ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
Bahaudheen Nadvi Kooriyaad.jpg
പേര്: ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി
Title: ബഹാഉദ്ദീന് മുഹമ്മദ്
ജനനം: 1951 ഏപ്രിൽ 22
മരണം:
വംശം: മലയാളി
മേഖല: മലബാർ
School tradition: സുന്നി ഇസ്‌ലാം

കേരളത്തിലെ മുസ്ലീം സുന്നി മതപണ്ഡിതരിൽ പ്രമുഖനും ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമാണ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി [1]. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. മലപ്പുറം ജില്ലയിലെ ചെമ്മാട് നിന്ന് പുറത്തിറങ്ങുന്ന തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപർ, ഇസ്ലാമിക് ഇൻസൈറ്റ് ഇന്റർനാഷണൽ ജേണൽ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയിൽ അംഗമാണ്. [2] കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനല് മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷന് എക്സിക്യൂട്ടിവ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. [3]

ഉള്ളടക്കം

ജനനം, കുടുംബം [തിരുത്തുക]

1951 ഏപ്രിൽ 22ന് മുഹമ്മദ് ജമാലുദ്ദീൻ മുസ്ലിയാരുടെയും ഫാത്വിമ ഹജ്ജുമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തിൽ ജനനം. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കേരളത്തിലെ പ്രമുഖ ഇസ്ലാമിക പാഠശാലയായ ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്, നദ് വത്തുൽ ഉലമ അറബിക് കോളേജ് ലക്നൌ, അലിഗഡ് മുസ്ലിം യൂനിവേഴ്സിറ്റി, ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠനം നടത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും സമ്പാദിച്ചു.

സ്ഥാനങ്ങള് [തിരുത്തുക]

ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്സലറാണ് ഡോ. നദ്‌വി. 2011 മെയ് മാസത്തില് ഖത്തര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ധിത സഭയില് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈയൊരു പദവി ലഭിക്കുന്ന കേരളത്തിലെ പ്രഥമ ഇസ്ലാമിക പണ്ധിതനും ഇദ്ദേഹം തന്നെ. ദാറുല് ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഫാക്കല്റ്റി പുറത്തിറക്കുന്ന ഇസ്ലാമിക് ഇന്സൈറ്റ് ഇന്റര്നാഷണല് ജേണല് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ജേണലിന്റെ എഡിറ്റര് ഇന് ചീഫ്, സന്തുഷ്ട കുടുംബം മാസിക,[4] തെളിച്ചം മാസിക [5] എന്നിവയുടെ മുഖ്യപത്രാധിപര് തുടങ്ങിയ പദവികളും വഹിക്കുന്നു. കേരളത്തിലെ മദ്റസാ അധ്യാപകരുടെ സംസ്ഥാന കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീന് സെന്ട്രല് കൌണ്സില് ജനറല് സെക്രട്ടറിയാണ്. ന്യൂഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ത്യന് അസോസിയേഷന് ഓഫ് മുസ്ലിം സോഷ്യല് സയന്റിസ്റ്റ്സ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡ്, കേരള സര്ക്കാര് സംസ്ഥാന ടെക്സ്റ്റ് ബുക്ക് സ്റ്റിയറിംഗ് കമ്മിറ്റി (2002-2006), കേരള സര്ക്കാര് മദ്റസാ എജ്യുക്കേഷന് ബോര്ഡ് (2004-2006)തുടങ്ങി നിരവധി സംഘടനകളില് അംഗമാണ്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗമാണ്. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപിൽ സിബൽ ചെയർമാനായുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ്‌ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്‌.[6]

പുരസ്കാരങ്ങള് [തിരുത്തുക]

  • ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 500 മുസ്ലിംകളിലൊരാള്- ജോര്ദാനിലെ അമ്മാന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റോയല് ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര് അമേരിക്കയിലെ ജോര്ജ്ടൌണ് സര്വകലാശാലയുമായി സഹകരിച്ച് പുറത്തിറക്കിയ റിപ്പോര്ട്ടില് തിരഞ്ഞെടുക്കപ്പെട്ടു. [7]
  • മുസ്ലിം സ്റ്റാര് ഓഫ് ദി ഇയര് 2012- ഈജിപ്തിലെ കൈറോ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വെബ്പോര്ട്ടലായ ഓണ്ഇസ്ലാം.നെറ്റ് തിരഞ്ഞെടുത്തത്. [8]
  • കുവൈത്ത് അല് മഹബ്ബ എക്സലന്സി അവാര്ഡ് 2008
  • അല് മഖ്ദൂം അവാര്ഡ് 1983
  • ജൈഹൂണ് ടി.വി അവാര്ഡ് 2009 [9]
  • ഫൈസി പണ്ധിത പ്രതിഭാ അവാര്ഡ്- മികച്ച പൂര്വവിദ്യാര്ത്ഥിക്ക് പട്ടിക്കാട് ജാമിഅ നൂരിയ്യ നല്കിയ പുരസ്കാരം. [10]

കൃതികള് [തിരുത്തുക]

മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിലായി അന്പതിലധികം ഗ്രന്ഥങ്ങളുടെ കര്ത്താവാണ്. മലയാള ആനുകാലികങ്ങളിലും ലേഖനങ്ങള് എഴുതിയിട്ടുണ്ട്. പ്രധാന കൃതികള്.

  • തസ്വവ്വുഫ് ഒരു സമഗ്ര പഠനം (Comprehensive analysis of Sufism)
  • Islam and Christianity
  • دراسة الأديان
  • فقه الأطفال
  • مقرر تفسير القرآن الكريم
  • مختار الأخلاق والآداب
  • تاريخ الأدب العربي
  • إنباء المعرفين بأنباء المصنفين
  • മിഅ്റാജ് ചരിത്രവും സന്ദേശവും
  • മാതാപിതാക്കള് ബാധ്യതകള്
  • നബിദിനാഘോഷം ലോകരാഷ്ട്രങ്ങളില്
  • മംബുറം തങ്ങള് ജീവിതം ആത്മീയത പോരാട്ടം- എഡിറ്റര്


അവലംബം [തിരുത്തുക]

  1. "ദാറുല് ഹുദാ വൈബ്സൈറ്റ്". ശേഖരിച്ചത് 2011-11-23. 
  2. "ഔദ്യോഗിക വ്യക്തിരേഖ". ശേഖരിച്ചത് 2011-11-24. 
  3. "നാഷനല് മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജുക്കേഷന്". ശേഖരിച്ചത് 2012-01-04. 
  4. "സന്തുഷ്ട കുടുംബം മാസികയുടെ വെബ് വിലാസം". 
  5. "തെളിച്ചം മാസികയുടെ വെബ് വിലാസം". 
  6. http://skssfnews.blogspot.com/2012/01/blog-post_7354.html
  7. "മുസ്ലിം 500- ബഹാഉദ്ദീന് നദ്വി". ശേഖരിച്ചത് 2012-12-03. 
  8. "മുസ്ലിം സ്റ്റാര് ഓഫ് ദി ഇയര് 2012". ശേഖരിച്ചത് 2013-02-14. 
  9. "ഔദ്യോഗിക വ്യക്തിരേഖ". ശേഖരിച്ചത് 2011-11-24. 
  10. "ഫൈസി പ്രതിഭാ അവാര്ഡ് 2013". ശേഖരിച്ചത് 2013-01-04. 

പുറം കണ്ണികൾ [തിരുത്തുക]