ബലൂണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബലൂണ്‍ എന്നത് ഉള്ളില്‍ വാതകം നിറച്ച ദൃഢതയില്ലാത്ത ഒരു സഞ്ചിയാണ്. ഉള്ളില്‍ സാധാരണയായി വായു, ഹീലിയം, നൈട്രസ് ഓക്സൈഡ്, ഹൈഡ്രജന്‍ മുതലായയാണ് ഉപയോഗിച്ചു വരുന്നത്. ബലൂണ്‍ നിര്‍മ്മിക്കാന്‍ മുന്‍ കാലങ്ങളില്‍ മൃഗങ്ങളുടെ മൂത്രസഞ്ചിയാണ് ഉപയോഗിച്ചു പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് റബ്ബര്‍, ലാറ്റെക്സ്, പോളി ക്ലോറോപ്രീണ്‍, നൈലോണ്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ആഘോഷ വേളകളില്‍ അലങ്കാരത്തിനും, ആകാശസഞ്ചാരത്തിനുംണ്ടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ക്കായി ഇന്ന് ബലൂണുകള്‍ ഉപയോഗിച്ചു പോരുന്നു.
