ബഹദൂര്‍ ഷാ സഫര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്നു ബഹദൂര്‍ഷാ സഫര്‍ എന്നറിയപ്പെടുന്ന അബു സഫര്‍ സിറാജുദ്ദീന്‍ മുഹമ്മദ് ബഹദൂര്‍ ഷാ സഫര്‍ (ഉര്‍ദ്ദു: ابو ظفر سِراجُ الْدین محمد بُہادر شاہ ظفر,) ബഹ്ദൂര്‍ഷാ രണ്ടാമന്‍ എന്നും അറിയപ്പെടുന്നു.(ജനനം 1775 ഒക്ടോബര്‍ 24 - മരണം: – 1862 നവംബര്‍ 7). അക്ബര്‍ഷാ രണ്ടാമന് തന്റെ ഭാര്യയായ ലാല്‍ഭായില്‍ ജനിച്ച പുത്രനാണ് ഇദ്ദേഹം. തന്റെ പിതാവിന്റെ മരണശേഷം 1838 സെപ്റ്റംബര്‍ 28-ന് ബഹദൂര്‍ഷാ മുഗള്‍ചക്രവര്‍ത്തിയായി.
ഔറംഗസേബിനു ശേഷം മുഗള്‍ സാമ്രാജ്യത്തില്‍ ശക്തനായ ഒരു ഭരണാധികാരിയുണ്ടായിരുന്നില്ലെങ്കിലും മുഗളരുടെ പിന്‍ഗാമികള്‍ ദില്ലിയിലുണ്ടായിരുന്നു. അധികാരങ്ങള്‍ നാമമാത്രമായിരുന്നെങ്കിലും ചക്രവര്‍ത്തി എന്ന ഔപചാരികപദവി അവര്‍ വഹിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള 1857-ലെ ലഹളസമയത്ത് ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയില്‍ ലഹളക്കാര്‍ കണക്കാക്കിയിരുന്നത്. ലഹളയെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന് ബഹദൂര്‍ഷാ സഫറിന് രാജ്യം വിടേണ്ടി വന്നു. അദ്ദേഹത്തിന്റെ പുത്രന്മാരെ വെടിവച്ചു കൊല്ലുകയും ചെയ്തു[1].
[തിരുത്തുക] അവലംബം
- ↑ "CHAPTER 2 - FROM TRADE TO TERRITORY". Social Science - Class VIII - Our Pasts-III. New Delhi: NCERT. pp. 9. http://www.ncert.nic.in/book_publishing/class8/our_pasts/2.pdf.
.