ബഹുഭര്‍തൃത്വം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സ്ത്രീ ഒരേ സമയം ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്ന സാമൂഹികവ്യവസ്ഥയാണ് ബഹുഭര്‍തൃത്വം എന്നറിയപ്പെടുന്നത്. ഇതിന്റെ എതിര്‍ സമ്പ്രദായമായ ബഹുഭാര്യത്വം പോലെ വ്യാപകമായി ബഹുഭര്‍തൃത്വം കാണാന്‍ സാധിക്കില്ല. എങ്കിലും ചില ആദിവാസി സമൂഹങ്ങളിലും കേരളത്തിലെ നായര്‍ സമുദായത്തിലുമെല്ലാം ബഹുഭര്‍തൃത്വ സമ്പ്രദായം നിലനിന്നിരുന്നു. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ ആണിക്കല്ലും ബഹുഭര്‍തൃത്വസമ്പ്രദായമായിരുന്നു.