സുമായി (മൈക്രോ ഇന്‍സ്റ്റ്റുമെന്റേഷന്‍ ഏന്‍ഡ് ടെലിമെട്രി സിസ്റ്റംസ് ) ബന്ധപെട്ടു, ഞങ്ങള്‍ ഇപ്പോള്‍ ഈ പ്ലാറ്റ്ഫോമിനായി ഒരു ബേസിക് ഇറ്റര്‍പ്രെട്ടര്‍ നിര്‍മിക്കുന്നു എന്നു അറിയിച്ചു. ആ സമയത്തു ഇരുവരുടെയും കൈയില്‍ ആള്‍ട്ടെയര്‍ കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു. ബേസിക് കോഡും അവര്‍ എഴുതയിരുന്നില്ല. മിറ്റ്സ് കമ്പനിയുടെ പ്രസിഡണ്ടായിരുന്ന എഡ് റോബര്‍ട്ടസ് അവരെ ഒരു ഡിമോണ്‍‍സ്ട്രഷനായി ക്ഷണിച്ചു. എതാനും ആഴ്ച്ച കൊണ്ട് അവര്‍ ഒരു മിനികമ്പ്യൂട്ടറില്‍ ഓടുന്ന ഒരു ആള്‍ട്ടെയര്‍ എമുലേറ്റര്‍ വികസിപ്പിച്ചു, പിന്നെ ഒരു ബേസിക് ഇറ്റര്‍പ്രട്ടറും. ആല്‍ബുക്കര്‍ക്കിയിലെ മിറ്റ്സ് ആസ്ഥാനത്തു നടന്ന ഡിമോന്‍സ്ട്രഷന്‍ ഒരു വിജയമായിരുന്നു ,അവരുടെ ഇറ്റര്‍പ്രെട്ടര്‍‍ ആള്‍ട്ടെയര്‍ ബേസിക്ക് എന്ന നാമത്തില്‍ വിതരണം ചെയ്യാന്‍ കരാര്‍ ആയി. അതിന്റെ ഫലമായി പോള്‍ അലന്റെ സേവനം മിറ്റ്സ് കടമെടുത്തു. ഗേറ്റ്സ് ഹാര്‍വാര്‍ഡില്‍ നിന്നും അവധി എടുത്ത് പോള്‍ അലനൊപ്പം ചേര്‍ന്നു, 1975 നവംബറില്‍ അവര്‍ മൈക്രോ-സോഫ്റ്റ് (Micro-Soft) എന്ന നാമത്തില്‍ ആല്‍ബുക്കര്‍ക്കിയില്‍ ഒരു ഓഫീസ് തുടങ്ങി. ഒരു വര്‍ഷത്തിനകം, "മൈക്രോ-സോഫ്റ്റ്" ലെ "-" മാറ്റി. 1975-നവംബര്‍ 26ന്‌‍ 'ട്രേഡ് നെയിം' "മൈക്രോസോഫ്റ്റ്" ന്യൂ മെക്സിക്കോ സംസ്ഥാനത്തിലെ സ്റ്റേറ്റ് സെക്രട്ടറിയുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തു.

കമ്പ്യൂട്ടര്‍ ഹോബിയിസ്റ്റുകള്‍ക്കിടയില്‍ മൈക്രൊസൊഫ്റ്റിന്റെ ബേസിക് വളരെ പ്രശസ്തമായിരുന്നു. ഇതിന്റെ ഒരു വ്യാജ കോപ്പി മാര്‍ക്കറ്റില്‍ പരക്കെ ഉപയൊഗിക്കപ്പെടുന്നു എന്നു ബില്‍ ഗേറ്റ്സ് മനസിലാക്കി. ഫെബ്രുവരി 1976-ല്‍ അദ്ദേഹം ഹോബിയിസ്റ്റുകള്‍ക്ക് മിറ്റ്സ് ന്യുസ് ലെറ്ററില്‍ ഒരു തുറന്ന കത്ത് എഴുതി - "പ്രതിഫലം ഇല്ലാതെ ഉയര്‍ന്ന നിലവാരം ഉള്ള സോഫ്റ്റ്വയര്‍ നിര്‍മ്മിക്കുവാനും,വിതരണം ചെയ്യാനും മിറ്റ്സിനു കഴിയില്ല." മിക്കവാറും ഹോബിയിസ്റ്റുകളുടെ അസംതൃപ്തിക്ക് ഇത് ഇടയാക്കിയെങ്കിലും സോഫ്റ്റ്വയര്‍ ഡെവലപ്പര്‍മാര്‍ പ്രതിഫലം വാങ്ങുക തന്നെ വേണം എന്ന വിശ്വാസം അദ്ദേഹത്തിന്റെ ഉള്ളില്‍ ബലപ്പെട്ടു. 1976-ല്‍ മൈക്രൊസോഫ്റ്റ് എം.ഐ.ടി.എസ്-ല്‍ നിന്നും സ്വതന്ത്രമായി, പല പ്രൊഗ്രാമിംഗ് ഭാഷാ സോഫ്റ്റ്വയറുകളും നിര്‍മ്മിക്കുന്നത് തുടര്‍ന്നു. 1979 ജനുവരി 1-നു കമ്പനി ആസ്ഥാനം ആല്‍ബുക്കര്‍ക്കിയില്‍ നിന്നും വാഷിങ്ടണിലെ ബെല്ലിവ് (Bellevue), എന്ന സ്ഥലത്തേക്കു മാറ്റി. ആദ്യകാലങ്ങളില്‍ എല്ലാ ജീവനക്കാര്‍ക്കും കമ്പനി ബിസിനസില്‍ വലിയ ഉത്തരവാദിത്വം ഉണ്ടാ‍യിരുന്നു. ആദ്യ 5 വര്‍ഷത്തില്‍ എഴുതപ്പെട്ട മുഴുവന്‍ കോഡിന്റെയും ഓരൊ വരിയും ഗേറ്റ്സ് പരിശോധിക്കയും ഉചിതമെന്നു തോന്നുന്ന രീതിയില്‍ മാറ്റി എഴുതുകയും ചെയ്തു.

[തിരുത്തുക] ഐ.ബി.എമ്മുമായുള്ള പങ്കാളിത്തം

ഐ.ബി.എം. 1980-ല്‍ പുതിയതായി പുറത്തിറക്കാന്‍ പോകുന്ന പേഴ്സനല്‍ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്താനായി ,ഒരു ബേസിക് ഇറ്റര്‍പ്രെട്ടര്‍ എഴുതുവാനായി, ബില്‍ ഗേറ്റ്സിനെ സമീപിച്ചു. ഐ.ബി.എം. വക്താക്കള്‍ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍, ഗേറ്റ്സ് അവരെ ഡിജിറ്റല്‍ റിസര്‍ച്ചിനെപ്പറ്റി (ഡി.ആര്‍.ഐ.)അറിയിച്ചു. ഡി.ആര്‍.ഐ-യുടെ സി.പി/എം(CP/M) ഓപ്പറെറ്റിങ് സിസ്റ്റം ആ സമയതത് പര‍ക്കെ ഉപയൊഗിക്കപ്പെട്ടിരുന്നു. ഐ.ബി.എമും ഡി.ആര്‍.ഐ യും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്നു ഐ.ബി.എം വക്താവായ ജാക്ക് സാംസ്, ഗേറ്റ്സിനെ സമീപിച്ച് ലൈസന്‍സിങ്ങ് ഉടമ്പ‍ടി സമ്പന്ധമായ പ്രശ്നത്തെപ്പറ്റി അറിയിക്കുകയും ആയതിനാല്‍ നല്ല ഒരു ഒ.എസ്. എത്തിച്ചു തരണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എതാനും ആഴ്ചകള്‍ക്കു ശേഷം, സിയാറ്റില്‍ കമ്പ്യുട്ടര്‍ പ്രൊഡക്സിലെ ടിം പാറ്റെര്‍സ്ണ്‍, പി.സി. തുല്യമായ ഹാര്‍ഡ്‌വെയറിനായി നിര്‍മ്മിച്ച 86-ഡോസ് (ക്യു-ഡോസ്) ഓപ്പറേറ്റിങ് സിസ്റ്റവുമായി ഗേറ്റ്സ്, ഐ.ബി. എം.-നെ സമീപിച്ചു. മൈക്രൊസൊഫ്റ്റ് എസ്.സി.പി-യുമായി തല്‍ക്കാലത്തേയ്ക്ക് ഒരു ലൈസന്‍സിങ് എജന്റ് ആകുവാനും, തുടര്‍ന്നു പൂര്‍ണ്ണ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുവാനും‍ ഒരു ഉടമ്പടി ഉണ്ടാക്കി, പി.സി-യില്‍ ഉപയൊഗിക്കേണ്ട വിധത്തില്‍ അതിനെ രൂപപ്പെടുത്തിയെടുത്തശേഷം, അവര്‍ ഒറ്റ തവണ ഫീ ആയ $50,000-ന്‌ അതു ഐ.ബി.എമ്മി-നു അയച്ചു കൊടുത്തു. മറ്റു ഹാര്‍ഡ്‌വെയര്‍ നിര്‍മ്മതാക്കള്‍, പേഴ്സനല്‍ കംപ്യൂട്ടര്‍ ക്ലോണിങ്ങ് നടത്തി ഉപയൊഗിക്കാന്‍ ശ്രമിക്കുമെന്നത്തിനാല്‍, പകര്‍പ്പവകാശം അദ്ദേഹം കൈമാറ്റം ചെയ്യവാന്‍ ശ്രമിച്ചില്ല. ആയതിനാല്‍ എം.എസ്-ഡോസിന്റെ വന്‍ വില്പ്പന, മൈക്രൊസൊഫ്റ്റിനെ, പേഴ്സനല്‍ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ മാര്‍ക്കറ്റിലെ ഒരു വലിയ ഘടകം ആക്കി മാറ്റി.

[തിരുത്തുക] വിന്‍ഡോസ്

മൈക്രോസോഫ്റ്റിന്റെ പുനരുദ്ധാരണം 1981, ജുണ്‍ 25-നു നടന്നു, വാഷിങ്ടണില്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്ത്, ബില്‍ ഗേറ്റ്സ് പ്രസിഡന്റും, ബോര്‍ഡ് ചെയര്‍മാനുമായി സ്ഥാനം എറ്റെടുത്തു. 1985 നവംബര്‍ 20-ന്‌ മൈക്രോസോഫ്റ്റ് വിന്‍ഡോസ് പുറത്തിറക്കി. ഐ.ബി.എമ്മുമായി ചേര്‍ന്ന് ഓ ഏസ് 2 എന്ന ഓപറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി, ഓ ഏസ് 2 തുടക്കത്തില്‍ നല്ല വിജയമായിരുന്നെങ്കിലും ഐ.ബി.എമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങളാല്‍ 1991 മേയ് 16-ന്‌ മൈക്രോസോഫ്റ്റ് ഈ സം‌രംഭത്തില്‍നിന്നും പിന്മാറി വിന്‍ഡോസ് എന്‍.ടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

  1. The Forbes 400
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം