ബാംഗ്ലൂർ സിറ്റി - എറണാകുളം ഇൻറ്റർസിറ്റി എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bangalore City - Ernakulam Intercity Superfast Express
പൊതുവിവരങ്ങൾ
തരംIntercity Express
ആദ്യമായി ഓടിയത്Wed Apr 15, 1998
നിലവിൽ നിയന്ത്രിക്കുന്നത്Indian Railways
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻErnakulam
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം12 halts
യാത്ര അവസാനിക്കുന്ന സ്റ്റേഷൻBangalore City Railway Station
സഞ്ചരിക്കുന്ന ദൂരം587 km (365 mi)
ശരാശരി യാത്രാ ദൈർഘ്യം10h 40m
സർവ്വീസ് നടത്തുന്ന രീതിDaily
ട്രെയിൻ നമ്പർ12677 U, 12678 D
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾSecond Sitting, AC Chair Car
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംNo
ഭക്ഷണ സൗകര്യംYes
സ്ഥല നിരീക്ഷണ സൗകര്യംWindows
മറ്റ് സൗകര്യങ്ങൾPantry Car, Catering
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്1
ട്രാക്ക് ഗ്വേജ്Broad - 1,676 mm (5 ft 6 in)
വേഗത58 km/hr (Average)

ബാംഗ്ലൂർ സിറ്റി-എറണാകുളം ഇൻറ്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ ദിവസേന ബാംഗ്ലൂർ സിറ്റി ജങ്ക്ഷൻ മുതൽ എറണാകുളം ജങ്ക്ഷൻ വരെയും എറണാകുളം ജങ്ക്ഷൻ മുതൽ ബാംഗ്ലൂർ സിറ്റി ജങ്ക്ഷൻ വരെയും സർവീസ് നടത്തുന്നു. എറണാകുളത്ത് നിന്നും കുറഞ്ഞ ചിലവിൽ ബാംഗ്ലൂരിലേക്കും തിരിച്ചും യാത്ര ചെയ്യാവുന്ന സൂപ്പർഫാസ്റ്റ് വിഭാഗത്തിലുള്ള ഈ അതിവേഗ പകൽ വണ്ടി കേരളത്തിൽ തൃശൂർ, പാലക്കാട്‌ വഴി കടന്ന് പോകുന്നു. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോട്, സേലം, ധർമപുരി, ഹൊസൂർ കൂടാതെ ബാംഗ്ലൂരിനടുത്തുള്ള കർമലാരം തുടങ്ങിയവയാണ് ഈ ട്രെയിൻ നിർത്തുന്ന പ്രധാന സ്റ്റേഷനുകൾ.

ആവൃത്തി[തിരുത്തുക]

ഈ തീവണ്ടി ദിവസേന സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 12677 (എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌) ബാംഗ്ലൂർ സിറ്റി ജങ്ക്ഷനിൽ നിന്നും രാവിലെ 06:15-ന് പുറപെട്ടു 16:55-ന്‌ എറണാകുളം ജങ്ക്ഷനിൽ എത്തിച്ചേരുന്നു. ട്രെയിൻ നമ്പർ 12678 (ബംഗ്ലൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌) എറണാകുളം ജങ്ക്ഷനിൽ നിന്നും 09:10-ന് പുറപെട്ടു 19:50-ന് ബംഗ്ലൂർ സിറ്റി ജങ്ക്ഷനിൽ എത്തിച്ചേരുന്നു. ഓരോ ദിശയിലും ഈ ട്രെയിൻ 10 മണിക്കൂറും 40 മിനിറ്റുക്കളും കൊണ്ട് 587 കിലോമീറ്റർ സഞ്ചരിക്കുന്നു.

കോച്ച് സംഗ്രഥനം[തിരുത്തുക]

ഈ ട്രെയിനിൽ 4 സംവരണം ചെയ്യപ്പെടാത്ത കോച്ചുകളും, 11 രണ്ടാം തരം ഇരിപ്പ് കോച്ചുകളും, 2 AC ചെയർ കാർ കോച്ചുകളും, ഒരു പാർസൽ വാനും, ഒരു പന്ട്രി കാറും, രണ്ടു SLR കാറുകളും ഉണ്ട്. അങ്ങനെ മൊത്തം 21 കോച്ചുകൾ ഉണ്ട്.

LOCO SLR UR UR D1 D2 D3 D4 D5 D6 D7 PC D8 D9 D10 D11 C1 C2 UR UR SLR HCPV

SLR - സിറ്റിംഗ് കം ലഗജ്

UR - സംവരണം ചെയ്തിട്ടില്ലാത്ത കോച്ച്

D - സെകൻഡ് സിറ്റിംഗ്

C - AC ചെയർ കാർ

PC - പന്ട്രി കാർ

HCPV - ഹൈ കപാസറ്റി പാർസൽ വാൻ

സമയപ്പട്ടിക[തിരുത്തുക]

പുറപ്പാടും ആഗമനവും[തിരുത്തുക]

സ്റ്റേഷൻ കോഡ് സ്റ്റേഷൻറെ പേര് പുറപെടൽ ആഗമനം ദൂരം ദിനം ആവൃത്തി
SBC ബാംഗ്ലൂർ സിറ്റി ജങ്ക്ഷൻ 06:15 - 0 1 ദിവസേന
ERS എറണാകുളം ജങ്ക്ഷൻ - 16:55 587 km (365 mi) 1 -
ERS എറണാകുളം ജങ്ക്ഷൻ 09:10 0 1 ദിവസേന
SBC ബാംഗ്ലൂർ സിറ്റി ജങ്ക്ഷൻ 19:50 587 km (365 mi) 1 -

നിരക്ക്[തിരുത്തുക]

IRCTC വെബ്സൈറ്റ് വഴി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാവുന്നതാണ്. ഒരു യാത്രക്കാരനുള്ള നിരക്ക് താഴത്തെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

വകുപ്പ് നിരക്ക്
(രൂപയിൽ)
സംവരണം ചെയ്യാത്തവ രൂ. 205
സെകൻഡ് സിറ്റിംഗ് രൂ. 205
AC ചെയർ കാർ രൂ. 750

അവലംബം[തിരുത്തുക]

  1. 12677/Bangalore City-Ernakulam Intercity Express
  2. 12678/Ernakulam-Bangalore City InterCity Express