ബംഗാൾ ഹർകരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമാണ്‌ ബംഗാൾ ഹർകരു. ജയിംസ് സതർലൻഡിന്റെ പത്രാധിപത്യത്തിൽ 1819 ഏപ്രിൽ 29 കൽകത്തയിൽ ആരംഭിച്ചു. കൊൽകത്തയിൽ നിന്നുള്ള പല ചെറുകിട പത്രങ്ങളും പിന്നീട് ഇതിൽ ലയിക്കുകയുണ്ടായി. 1834 ൽ പഴയ പത്രങ്ങളിലൊന്നായ "ഇന്ത്യാ ഗസറ്റും" ഈ പത്രം ഏറ്റെടുത്തു. അഞ്ചുകോളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഏക പത്രവും ഇതായിരുന്നു. അഞ്ചലോട്ടക്കാരൻ എന്നാണ്‌ ഹർകരുവിന്റെ അർത്ഥം.

അവലംബം[തിരുത്തുക]

മാധ്യമനിഘണ്ടു-ഡി സി വിജ്ഞാനകോശ നിഘണ്ടു പരമ്പര

"https://ml.wikipedia.org/w/index.php?title=ബംഗാൾ_ഹർകരു&oldid=663284" എന്ന താളിൽനിന്ന് ശേഖരിച്ചത്