ബാണഭട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹർഷവർദ്ധനന്റെ(606–647 CE) സദസ്സിലെ സംസ്കൃത പണ്ഡിതനും ആസ്ഥാനകവിയായിരുന്നു 'ബാണഭട്ടൻ. ഹർഷന്റെ ജീവചരിത്രം പ്രധാന വിഷയമായ ഹർഷചരിതം,കാദംബരി എന്നിവയാണ് പ്രധാനകൃതികൾ. കാദംബരി പൂർത്തിയാക്കുന്നതിനു മുൻപു ബാണഭട്ടൻ മരണമടഞ്ഞതിനാൽ പുത്രനായ ഭൂഷണഭട്ടനായിരുന്നു ഈ കൃതി പൂർത്തീകരിച്ചത്. ചിത്രഭാനുവും രാജദേവിയുമാണ് ബാണഭട്ടന്റെ മാതാപിതാക്കൾ.ബീഹാറിലെ ഛപ്ര ജില്ലയിൽ പെടുന്ന പ്രിതികൂടയിലാണ് അദ്ദേഹം ജനിച്ചത് .

അവലംബം[തിരുത്തുക]

  1. The Harsa-Carita of Bana. Translated by E. B. Cowell and F. W. Thomas. London: Royal Asiatic Society, 1897, 4-34.
"http://ml.wikipedia.org/w/index.php?title=ബാണഭട്ടൻ&oldid=1699394" എന്ന താളിൽനിന്നു ശേഖരിച്ചത്