ബാര്‍ബാറികന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാണകഥാപാത്രങ്ങളായ ഘടോല്‍ഖജന്റെ പുത്രനും ഭീമന്റെ പൗത്രനുമാണ് ബാര്‍ബാറികന്‍. ഇംഗ്ലീഷില്‍= Barbarik, (pnc=Baarbareek), മഹാഭാരതത്തിലാണ് ബാര്‍ബാറികനെക്കുറിച്ചു പരാമര്‍ശമുള്ളത്. രാജസ്ഥാനില്‍ വളരെ പ്രശസ്തിയുള്ള ഒരു പ്രതിഷ്ഠയാണ് ബാര്‍ബാറികന്‍. ഇവിടെ ഘടുശ്യാംജി എന്ന പേരിലാണ് അറിയപ്പെടുന്നത്.
[തിരുത്തുക] പുരാണം
പുരാണങ്ങള്‍ പ്രകാരം ഭീമപുത്രനായ ഘടോല്‍ഖജന് നാഗകന്യ അഹിലാവതിയിലുണ്ടായ മകനാണ് ബാര്‍ബാറികന്‍. പൂര്‍വ്വജന്‍മത്തില്‍ ഒരു യക്ഷനായിരുന്നെന്നും പുരാണമുണ്ട്. ചെറിയ പ്രായത്തിലെ ബാര്‍ബാറികന്‍ വീരശുരപരാക്രമിയായിരുന്നു. അവന്റെ തപസ്സില്‍ അലിഞ്ഞ് ശിവഭഗവാന്‍ വരമായി മൂന്നു അസ്ത്രങ്ങള്‍ സമ്മാനിച്ചു. ഈ മൂന്നു അസ്ത്രങ്ങള്‍ അവ തൊടുക്കുന്ന ആള്‍ മനസ്സിലെന്തു വിചാരിക്കുന്നോ അതു അതേപടി ചെയ്തു തരുന്നവയായിരുന്നു. ഇത് കൊണ്ട് ബാര്‍ബാരികനെ തീന്‍ ബാണ്‍ ധാരി എന്ന് രാജസ്ഥാനിലും മറ്റും വിളിക്കുന്നു. പിന്നീടുള്ള തപസ്സില്‍ അഗ്നിദേവന്‍ പ്രത്യക്ഷപ്പെട്ട് ഒരു വില്ലും വരമായി നല്‍കി. ഇതിനു ശേഷം യുവാവായ ബാര്‍ബാറികന്‍ മൂന്നു ലോകങ്ങളിലും അജയ്യനായ യോദ്ധാവായീത്തീര്‍ന്നുവെന്നു പുരാണം.
[തിരുത്തുക] ആധാരസൂചിക
[തിരുത്തുക] കുറിപ്പുകള്‍
| മഹാഭാരതം | |
|---|---|
| കഥാപാത്രങ്ങള്‍ | |
| കുരുവംശം | മറ്റുള്ളവര്‍ |
| ശാന്തനു | ഗംഗ | ഭീഷ്മര്‍ | സത്യവതി | ചിത്രാംഗദന്‍ | വിചിത്രവീര്യന്‍ | അംബിക | അംബാലിക | വിദുരര്‍ | ധൃതരാഷ്ട്രര്‍ | ഗാന്ധാരി | ശകുനി | സുഭദ്ര | പാണ്ഡു | കുന്തി | മാദ്രി | യുധിഷ്ഠിരന്‍ | ഭീമന്‍ | അര്‍ജ്ജുനന്‍ | നകുലന്‍ | സഹദേവന്‍ | ദുര്യോധനന്‍ | ദുശ്ശാസനന്‍ | യുയുത്സു | ദുശ്ശള | ദ്രൗപദി | ഹിഡിംബി | ഘടോല്‍കചന്‍ | അഹിലാവതി | ഉത്തര | ഉലുപി | ചിത്രാംഗദ | അംബ | ബാര്‍ബാറികന്‍ | ബബ്രുവാഹനന്‍ |ഇരവാന്‍ | അഭിമന്യു | പരീക്ഷിത് | വിരാടന്‍ | കീചകന്‍ | കൃപര്‍ | ദ്രോണര്‍ | അശ്വത്ഥാമാവ് | ഏകലവ്യന്‍ | കൃതവര്‍മ്മാവ് | ജരാസന്ധന്‍ | സാത്യകി | മായാസുരന്‍ | ദുര്‍വാസാവ് | സഞ്ജയന്‍ | ജനമേജയന്‍ | വ്യാസന്‍ | കര്‍ണ്ണന്‍ | ജയദ്രദന്‍ | കൃഷ്ണന്‍ | ബലരാമന്‍ | ദ്രുപദന്‍ | ഹിഡിംബന്‍ | ദൃഷ്ടദ്യുമ്നന്‍ | ശല്യര്‍ | അധിരഥന്‍ | ശിഖണ്ഡി |
| ബന്ധപ്പെട്ട വിഷയങ്ങള്‍ | |
| പാണ്ഡവര്‍ | കൗരവര്‍ | ഹസ്തിനപുരം | ഇന്ദ്രപ്രസ്ഥം | സാമ്രാജ്യങ്ങള്‍ | കുരുക്ഷേത്രയുദ്ധം | ഭഗവദ്ഗീത | |

