ബാലശ്രീ അംഗീകാര പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിലെ 16 വയസ്സിനു താഴെയുള്ള ബാലപ്രതിഭകൾക്കു ഭാരത സർക്കാർ നൽകുന്ന അംഗീകാരമാണു ബാലശ്രീ പുരസ്കാരം.1995-ൽ നിലവിൽ വന്ന ഈ പുരസ്കാരം കുട്ടികളിലെ സർഗ്ഗാത്മകതക്കു ഉള്ള ഭാരതത്തിലെ ഏറ്റവും ഉയർന്ന അംഗീകാരമായി കണക്കാക്കപ്പെടുന്നു.നാഷണൽ ബാൽഭവൻ സംഖടിപ്പിക്കുന്ന ഈ പുരസ്കാരം എല്ലാ വർഷവും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൽക്കു രാഷ്ട്രപതി സമ്മാനിക്കുന്നു.

ബാലശ്രീ എന്ന വാക്കു ഹിന്ദി ഭാഷയിലെ "ബാല' എന്നും 'ശ്രീ" എന്നും ഉള്ള വാക്കുകളിൽ നിന്നും ഉദ്ഭവം പ്രാപിച്ചിരിക്കുന്നു.ബാലശ്രീ എന്ന ഗുണവാചകം വ്യത്യസ്ത്മായ സമീപനവും നവീനമായ ചിന്തയും കൊണ്ടൂ സമൂഹത്തിന്റെ ഉന്നമനത്തിനു പ്രേരകരാവുന്ന ബാലപ്രതിഭകൽക്കു അത്യുചിതമാണെന്നു കണക്കാക്കപ്പെടുന്നു.


തിരഞ്ഞെടുക്കൽ[തിരുത്തുക]

എല്ലാ വർഷവും തദ്ദേശികം, പ്രാദേശികം, ദേശീയം എന്നീ ഘട്ടങ്ങളിൽ നടത്തുന്ന വിപുലമായ ഒരു തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ ആണു അംഗീകാരത്തിനു അർഹരായ കുട്ടികളെ തിരഞ്ഞെടുക്കുന്നതു. അവതരണം, ചിത്രരചന, എഴുത്ത്, വിജ്ഞാനം എന്നീ വിഭാഗങ്ങളിൽ നിന്നും പ്രഗൽഭരായ കുട്ടികളെ തിരഞ്ഞെടുക്കുന്നു. സർഗ്ഗാത്മകതക്കും നൂതനമായ ചിന്തക്കും പ്രാധാന്യം നൽകിക്കൊണ്ടു തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കു രാഷ്ട്രപതിഭവനിൽ വെച്ചു നടക്കുന്ന പ്രത്യേക ചടങ്ങിൽ പ്രശസ്തിപത്രം, ഫലകം, വികാസ്പത്ര എന്നിവയും ഒപ്പം കുട്ടികൽക്കായുള്ള പുസ്തകങ്ങളും അടങ്ങുന്ന പുരസ്കാരം രാഷ്ട്രപതി സമ്മാനിക്കുന്നു.ദേശീയ തലത്തിൽ പങ്കെടുക്കുന്ന എല്ല കുട്ടികൾക്കും എൻ.സി.ഇ.ആർ.ടി നൽകുന്ന ചാച്ചാ നെഹ്രു സ്കോളർഷിപ് ഫൊർ ആർടിസ്ടിക് ആന്റ് ഇന്നൊവേറ്റീവ് എക്സെലെൻസ് എന്ന സ്കോലർഷിപ്പും ലഭിക്കുന്നതാണു.

"https://ml.wikipedia.org/w/index.php?title=ബാലശ്രീ_അംഗീകാര_പദ്ധതി&oldid=1853870" എന്ന താളിൽനിന്ന് ശേഖരിച്ചത്