ബഹായി വിശ്വാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്തൊൻപതാം നൂറ്റാണ്ടിൽ ബഹാവുള്ള (1817-1892) സ്ഥാപിച്ച മതമാണ് ബഹായി വിശ്വാസം. ഏകദൈവം,ഏകലോകം, ഏകപ്രവാചകൻ എന്നതാണ് ഈ മതത്തിന്റെ വിശ്വാസപ്രമാണം. അന്ധവിശ്വാസരഹിതവും ശാസ്ത്രീയാടിസ്ഥാനമുള്ളതുമാണ് തങ്ങളുടെ വിശ്വാസമെന്ന് ബഹായി വിശ്വാസികൾ അവകാശപ്പെടുന്നു. അംഗീകൃത ആരാധനാസമ്പ്രദായങ്ങളോ, മതഗ്രന്ഥങ്ങളോ ഇവർക്കില്ല.[അവലംബം ആവശ്യമാണ്]