ബിനായക് സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിനായക് സെൻ

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ, പി.യു.സി.എൽ (People's Union for Civil Liberties) ദേശീയ വൈസ് പ്രസിഡൻറ്, ആരോഗ്യ വികസന വിദഗ്ദൻ എന്നീ നിലകളിൽ പ്രശസ്തൻ.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

സൈനിക കേണലിൻറെ മകനായി കൊൽകത്തയിൽ ജനിച്ച ബിനായക് സെൻ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ 1966 ല് ചേർന്ന് സ്വർണ്ണ മെഡലോടെ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. അവിടെ നിന്നുതന്നെ ശിശുരോഗ ചികിൽത്സയിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹി ജവഹർ ലാൽ നെഹ്രു സർവകലാശാലയിൽ 1976 -78 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ശിശു രോഗ വിദഗ്ദനായിരുന്ന ബിനായക് സെൻ മദ്ധ്യപ്രദേശിൽ, ഹോഷങ്കാബാദിലെ ഗ്രാമീണ ചികിത്സകേന്ദ്രത്തിൽ ജോലി ചെയ്തു. പ്രാഥമിക ശ്രദ്ധ ക്ഷയരോഗ നിയന്ത്രണത്തിൽ ആയിരുന്നു. എണ്പതുകളുടെ തുടക്കത്തിൽ, ഭാര്യ ഡോക്ടർ ലിനയോടൊപ്പം ഛത്തിസ്ഗഡിലെ ആദിവാസി കേന്ദ്രങ്ങളിലെ ഇരുമ്പു ഘനന മേഖലകളിൽ സേവനം ആരംഭിച്ചു.ആദിവാസികളുടെയും ഖനി തൊഴിലാളികളുടെയും ഉന്നമനത്തിനായി കാൽ നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നു.. ആരോഗ്യം, മനുഷ്യാവകാശ സംരക്ഷണം, സുസ്ഥിര വികസനം എന്നിവ ആണ് പ്രവർത്തന മേഖലകൾ. 2004ൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്‌ ഇദ്ദേഹത്തെ പോൾ ഹാരിസൺ അവാർഡ്‌ നൽകി ആദരിച്ചു.

[തിരുത്തുക] ജയിൽ ജീവിതം

[തിരുത്തുക] അറസ്റ്റ്

2007 മെയ്‌ 14ന് മാവോയിസ്റ്റ് ഭീകരവാദ ബന്ധമാരോപിച്ച് രാജ്യദ്രോഹം, ഗൂഡാലോചന എന്നീ ഭീകരവാദ കുറ്റങ്ങളുടെ പേരിൽ ഛത്തിസ്ഗഡ്‌ പോലീസ്‌ ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തു.

[തിരുത്തുക] വിധി

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു രേയിപ്പുർ ജില്ല കോടതി, ജീവപര്യന്ത തടവ്‌ ശിക്ഷ വിധിച്ച്, അദ്ദേഹത്തെ 2010 ഡിസംബർ 24 നു ജയിലിൽ അടച്ചു .

[തിരുത്തുക] ജാമ്യം നിഷേധിച്ചു

ഛത്തിസ്ഗഡിലെ, ബിലാസ്പൂർ ഹൈക്കോടതി 2010 ഫെബ്രുവരി 10 നു ജാമ്യം നിഷേധിച്ചു. പ്രമുഖ അഭിഭാഷകൻ, രാം ജത്മലാനി ആണ് സെന്നിന്റെ ജാമ്യത്തിന് വേണ്ടി വാദിച്ചത്. " തെളിവില്ലാത്ത കേസ്, രാഷ്ട്രീയ വിചാരണ എന്നാണ് രാം ജത്മലാനി പറഞ്ഞത് ". [1]

[തിരുത്തുക] ജാമ്യം

2011 ഏപ്രിൽ 15 - ൻ സുപ്രീം കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു[2]. മാവോയിസ്റ്റുകളോട് അനുഭാവം ഉണ്ടെന്ന കാരണത്താൽ ഒരാൾ രാജ്യദ്രോഹിയാണെന്ന് അനുമാനിക്കുവാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയും യാതൊരു ഉപാധികളില്ലാതെ ജാമ്യം അനുവദിക്കുകയും ചെയ്തു.

[തിരുത്തുക] പുരസ്കാരങ്ങൾ

  • മികച്ച സേവനം നടത്തുന്ന പൂർവ വിദ്യാർത്ഥികൾക്ക് വെല്ലൂർ സി.എം.സി നൽകുന്ന പോൾ ഹാരിസൺ അവാർഡ് (2004).
  • ഇന്ത്യൻ സാമൂഹികശാസ്ത്ര അക്കാദമിയുടെ ആർ.ആർ ഖെയ്താൻ സ്വർണ്ണ മെഡൽ (2007 )
  • ആരോഗ്യ മനുഷ്യാവകാശ പ്രവർത്തന രംഗങ്ങളിലെ മികച്ച സേവനത്തിനുള്ള പ്രമുഖ രാജ്യാന്തര ബഹുമതിയായ ജോനഥൻ മൻ അവാർഡ്.(2008 )[3][4]

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ബിനായക്_സെൻ&oldid=952107" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ