ബഹുപദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതശാസ്ത്രത്തില്‍ ഒന്നോ അതിലധികമോ പദങ്ങളുടെ ബീജീയ വ്യഞ്ജനം ആണ് ബഹുപദം(Polynomial). ഒന്നോ അതിലധികമോ ചരങ്ങള്‍ക്കും സ്ഥിരാങ്കങ്ങള്‍ക്കും ഇടയില്‍ ഗണിതസംകാരകങ്ങള്‍ ഉപയോഗിച്ചാണ് ബഹുപദങ്ങള്‍ രൂപപ്പെടുന്നത്.
[തിരുത്തുക] ബഹുപദ ഫലനം
ബഹുപദത്തെ നിര്‍ണ്ണയിയ്ക്കുന്നതിനായി നിര്‍വ്വചിയ്ക്കുന്ന ഫലനമാണ് ബഹുപദ ഫലനം.x ചരമായ n കൃതിയുള്ള ഒരു ബഹുപദ ഫലനത്തിന്റെ സാമാന്യ രൂപം
ƒ(x) = an xn+an-1 xn-1+an-2xn-2+........... a0 ഇതാണ്.
an,an-1,an-2..........a0 ഇവ സ്ഥിരാങ്കങ്ങളാണ്.
[തിരുത്തുക] ബഹുപദ സമവാക്യം
ഒരു ബഹുപദ ഫലനത്തെ മറ്റൊരു ഫലനവുമായി = എന്ന ചിഹ്നമുപയോഗിച്ച് സൂചിപ്പിയ്ക്കുന്നതാണ് ബഹുപദ സമവാക്യം.
ബഹുപദ സമവാക്യത്തിന്റെ സാമാന്യ രൂപം an xn+an-1 xn-1+an-2xn-2+........... a0 =0ഇപ്രകാരമാണ്. ഇവിടെ x എന്ന ചരത്തിന്റെ മൂല്യം നിര്‍ണ്ണയിയ്ക്കുന്ന പ്രക്രിയയെ നിര്‍ദ്ധാരണം ചെയ്യുക എന്ന് പറയുന്നു.
[തിരുത്തുക] മൗലിക സ്വഭാവങ്ങള്‍
ബഹുപദങ്ങളുടെ തുക ഒരു ബഹുപദമായിരിയ്ക്കും.
ബഹുപദങ്ങളുടെ ഗുണനഫലം ഒരു ബഹുപദമായിരിയ്ക്കും.
ബഹുപദത്തിന്റെ അവകലജം ബഹുപദമായിരിക്കും.
ബഹുപദത്തിന്റെ സമാകലജം ബഹുപദമായിരിയ്ക്കും.
ബഹുപദം ഉപയോഗിച്ച് സൈന്‍, കൊസൈന്‍, ചരഘാതാങ്കി തുടങ്ങിയ എല്ലാഫലനങ്ങളുടേയും ഏകദേശനം നടത്താം.

