ബാമിയാനിലെ ബുദ്ധപ്രതിമകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Coordinates: 34°49′55.35″N 67°49′36.49″E / 34.8320417°N 67.8268028°E / 34.8320417; 67.8268028

ബാമിയാൻ താഴ്വരയിലെ ചരിത്രപരമായ ശേഷിപ്പുകളും സാംസ്കാരികപ്രദേശവും*
യുനെസ്കോ ലോക പൈതൃക സ്ഥാനം

Afghanistan Statua di Budda 1.jpg
The taller of the two Buddhas of Bamiyan in 1976
രാജ്യം അഫ്ഗാനിസ്താൻ
തരം Cultural
മാനദണ്ഡം i, ii, iii, iv, vi.
അവലംബം 208
മേഖല Asia-Pacific
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2003  (27 -ആമത് സമ്മേളനം)
Endangered 2003–മുതൽ
* ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്.
യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല.

ബാമിയൻ താഴ്വരയുടേ വടക്കു ഭാഗത്തുള്ള ചെരിവിലെ പാറകളിൽ ഗുഹകൾ നിർമ്മിച്ച് നിരവധി വിഹാരങ്ങളും ശില്പങ്ങളും, ഇവിടെ ജീവിച്ചിരുന്ന ബുദ്ധമതവിശ്വാസികൾ നിർമ്മിച്ചിട്ടുണ്ട്. ഗാന്ധാരകലയുടെ ഉത്തമോദാഹരണമായിരുന്ന ബുദ്ധന്റെ രണ്ടൂ കൂറ്റൻ പ്രതിമകളാണ് ഇവയിൽ ഏറ്റവും പ്രധാനമായിരുന്നത്[1]. കാബൂളിന് 230 കിലോമീറ്റർ വടക്കു പടിഞ്ഞാറുള്ള മലനിരപ്രദേശമായ ബാമിയാനിലാണ് ഒരു ചെങ്കുത്തിന്റെ വശത്ത് നില്ക്കുന്ന രൂപത്തിലുള്ള ഈ പ്രാചീനബുദ്ധശില്പങ്ങൾ നിലനിന്നിരുന്നത്.ഗ്രിക്ക്, ബുദ്ധശില്പങ്ങളുടെ മിശ്രണമായിരുന്നു ഇത്. അഫ്ഗാനിസ്ഥാനുമായി ചൈനയെയും ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുരാതന കച്ചവടപാതയായ സിൽക്ക് റൂട്ടിലാണ് അവയുടെ സ്ഥാനം. 2001 മാർച്ചിൽ താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവു പ്രകാരം ഈ രണ്ടു പ്രതിമകളും നശിപ്പിക്കപ്പെട്ടു[1]. പ്രതിമകളിൽ കിഴക്കുവശത്തുള്ളത് 55 മീറ്റർ ഉയരമുള്ളതായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായിരുന്നിരിക്കണം ഇത്. ഈ പ്രതിമ നിന്നിടത്തു നിന്ന് ഏതാണ്ട് 1500 മീറ്റർ പടിഞ്ഞാറു മാറിയാണ് 38 മീറ്റർ ഉയരമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിമ നിലനിന്നിരുന്നത്[1].

പണ്ട് ഈ പ്രതിമകൾ മനോഹരമായ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു എന്നു കരുതുന്നു. പ്രതിമകൾ നിലനിൽക്കുന്ന ഗുഹകളുടെ ചുമരിലും ചിത്രാലങ്കാരം ഉണ്ടായിരുന്നു. ചെറിയ ബുദ്ധപ്രതിമയിലെ അലങ്കാരം 6/7 നൂറ്റാണ്ടിലെ ഇറാനിലെ സസാനിയൻ രീതിയിലാണ്. എന്നാൽ വലിയ ബുദ്ധപ്രതിമയിലെ അലങ്കാരങ്ങൾ ഇന്ത്യൻ രീതിയിലുള്ളതാണ്. ചിത്രപ്പണീകളിൽ നിന്നും പ്രതിമകളുടെ കാലം നിർണയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും 632-ആം ആണ്ടിലെ ഷ്വാൻ സാങിന്റെ സന്ദർശനവേളയിൽ ഈ പ്രതിമകൾ രണ്ടും ഇവിടെ ഉണ്ടായിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്[1].

അവലംബം[തിരുത്തുക]