ഫെര്‍മിയോണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെര്‍മി-ഡിറാക് സാംഖ്യികം അനുസരിക്കുന്ന കണങ്ങളാണ് ഫെര്‍മിയോണുകള്‍. ശാസ്ത്രജ്ഞനായ എന്‍റിക്കോ ഫെര്‍മിയുടെ ബഹുമാനാര്‍ത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ബോസോണുകളില്‍ നിന്ന് വിഭിന്നമായി ഇവ പൗളിയുടെ അപവര്‍ജ്ജന നിയമം അനുസരിക്കുന്നതിനാല്‍ രണ്ട് ഫെര്‍മിയോണുകള്‍ ഒരിക്കലും ഒരേ ക്വാണ്ടം അവസ്ഥയില്‍ ആവുകയില്ല. അതിനാല്‍ രണ്ട് ഫെര്‍മിയോണുകള്‍ ഒരേ സ്ഥലത്താണെന്നുണ്ടെങ്കില്‍ അവയുടെ സ്പിന്‍ വ്യത്യസ്തമായിരിക്കണം. ഇക്കാരണത്താല്‍ ഫെര്‍മിയോണുകള്‍ ദ്രവ്യവുമായി ബന്ധപ്പെട്ടവയാണ്.
ഫെര്‍മിയോണുകള്‍ ഇലക്ട്രോണ്‍ പോലെ അടിസ്ഥാന കണികകളോ പ്രോട്ടോണ്‍ പോലെ ആന്തരഘടനയുള്ളവയോ ആകാം. ഫെര്‍മിയോണുകളുടെ സ്പിന്‍ എപ്പോഴും ഒരു ഒറ്റസംഖ്യയുടെ പകുതിയായിരിക്കും. ഉദാഹരണമായി ഇലക്ട്രോണിന്റെ സ്പിന്‍ +/- 1/2 ആണ്.