ബിമൽ റോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bimal Roy
ജനനം 1909 ജൂലൈ 12(1909-07-12)
Dhaka, Bangladesh
മരണം 1966 ജനുവരി 07 (പ്രായം 56)
Bombay, Maharashtra
പുരസ്കാരങ്ങൾ International PrizeCannes Film Festival
1953 Do Bigha Zamin

ഹിന്ദി സിനിമ രംഗത്തെ പ്രമുഖ സംവിധായകൻ(1909-1966). ബംഗ്ലാദേശിലെ ഡാക്കയിൽ ജനിച്ചു.[1] വിദ്യാഭ്യാസം കോൽക്കത്തയിൽ ‍. നിതിൻ ബോസിന്റെ കീഴിൽ ക്യാമറ അസിസ്റ്റന്റായി ന്യൂതിയേറ്ററിൽ പ്രവർത്തനമാരംഭിച്ചു. പി.സി. ബറുവയുടെ `ദേവദാസ്', `ഗൃഹദ', `മായ', `മുക്തി' `അഭിനേത്രി', `ബിറാജ്ബഹു' എന്നീ ചിത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. ന്യൂ തിയേറ്റേഴ്‌സിന്റെ `ഉദായർ പാതേ' എന്ന ചിത്രമാണ് ആദ്യമായി സംവിധാനംചെയ്തത്. `ദോ ബീഗാ സമീൻ' അദ്ദേഹത്തെ പ്രശസ്തനാക്കി. മുംബൈ ടാക്കീസിനു വേണ്ടി കുറച്ചുകാലം പ്രവർത്തിച്ചു. 1952-ൽ മുംബൈ യിൽ ബിമൽ റോയ് പ്രൊഡക്ഷൻസ് സ്ഥാപിച്ചു. പതിനൊന്നു വർഷത്തിനകം പതിമൂന്നു ചിത്രങ്ങൾ നിർമിച്ചു. ഇവയിൽ സുജാതാ, ബന്ധിനി എന്നിവ ഉൾപ്പെടുന്നു. അദ്ദേഹത്തോടൊപ്പം മുംബൈയിലേക്കുപോയ പല ബംഗാളി സിനിമാനിർമാതാക്കളെയും പ്രോത്സാഹിപ്പിച്ചു. (ഉദാ: ഹെമേൻ ഗുപ്ത, അസിത്സെൻ) ബിമൽ റോയിയുടെ സിനിമാ നിർമ്മാണ സംഘത്തിൽ ഋഷികേശ് മുഖർജി, ഗുൽസാർ, ബിമൽദത്ത് തുടങ്ങിയ പ്രതിഭാധനർ ഉൾപ്പെടുന്നു.

[തിരുത്തുക] അവലംബം

  1. http://www.imdb.com/name/nm0746950/
"http://ml.wikipedia.org/w/index.php?title=ബിമൽ_റോയി&oldid=713724" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ