വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനേഡിയൻ ശാസ്ത്രഞ്ജനായ ജോൺ ചാൾസ് ഫീൽഡിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മെഡൻ ആണ് ഫീൽഡ് മെഡൽ. 1932ൽ സൂറിച്ചിൽ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബൽ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡൽ എന്ന ആശയം കൈക്കൊണ്ടത്. 1936ൽ നടന്ന അടുത്ത സമ്മേളനത്തിൽ ഈ മെഡൽ സമ്മാനിയ്ക്കുകയും ചെയ്തു. അന്തർദ്ദേശീയ ഗണിതശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ ആണ് ഫീൽഡ് മെഡൽ ഏർപ്പെടുത്തിയത്. ഒരു ഗണിത ശാസ്ത്രകാരന് ലഭിയ്ക്കാവുന്ന പരമോന്നതമായ ബഹുമതിയാണ് ഇത്. 4 വർഷത്തിൽ ഒരിയ്ക്കലാണ് 40 വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രകാരന് ഇത് സമ്മാനിയ്ക്കുന്നത്.
ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നാണ് ഇത്അറിയപ്പെടുന്നത്. രൂപകൽപന ചെയ്തിരിയ്ക്കുന്നത് കനേഡിയൻ ശില്പിയായ റോബർട്ട് റ്റൈറ്റ് മക് കെൻസീ ആണ്. മെഡലിൽ ലത്തീൻ ഭാഷയിൽ ആർക്കമെഡീസിന്റെ രൂപത്തോടൊപ്പം മെഡലിന്റെ മുഖവശത്തും എതിർവശത്തും ആലേഖനം ചെയ്തിരിയ്കുന്നു. പശ്ചാത്തലത്തിലായി ആർക്കിമിഡീസിന്റെ കല്ലറയും അദ്ദേഹത്തിന്റെ സിദ്ധാന്തവും രൂപകല്പന ചെയ്തിട്ടുണ്ട്. മെഡലിന്റെ അരികിലായി ജേതാവിന്റെ നാമവും ചേർക്കുന്നു.
ഫീൽഡ് മെഡൽ ജേതാക്കൾ [തിരുത്തുക]
| വർഷം |
ICM നടന്ന സ്ഥലം |
മെഡൽ ജേതാക്കൾ |
| 1936 |
ഓസ്ലോ, നോർവേ |
Lars Ahlfors
ജെസ്സി ഡഗ്ലസ് |
| 1950 |
കേംബ്രിഡ്ജ്, അമേരിക്കൻ ഐക്യനാടുകൾ |
ലോറന്റ് ഷ്വാർട്ട്സ്
ആറ്റ്ൽ സെൽബെർഗ് |
| 1954 |
ആംസ്റ്റെർഡാം, നെതർലാൻഡ്സ് |
കുനിഹിക്കോ കൊഡൈര
Jean-Pierre Serre |
| 1958 |
എഡിൻബറോ, യുണൈറ്റഡ് കിംഗ്ഡം |
ക്ലാവൂസ് റോത്ത്
റെനേ തോം |
| 1962 |
സ്റ്റോക്‌ഹോം, സ്വീഡൻ |
Lars Hörmander
ജോൺ മിൽനൊർ |
| 1966 |
മോസ്കോ, സോവ്യറ്റ് യൂണിയൻ |
Michael Atiyah
പോൾ ജോസഫ് കോഹൻ
Alexander Grothendieck
Stephen Smale |
| 1970 |
നീസ്, ഫ്രാൻസ് |
Alan Baker
Heisuke Hironaka
സെർജി നോവിക്കോവ്
ജോൺ ഗ്രിഗ്ഗ്സ് തോംസൺ |
| 1974 |
വാങ്കൂവർ, കാനഡ |
എൻറിക്കോ ബോംബിയേരി
ഡേവിഡ് മംഫോർഡ് |
| 1978 |
ഹെൽസിങ്കി, ഫിൻലൻഡ് |
Pierre Deligne
ചാൾസ് ഫെഫർമാൻ
Grigory Margulis
Daniel Quillen |
| 1982 |
വാഴ്സോ, പോളണ്ട് |
അലൻ കോൺസ്
വില്യം ത്ഴ്സ്റ്റൺ
/ ഷിങ്-തംങ് യാവു |
| 1986 |
ബെർക്ക്‌ലി, അമേരിക്കൻ ഐക്യനാടുകൾ |
Simon Donaldson
Gerd Faltings
മൈക്കൾ ഫ്രീഡ്മാൻ |
| 1990 |
ക്യോട്ടോ, ജപ്പാൻ |
Vladimir Drinfeld
Vaughan F. R. Jones
Shigefumi Mori
Edward Witten |
| 1994 |
സൂറിച്ച്, സ്വിറ്റ്സർലൻഡ് |
Jean Bourgain
Pierre-Louis Lions
Jean-Christophe Yoccoz
Efim Zelmanov |
| 1998 |
ബെർലിൻ, ജർമനി |
Richard Borcherds
William Timothy Gowers
Maxim Kontsevich
Curtis T. McMullen
ആൻഡ്രൂ വൈൽസ് [വെള്ളി ഫലകം] |
| 2002 |
ബീജിംഗ്, ചൈന |
ലോറന്റ് ലഫോർജ്
വ്ലാഡിമിർ വെവോദിസ്കി |
| 2006 |
മാഡ്രിഡ്, സ്പെയിൻ |
ആർഡ്രി ഒക്കോൻകോവ്
ഗ്രിഗറി പെരൽമാൻ [മെഡൽ നിരസിച്ചു]
ടെറൻസ് ടാവോ
വെന്റലിൽ വെർണർ |