ബാലസംഘടനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ സജീവമായി നിലനിൽക്കുന്ന ബാല,ബാലികാ സംഘടനകളാണ് ,ബാലസംഘം കേരളയും,മലർവാടി ബാലസംഘവും

മലർവാടി ബാലസംഘം[തിരുത്തുക]

കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കുവാനായി രൂപം നൽകിയ കൂട്ടായ്മയാണ് മലർവാടി ബാലസംഘം. 23 പേരടങ്ങുന്ന ഒരു സമിതിയാണ് സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. 15 വയസ്സ് വരെയുള്ള ബാലികാ-ബാലൻമാരാണ് മലർവാടി ബാലസംഘത്തിൽ അംഗങ്ങൾ. കേരളത്തിനു പുറത്തും ഈ സംഘടന പ്രവർത്തിക്കുന്നുണ്ട്[1]

നേതൃത്വം[തിരുത്തുക]

2011-2015 വർഷത്തേക്കുള്ള മലർവാടി ബാലസംഘം കോ-ഓഡിനേറ്റർ അബ്ബാസ് വി കൂട്ടിൽ, ജനറൽ സെക്രട്ടറിയായി മുസ്തഫാ മങ്കട, ട്രഷററായി നാസർ കറുത്തേനി എന്നിവരാണ്. വിവിധ വകുപ്പുകളികൾ:എസ്.ഖമറുദ്ദീൻ (ടീൻസ്), മഹ്മൂദ് ഷിഹാബ് (സ്കൂൾ യൂണിറ്റ്), അൻസാർ നെടുമ്പാശ്ശേരി (ചിൽഡ്രൻസ് തിയേറ്റർ), അബൂ ഫൈസൽ (സംഘടന), മുഹമ്മദ് ഇഖ്ബാൽ.പി (റിസോഴ്സ് ഡവലപ്പ് വിംഗ്), എം.എച്ച് റഫീഖ് (വിജ്ഞാനോത്സവം), സുഹൈറലി തിരുവിഴാംകുന്ന് (മീഡിയ), നൂറുദ്ദീൻ ചേന്ദര (സാഹിത്യം), ഹാമിദലി വാഴക്കാട് (പരിസ്ഥിതി), ഷാജഹാൻ ഐക്കരപ്പടി (ബാലോത്സവം), ഫൈസൽ പി.എ (ഡോക്യുമന്റേഷൻ), ഫൈസൽ സി.ഇസഡ് ഓർഗനൈസിംഗ് സെക്രട്ടറിയും, ഷറീജ് ടി.കെ ഓഫീസ് സെക്രട്ടറിയുമാണ്.മുഖ്യ രക്ഷാധികാരി ടി.കെ ഹുസൈൻ.

ബാലസംഘം കേരള[തിരുത്തുക]

കേരളത്തിലെ സി.പി.ഐ(എം) നിയന്ത്രണത്തിലുള്ള കുട്ടികളുടെ ഒരു സംഘടനയാണു ബാലസംഘം.


കേരളത്തിലെ കുട്ടികളുടെ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമാണ് ബാലസംഘം . 1 9 3 8 ഡിസംബർ മാസം 2 8 നാണ് ബാലസംഘം രൂപീകരിക്കുന്നത് . കണ്ണൂര് ജില്ലയിലെ കല്ല്യാശ്ശേരിയിൽ വച്ചു നടന്ന രൂപീകരണ യോഗത്തിൽ വെച്ച് ഇ.കെ. നായനാർ പ്രസിഡണ്ട് ആയും ബർലിൻ കുഞ്ഞനന്ദൻ നായരെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു . രക്ത നക്ഷത്രവും നീല നിറത്തിൽ ബാലസംഘം എന്ന് ആലേഖനം ചെയ്ത ശുഭ്ര പതാകയാണ് ബാലസംഘത്തിന്റെ പതാക .' പഠിച്ചു ഞങ്ങൾ നല്ലവരാകും ജയിച്ചു ഞങ്ങൾ മുന്നേറും പടുത്തുയര്ത്തും ഭാരത മണ്ണിൽ സമസ്ഥ സുന്ദര നവലോകം ' എന്നതാണ് മുദ്രാവാക്യം . വേനൽത്തുമ്പി കലാജാഥ ബാലസംഘത്തിന്റെ ഒരു പ്രധാന പ്രവർത്തനമാണു.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിയ്ക്കുക

"http://ml.wikipedia.org/w/index.php?title=ബാലസംഘടനകൾ&oldid=2008426" എന്ന താളിൽനിന്നു ശേഖരിച്ചത്