ബാര്‍കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

A UPC-A barcode symbol.

ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങളടങ്ങിയ കോഡുകള്‍ ഇലക്ടട്രോണിക് രീതിയില്‍ രേഖപ്പെടുത്തിയ വരകളാണ് ബാര്‍കോഡ്[അവലംബം ആവശ്യമാണ്]. വീതികുറഞ്ഞ ലംബമായിട്ടുള്ള കറുപ്പും വെളുപ്പും വരകള്‍ക്കൊപ്പമുള്ള അക്കങ്ങളും ചേര്‍ന്ന ബാര്‍കോഡ് കമ്പ്യൂട്ടര്‍ സെന്‍സറുകള്‍ ഉപയോഗിച്ച് വായിച്ചെടുക്കാം.ഉല്‍പ്പന്നത്തിന്റെ വില,പ്രത്യേകത,നിര്‍മ്മാണ യൂനിറ്റ്,രാജ്യം എന്നിവ ബാര്‍കോഡില്‍ രേഖപ്പെടുത്തിയിരിക്കും.

ഓരോ വരയും ഓരോ അക്കങ്ങളെ സൂചിപ്പിക്കുന്നു.ഒന്നാമത്തെ അക്കം ഉല്‍പന്നത്തേയും അടുത്തഗ്രൂപ്പിലെ അക്കം നിര്‍മ്മാതാക്കളേയും മൂന്നാമത്തെ ഗ്രൂപ്പിലെ അക്കങ്ങള്‍ ഏതുതരം ഉല്‍പ്പന്നമാണെന്നും വ്യക്തമാക്കുന്നു. ബാര്‍കോഡ് രേഖപ്പെടുത്തിയ ഭാഗം സെന്‍സറിനോടടുപ്പിച്ചാല്‍ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും.പ്രത്യേകതരം സ്കാനര്‍ ഉപയോഗിച്ചും ബാര്‍കോഡ് വായിച്ചെടുക്കാം.

[തിരുത്തുക] ചരിത്രം

[തിരുത്തുക] വര്‍ഗീകരണം

ഫോട്ടോകോപി യന്ത്രത്തില്‍ ഉപയോഗിക്കുന്ന പോലെ സ്കാനറില്‍ നിന്നും പുറപ്പെടുന്ന ലൈറ്റ് ബീം ബാര്‍കോഡിനു മുകളിലൂടെ കടത്തിവിട്ടാണ് വരകളെ തിരിച്ചറിയുന്നത്.ബൈനറി രൂപത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന ബാര്‍കോഡില്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ഡീ കോഡ് ചെയ്യാം. തിരിച്ചറിയുന്നതിനായി ഓരോ രാജ്യത്തിനും പ്രത്ത്യേക കോഡുകള്‍ നല്‍കി വര്‍ഗീകരിക്കുന്നു. ജപ്പാനിലെ ഉല്‍പ്പന്നത്തിന് JAN എന്നും അമേരിക്കന്‍ ഉല്‍പന്നത്തിന് UPC എന്നും പുസ്തകങ്ങള്‍ ISBN (International Standard Books Number) പത്രങ്ങള്‍ മാസികകള്‍ സി.ഡി കള്‍ എന്നിവക്ക് IISBN എന്നുമാണ് കോഡുകള്‍ നല്‍കിയിരിക്കുന്നത്.

"http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8B%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം