ബാബാ രാംദേവ്
| ബാബാ രാംദേവ് | |
|---|---|
ബാബാ രാംദേവ് |
|
| ജനനം | Village: Ali Saiyad Pur, Distt: Mahendragarh, Haryana, India |
| ജനനനാമം | രാം കൃഷ്ണ യാദവ് |
| ഗുരു | Achary Pradumn |
ഇന്ത്യയിലെ ഒരു യോഗപരിശീലകനും സന്യാസിയുമാണ് 'ബാബാ രാദേവ്'. ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിൽ ഹസാരിബാഗ് അലി സയ്ദ്‌പൂർ എന്ന ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന രാം കൃഷ്ണ യാദവ് ആണ് യോഗാചര്യൻ ബാബാ രാദേവ് ആയിത്തീർന്നത്. അഴിമതിക്കെതിരെ ജനലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ അണ്ണാഹസാരെയുടെ പാത പിൻതുടർന്ന് , വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല നിരാഹാരസമരവുമായി ഇദ്ദേഹം രംഗത്തു വന്നതോടെയാണ് രാജ്യശ്രദ്ധയാകർഷിച്ചത്.
[തിരുത്തുക] ജീവിതരേഖ
1965 ൽ അലി സയ്ദ്‌പൂർ ഗ്രാമത്തിൽ രാം നിവാസ് യാദവിൻറെയും ഗുലാബ് ദേവിയുടേയും മകനായി ജനനം.എട്ടാം ക്ലാസ്സിൽ സ്കൂൾ പഠനം അവസാനിപ്പിച്ച രാം കൃഷ്ണ ഖാൻപൂരിലെ ആർഷ ഗുരുകുലത്തിൽ ചേർന്ന് സംസ്കൃതവും യോഗയും പഠിച്ചു. പിന്നീട് ബൽദേവ് ആചാര്യയുടെ ശിഷ്യത്വം സ്വീകരിച്ച് സന്യാസിയായി. ഈ ഘട്ടത്തിലാണ് സ്വാമി രാം ദേവ് എന്ന നാമം സ്വീകരിച്ചത്.