ഫർദീൻ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫർദീൻ ഖാൻ
फ़र्दीन ख़ान
فردین خان
മറ്റ് പേരുകൾഫർദീൻ
തൊഴിൽഅഭിനേതാവ്
സജീവ കാലം1998 - ഇതുവരെ
ജീവിതപങ്കാളി(കൾ)നതാഷ മാധ്‌വാനി (2005 - ഇതുവരെ)
മാതാപിതാക്ക(ൾ)ഫിറോസ് ഖാൻ
സുന്ദരി ഖാൻ

ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഫർദീൻ ഖാൻ (ഹിന്ദി: फ़र्दीन ख़ान, ഉർദു: فردین خان, ജനനം: 8 മാർച്ച് 1974).


ആദ്യ ജീവിതം[തിരുത്തുക]

പ്രമുഖ നടനും സംവിധായകനുമായ ഫിറോസ് ഖാന്റെ പുത്രനാണ് ഫർദീൻ. പിതാവ് ഒരു അഫ്‌ഗാൻ മുസ്ലിമാണ്[1][2]. ഫർദീൻ ഖാൻ ജനിച്ചത് ബാംഗ്ലൂർ ആണെങ്കിലും പഠിച്ചത് വിദേശത്താണ്. അഭിനയം പഠിച്ചത് കിഷോർ നമിത് കപൂറിന്റെ അഭിനയ കോളേജിൽ നിന്നാണ്.

സിനിമജീവിതം[തിരുത്തുക]

സിനിമയിലേക്കുള്ള ആദ്യ് ചുവട് 1998 ൽ പ്രേം അഗൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിന്റെ സംവിധാനം ചെയ്തത് സ്വന്തം പിതാവായിരുന്നു. ഇത് ബോക്സ് ഓഫിസിൽ ഒരു ശരാശരി ചിത്രമായിരുനു. 2005 ൽ ഇറങ്ങിയ നോ എണ്ട്രി എന്ന ഹാസ്യ ചിത്രത്തിൽ നന്നായി അഭിനയിച്ചു. ഇത്ൊരു വിജയ ചിത്രമായിരുന്നു. 2007 ലെ ഹേ ബേബി എന്ന ചിത്രവും നന്നയി വിജയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

ഫർദീൻ ഖാന്റെ കുടുംബപശ്ചാത്തലം സിനിമയോട് ബന്ധപ്പെട്ടത് തന്നെയാണ്. പിതാവ് ഫിറോസ് ഖാൻ സംവിധായകനും, അമ്മാവനായ സഞ്ജയ് ഖാൻ അഭിനേതാവുമാണ്. ബന്ധുക്കളായ സയ്യദ് ഖാൻ മറ്റൊരു അഭിനേതാവാണ്. ഫർദീൻ വിവാഹം ചെയ്തിരിക്കുന്നത് മുൻ അഭിനേത്രിയായിരുന്ന മുംതാസിന്റെ മകളായ നതാഷ മാധ്‌വാനിയെ ആണ്. 2005 ൽ ഇവരുടെ വിവാഹം കഴിഞ്ഞു.

അവലംബം[തിരുത്തുക]

  1. "Biography for Feroz Khan". IMDB.com. Retrieved 2008-06-02.
  2. Fardeen Khan (Born 1974)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫർദീൻ_ഖാൻ&oldid=3610714" എന്ന താളിൽനിന്ന് ശേഖരിച്ചത്