ബനലത സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബംഗാളി കവിയും കഥാകൃത്തുമായിരുന്ന ജീബനാനന്ദ ദാസിന്റെ ഏറെ ജനപ്രീതിയാർജ്ജിച്ച കവിതയാണ് ബനലത സെൻ. ഈ രചന പ്രസിദ്ധീകരിക്കപ്പെട്ടത് 1935-ൽ കവിത എന്ന മാസികയിലാണ്. പിന്നീട്, ഈ കവിതയടങ്ങുന്ന, ഇതേ പേരിലുളള ഒരു കവിതാസമാഹാരം 1942-ൽ പുറത്തിറങ്ങി. 1952--ൽ ഇറങ്ങിയ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനു വേണ്ടി പുറംചട്ട തയ്യാറാക്കിയത് സത്യജിത് റേ ആയിരുന്നു.[1] ,[2]

സഹസ്രാബ്ദങ്ങളായി അലഞ്ഞുതിരിയേണ്ടി വന്ന, ക്ളാന്തനായ യാത്രക്കാരന് ആശ്വാസമരുളുന്ന നാട്ടോറിലെ ബനലത സെന്നിനെക്കുറിച്ചുളള പഠനങ്ങളും ചർച്ചകളും സാഹിത്യലോകത്ത് ഇന്നും സജീവമാണ്.[3] [4]. കവിതയുടെ ഇംഗ്ളീഷു പരിഭാഷ ലഭ്യമാണ്. [5]

അവലംബം[തിരുത്തുക]

  1. Jibananada Das (1952). Banalata Sen (2 ed.). Signet Press.
  2. Banalata Sen, Englidsh Translation. Calcutta Writers Workshop. 2000 ISBN = 81-7595-732-8. {{cite book}}: Check date values in: |year= (help); Missing pipe in: |year= (help)
  3. Joy Goswami (2008). Nijer Jibananda. Prathibhas Kolkatha.
  4. George, K.M, ed. (1992). Modern Indian Literature: An Anthology. Sahitya Akademi. ISBN 81-7201-324-8.
  5. "Banalata Sen". Archived from the original on 2013-03-30. Retrieved 2012-09-11.
"https://ml.wikipedia.org/w/index.php?title=ബനലത_സെൻ&oldid=3638777" എന്ന താളിൽനിന്ന് ശേഖരിച്ചത്