ഫുട്ബോൾ ലീഗ് കപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Region | |
|---|---|
| റ്റീമുകളുടെ എണ്ണം | 92 |
| നിലവിലുള്ള ജേതാക്കൾ | ലിവർപൂൾ (എട്ടാം കിരീടം) |
| കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | ലിവർപൂൾ (8 കിരീടങ്ങൾ) |
ഇംഗ്ലണ്ടിലെ ഒരു നോക്ക് ഔട്ട് ഫുട്ബോൾ മത്സരമാണ് ഫുട്ബോൾ ലീഗ് കപ്പ് അഥവാ ലീഗ് കപ്പ്. 20 പ്രീമിയർ ലീഗ് ക്ലബ്ബുകളും ഫുട്ബോൾ ലീഗിലെ 72 ക്ലബ്ബുകളുമാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. സെമി-ഫൈനലുകൾ രണ്ടു പാദങ്ങളായിട്ടാണ് നടക്കുന്നത്. ഈ ടൂർണമെന്റിലെ വിജയികൾ യുവേഫ യൂറോപ്പ ലീഗിന് യോഗ്യത നേടുന്നു. പ്രായോജകകാരണങ്ങളാൽ കാപ്പിറ്റൽ വൺ കപ്പ് എന്നാണ് ഈ ടൂർണമെന്റ് ഇപ്പോൾ ഔദ്യോഗികമായി അറിയപ്പെടുന്നത്. ലിവർപൂൾ ആണ് നിലവിലെ ജേതാക്കൾ.