ഫ്യൂഷിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
Fuchsia
Fuchsia.jpg
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
നിര: Myrtales
കുടുംബം: Onagraceae
ജനുസ്സ്‌: Fuchsia
Plum.
Species

About 100; see text

ഓനഗ്രേസിയെ (Onagraceae) കുടുംബത്തില്‍ പെട്ട ഫ്യൂഷിയ പൂന്തോട്ടത്തില്‍ നട്ടുവളര്‍ത്തുന്ന ഒരു സസ്യമാണ്. 2000-ല്പരം ഇനങ്ങള്‍ ഈ വര്‍ഗ്ഗത്തില്‍ ഉണ്ട്.[1] ഇതിന്‍റെ ഉത്ഭവം മധ്യഅമേരിക്കയും തെക്കേഅമേരിക്കയും ആണ്.

[തിരുത്തുക] പ്രത്യേകതകള്‍

കുറ്റിച്ചെടിയായ ഈ സസ്യത്തില്‍, സ്ത്രീകളുടെ കുടഞാത്തു(ജിമിക്കി) പോലെ തൂങ്ങിക്കിടക്കുന്ന പൂക്കള്‍ ഉണ്ടാകുന്നു. ബാഹ്യദളങ്ങള്‍ക്കും ദളങ്ങള്‍ക്കും രണ്ട് പ്രത്യേക നിറങ്ങളാണുള്ളത്. വെള്ളയും ചുവപ്പും, മാന്തളിര്‍ വര്‍ണവും ചുവപ്പും, ഇളം ചുവപ്പും ഓറഞ്ച് കലര്‍ന്ന കടുംചുവപ്പും തുടങ്ങിയ പല നിറങ്ങളാണ്‍.

പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന മിക്ക ഇനങ്ങളും ഫ്യൂ.ഫ്യൂല്‍ജന്‍സിന്‍റേയും ഫ്യൂ.മാഗെല്ലാനിക്കയുടേയും സങ്കര ഇനങ്ങളാണ്‍.[2] ചട്ടികള്‍, തൂക്കിയിട്ടിരിക്കുന്ന ചട്ടികള്‍, ട്രഫുകള്‍, വലിയ പാത്രങ്ങള്‍, ജനല്‍ അറകള്‍ എന്നിവിടങ്ങളില്‍ വളര്‍ത്തുന്നതിനു ഈ ചെടി ഉത്തമമാണ്‍. തഴച്ചു വളരുന്നതിനു തണുപ്പും ഈര്‍പ്പവുമുള്ള പരിസ്ഥിതി ആവശ്യമാണ്‍. കുന്നിന്‍പ്രദേശങ്ങളിലും മിതമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഈ ചെടി നന്നായി വളരുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ്‍ പുഷ്പിക്കുന്നത്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. വിഷ്ണു സ്വരൂപ് രചിച്ച “വീട്ടിനകത്തൊരു പൂന്തോട്ടം”
  2. Dorte Nissen's "The Indoor Plant Bible" published by New Burlington Books
"http://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B7%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം