ബഹുമുഖ ബുദ്ധി സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1983 ൽ ' ഫ്രെയിംസ് ഓഫ് മൈൻഡ് ' ​​​​​​എന്ന പുസ്തകത്തിലൂടെ ഹൊവാർഡ് ഗാർഡ്നർ ബുദ്ധിയെ കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തമാണിത്.[1]

ബുദ്ധിയെ സംബന്ധിച്ച് അനവധി സിദ്ധാന്തങ്ങൾ പല കാലത്തായി ഉപ്ജ്ഞാതമയിട്ടുണ്ട് . ബുദ്ധി ഏകാത്മകമാണ് എന്ന അഭിപ്രായമാണ് സ്പിയർമാന് ഉണ്ടായിരുന്നത്. വ്യത്യസ്തമായ ഏഴുതരം ഘടകങ്ങൾ ചേർന്നതാണ് ബുദ്ധിയെന്ന അഭിപ്രായക്കാരനായിരുന്നു തേഴ്സ്റ്റൺ. മൂന്നുതരത്തിൽ പെട്ട ബുദ്ധിയെ കുറിച്ചായിരുന്നു സ്റ്റേൺബർഗ് സിദ്ധാന്തിച്ചത്. മനുഷ്യന്റെ ബുദ്ധി ബഹുമുഖമാണെന്ന അഭിപ്രായക്കാരനായിരുന്നു ജ്ഞാതൃവാദിയായ ഗാർഡ്നർ. മസ്തിഷ്കാഘാതം സംഭവിച്ചവർ , പ്രതിഭാശാലികൾ , പ്രത്യേക മേഖലകളിൽ വൈദഗ്ധ്യമുള്ളവർ ​എന്നിവരടക്കം നൂറു കണക്കിനാളുകളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡ്നർ ഈ നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൌദ്ധികശേഷികളാണ് ഉള്ളത്.

  • ഭാഷാപരമായ ബുദ്ധി
  • യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
  • ദൃശ്യ - സ്ഥലപരമായ ബുദ്ധി
  • ശാരീരിക - ചലനപരമായ ബുദ്ധി
  • സംഗീതപരമായ ബുദ്ധി
  • വ്യക്ത്യാന്തര ബുദ്ധി
  • ആന്തരിക വൈയക്തിക ബുദ്ധി
  • പ്രകൃതിപരമായ ബുദ്ധി
  • അസ്തിത്വപരമായ ബുദ്ധി

[തിരുത്തുക] അവലംബം

  1. # Gardner, Howard. (1983) "Frames of Mind: The Theory of Multiple Intelligences." New York: Basic Books.

[തിരുത്തുക] അധിക വായനയ്ക്ക്

  • Kincheloe, Joe L., ed (2004). Multiple Intelligences Reconsidered. Counterpoints v. 278. New York: Peter Lang. ISBN 978-0-8204-7098-6. Lay summary (4 September 2010). 

[തിരുത്തുക] പുറം കണ്ണികൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ