ഫ്യുറഡാൻ
| ഫ്യുറഡാൻ | |
|---|---|
| IUPAC നാമം | 2,2-dimethyl-2,3-dihydro-1-benzofuran-7-yl methylcarbamate |
| മറ്റു പേരുകൾ | Carbofuran, Furadan, Curater |
| Identifiers | |
| CAS number | 1563-66-2 |
| PubChem | |
| KEGG | C14291 |
| SMILES |
|
| InChI |
|
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C12H15NO3 |
| Molar mass | 221.25 g mol−1 |
| Appearance | White, crystalline solid |
| സാന്ദ്രത | 1.18 g/cm3 |
| ദ്രവണാങ്കം |
151°C[1] |
| ക്വഥനാങ്കം |
313.3°C |
| Solubility in water | 320 mg/L at 25 °C[2] |
| Solubility | Highly soluble in N-methyl-2-pyrrolidone, dimethylformamide, dimethyl sulfoxide, acetone, acetonitrile, methylene chloride, cyclohexanone, benzene and xylene[3] |
| log P | 2.32 (octanol/water)[4] |
| Hazards | |
| Flash point | 143.3°C |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
കാർബാമേറ്റ് ഇനത്തിൽപ്പെട്ട മാരകമായ ഒരു കീടനാശിനിയാണ് ഫ്യുറഡാൻ (Furadan ) അഥവാ കാർബോഫ്യൂറാൻ (Carbofuran ). വീര്യത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ ഏറ്റവും ശക്തവും മാരകവുമായ ചുവന്ന ലേബൽ ഇനത്തിലാണ് പെടുത്തിയിരിക്കുന്നത് . തരി രൂപത്തിലാണ് ഇത് വിപണനം ചെയ്യുന്നത്. കീടങ്ങളെ എല്ലാം പറ്റെ നശിപ്പിക്കുവാൻ കഴിവുള്ള ഈ കീടനാശിനി, മണ്ണിൽ കലർത്തിയാൽ, വേരുകളിലൂടെ ശരീര വ്യവസ്ഥക്കുള്ളിൽ കടന്ന് (systemic action ) ദീർഘകാലം (residual action ) കീടങ്ങളെ നശിപ്പിക്കുകായും, അതോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ വിവധ തലങ്ങളിൽ നശിപ്പിക്കുകയം ചെയ്യും.
ഉള്ളടക്കം |
[തിരുത്തുക] വിഷത്വം സകശേരുക്കളിൽ
ശരീരത്തിലെ കോളിനിസട്രസ് തടസ്സപ്പെടുത്തുന്നതിനാൽ (cholinesterase inhibitor) ഇത് നാഡിവ്യവസ്ഥക്ക് വിഷത്വം( Neurotoxic ) ഉണ്ടാക്കുന്നു. മനുഷ്യന് മരണം സംഭവിക്കാൻ ഒരു ഗ്രാം മതി. പക്ഷിക്ക് ഒരു തരിയും.
[തിരുത്തുക] ഉപയോഗം
വാഴ കൃഷിക്കാണ് കേരളത്തിൽ ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. സോയാബീൻ ചെടി നശിപ്പിക്കുന്ന ചെടിപേനുകൾക്കെതിരെ (aphids), ഫ്യുറഡാൻ വളരെ ഫലപ്രദമാണ്.
[തിരുത്തുക] രാസ ഘടന
ഐസോസയനൈറ്റ് എന്നാ മാരക വിഷമാണ് ഇതിന്റെ മൂലവസ്തു. രാസ നാമം : 2,3-dihydro-2,2-dimethyl-7-benzofuranyl methylcarbamate . സീ എ എസ് നമ്പർ: 1563-66-2 .
[തിരുത്തുക] നിരോധനം
2008 ല് കാനഡയും യൂറോപ്യൻ യുണിയൻ രാജ്യങ്ങളും കാർബോഫുറാൻ നിരോധിച്ചു. അപ്പോൾത്തന്നെ, ചില ഇനങ്ങളെ ഒഴിവാക്കി യു എസ്സും നിരോധനം പ്രഖ്യാപിച്ചു .[5]. മെയ് 2009 ല് പൂർണ നിരോധനം നടപ്പാക്കി. [6]
[തിരുത്തുക] കേരളത്തിൽ
05മെയ് 2011 ല് ഇതിന്റെ വിപണനവും ഉപയോഗവും കേരള സർക്കാർ പൂർണമായും നിരോധിച്ചു.
[തിരുത്തുക] കൂടുതൽ വിഷത്വമുള്ളവ
ആല്ടികാര്ബ് ( aldicarb ), പരാത്തിയോൻ (parathion ) എന്നീ രണ്ടു കീടനാശിനികൾക്ക് മാത്രമാണ് ഫ്യുറഡാ നേക്കാൾ കൂടുതൽ വിഷത്വമൂള്ളത്. ഇവക്കു മൂന്നിനും ചുവന്ന ലേബൽ ആണുള്ളത്.
[തിരുത്തുക] അവലംബം
മനോരമ ദിനപ്പത്രം 05-05-2011
- ↑ Lide, David R. (1998). Handbook of Chemistry and Physics (87 ed.). Boca Raton, FL: CRC Press. താളുകൾ. 3–94. ISBN 0-8493-0594-2.
- ↑ Sharom MS et al; Water Res 14: 1095-100 (1980)
- ↑ US EPA/OPPTS; Reregistration Eligibility Decisions (REDs) Database on Carbofuran (1563-66-2). EPA-738-R-06-031. August 2006.
- ↑ Hansch, C., Leo, A., D. Hoekman. Exploring QSAR - Hydrophobic, Electronic, and Steric Constants. Washington, DC: American Chemical Society., 1995., p. 101
- ↑ US EPA (July 31, 2008). "Carbofuran Cancellation Process". US EPA. http://www.epa.gov/pesticides/reregistration/carbofuran/carbofuran_noic.htm, ശേഖരിച്ചത്: 2008-08-11.
- ↑ "EPA Bans Carbofuran Pesticide Residues on Food". Environmental News Service. May 11, 2009. http://www.ens-newswire.com/ens/may2009/2009-05-11-093.asp, ശേഖരിച്ചത്: 2009-06-05.