ബജ്റംഗ് ദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബജ്രംഗ് ദൾ
बजरंग दल
Bajrang Dal members protesting at St. Aloysius college, Manglore.
ആപ്തവാക്യം"സേവനം, സുരക്ഷ, സംസ്കാരം"
രൂപീകരണം1 ഒക്ടോബർ 1984 (39 വർഷങ്ങൾക്ക് മുമ്പ്) (1984-10-01)
തരംSpecialized agency of VHP
പദവിActive
ആസ്ഥാനംന്യൂഡൽഹി, ഇന്ത്യ
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
ഔദ്യോഗിക ഭാഷ
ഹിന്ദി
Head
രാജേഷ് പാണ്ഡേ
മാതൃസംഘടനവിശ്വ ഹിന്ദു പരിഷത്ത്
വെബ്സൈറ്റ്Bajrang Dal

തീവ്ര ഹിന്ദു[1] സ്വഭാവമുള്ള ഒരു ഹൈന്ദവ സായുധസേനാ[2] തീവ്രവാദ സംഘമാണ് ബജ്റംഗ്‌ദൾ. ഹിന്ദുത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണിത്[3][4]. വിശ്വ ഹിന്ദുപരിഷത്ത് 1984 ഒക്ടോബർ 1 നു നടത്തിയ രാം-ജനകി രഥയാത്രയിലാണ് ഇന്ത്യയിലെ ഒരു യുവജന സംഘടനയായ ബജ്റംഗ് ദൾ രൂപം കൊണ്ടത്. രാമജന്മ ഭൂമിയായ അയോധ്യയിലേക്ക് മാർച്ച് നടത്തുകയും സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധ ആകർഷിക്കുകയും 1992-ൽ തർക്ക മന്ദിരമായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിൽ ഏർപ്പെട്ട കർസേവകരിൽ ഭൂരിഭാഗം പേരും ഈ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു. ഭാരതത്തിലെ സനാതന ധർമ്മങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ ത്യാഗം ചെയ്തും സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. സേവനം,സുരക്ഷ,സംസ്കാരം (Service, Safety, Culture) എന്നതാണ് സംഘടനയുടെ മുദ്രാവാക്യം വിനയ് കത്യാറാണ് നിലവിലെ ദേശീയ അദ്ധ്യക്ഷൻ. 2018 ജൂൺ 4 ന്, അമേരിക്കൻ കേന്ദ്രീയ രഹസ്യാന്വേഷണ ഏജൻസി (സി.ഐ.എ) വി.എച്.പി, ബജ്റംഗ് ദൾ എന്നീ സംഘടനകളെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തുന്ന മത സായുധസംഘങ്ങളിൽ ഉൾപ്പെടുത്തി[5][6]

പ്രവർത്തന രീതികൾ[തിരുത്തുക]

സംഘടന പ്രവർത്തനം

ബാലോപാസന, ഉപനയനം തുടങ്ങി മറ്റ് അനുബന്ധ ഉത്സവങ്ങളും നടത്തുന്നു.

പ്രക്ഷോഭ പ്രവർത്തനം

പശു സംരക്ഷണം, പവിത്രമായ സ്ഥലങ്ങൾ പുതുക്കി സംരക്ഷിക്കുക, സാമൂഹിക തിന്മകളായ സ്ത്രീധനം, തൊട്ടുകൂടായ്മ എന്നിവ നിർത്തലാക്കുക ഹിന്ദു സംസ്കാരത്തെ അപമാനിക്കുന്നതിൽ പ്രക്ഷോഭിക്കുക, നിയമാനുസൃതമല്ലാത്ത നുഴഞ്ഞു കയറ്റം തടയുക.

രചനാത്മക പ്രവർത്തനങ്ങൾ

വിമർശനങ്ങൾ[തിരുത്തുക]

  • 2002 ലെ ഗുജറാത്ത് കലാപത്തിൽ മുസ്ലീംകൾക്കെതിരെ ബജ്റംഗ് ദൾ കലാപം നടത്തി എന്ന് ഹ്യൂമൺ റൈറ്റ് വാച്ച് എന്ന സംഘടന വിലയിരുത്തുന്നു.[7]
  • മതംമാറ്റം ആരോപിച്ച് കർണാടകയിലെ മംഗലാപുരത്ത് ക്രിസ്ത്യൻ പള്ളിയിൽ ആക്രമണം നടത്തി. ആറുപേർക്ക് പരിക്കേൽക്കുകയും ഒരാളുടെ നിലഗുരുതരമാവുകയും ചെയ്തു.[8]
  • 2006 ഏപ്രിൽ നന്ദേഡ് എന്ന് സ്ഥലത്ത് വച്ച് ബോംബ് നിർമ്മാണത്തിലേർപ്പെട്ട രണ്ട് ബജ്റംഗ ദൾ പ്രവർത്തകർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയുണ്ടായി. 2003 ലെ പർബാനി പള്ളി സ്ഫോടനത്തിലും ഇതേ പ്രവർത്തകർ ഉൾപ്പെട്ടതായി സംശയിക്കപ്പെട്ടിരുന്നു.[9][10]

2020 മെയ് 24-ാം തീയതി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ രംഗസജ്ജീകരണം നശിപ്പിച്ച് സംഘടന വിവാദം സൃഷ്ടിച്ചിരുന്നു. കാലടി മണപ്പുറത്ത് ക്ഷേത്രപരിസരത്ത്  പള്ളിയുടെ യുടെ താൽക്കാലിക രൂപം നിർമ്മിച്ചു എന്നതാണ് ഈ പ്രവർത്തി ചെയ്യുവാൻ പ്രേരണയായതെന്ന് സംഘടനാ പ്രവർത്തകർ പറയുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ക്ഷേത്ര ഭരണ സമിതിയിൽ നിന്നും എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് കലാസംവിധായകർ ഇതിൻ്റെ പണി പൂർത്തീകരിച്ചിരുന്നത്. ഈ പ്രവർത്തിയെ തുടർന്ന് ചിത്രത്തിൻറെ സംവിധായകനും അഭിനേതാക്കളും അണിയറപ്രവർത്തകരും വിമർശനങ്ങളുന്നയിച്ചിരുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. "Militant Hindu Valentine threat". BBC. 12 February 2001. Retrieved 2001-02-12.
  2. Deshpande, Rajeev (30 September 2008). "Bajrang Dal: The militant face of the saffron family?". The Times of India. Retrieved 2008-09-30.
  3. Chetan Bhatt (2001). Hindu Nationalism: Origins, Ideologies and Modern Myths. Berg Publishers. p. 199. ISBN 9781859733486.
  4. Cracking down on ‘violations of moral code’ in Dakshina Kannada Archived 2009-02-17 at the Wayback Machine. The Hindu
  5. https://m.timesofindia.com/india/vhp-a-militant-religious-outfit-rss-nationalist-cia-factbook/articleshow/64594295.cms
  6. http://www.tribuneindia.com/mobi/news/nation/cia-calls-vhp-bajrang-dal-religious-militant-organisations/605756.html[പ്രവർത്തിക്കാത്ത കണ്ണി]
  7. State Participation and Complicity in Communal Violence in Gujarat Humean Rights Watch – June 2002
  8. "ക്രൈസ്തവ പ്രാർഥനാലയത്തിൽ ബജ്‌രംഗ്ദളിന്റെ ആക്രമണം മാതൃഭൂമി ദിനപത്രം-ഓൺലൈൻ 10 മാർച്ച് 2013". Archived from the original on 2013-03-13. Retrieved 2013-03-10.
  9. Malegaon the road to perdition Archived 2007-03-19 at the Wayback Machine.,The Hindu
  10. Police cover up Nanded blast,NDTV.com.
"https://ml.wikipedia.org/w/index.php?title=ബജ്റംഗ്_ദൾ&oldid=3968526" എന്ന താളിൽനിന്ന് ശേഖരിച്ചത്